തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് 5771 പേർക്ക് കൊവിഡ് സ്ഥിരീകരിച്ചതായി മുഖ്യമന്ത്രി പിണറായി വിജയൻ. 19 മരണം കൂടി സ്ഥിരീകരിച്ചിട്ടുണ്ട്. 5228 പേർക്ക് സമ്പർക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. 410 പേരുടെ രോഗ ഉറവിടം വ്യക്തമല്ല. 45 ആരോഗ്യപ്രവർത്തകർക്കും രോഗം സ്ഥിരീകരിച്ചിട്ടുണ്ട്. 5594 പേർ ഇന്ന് രോഗമുക്തി നേടി .
കഴിഞ്ഞ കുറച്ചു ദിവസത്തെ അനുഭവം എടുത്താൽ കൊവിഡ് കേസുകളും ടെസ്റ്റ് പൊസിറ്റിവീറ്റി റേറ്റും കൂടി വരികയാണെന്ന് മുഖ്യന്ത്രി വാർത്താ സമ്മേളനത്തിൽ ആശങ്കയറിയിച്ചു. ഒരു ഘട്ടത്തിൽ രോഗമുക്തരുടെ എണ്ണം രോഗികളുടെ എണ്ണത്തിന് തുല്യമോ കൂടുതലോ ആയിരുന്നുവെന്നും. നേരത്തെയുള്ള അത്രയും വർധനയില്ലെങ്കിലും വീണ്ടും രോഗമുക്തരേക്കാൾ രോഗികളുടെ എണ്ണം കൂടുന്ന അവസ്ഥയാണ് നിലവിലുള്ളതെന്നും മുഖ്യമന്ത്രി ചൂണ്ടിക്കാട്ടി.
മുഖ്യമന്ത്രിയുടെ വാക്കുകൾ
തികഞ്ഞ ജാഗ്രതയോടെ വേണം ഇതിനെ സമീപിക്കാൻ. കേരളത്തിൽ പത്ത് ലക്ഷത്തിൽ 25,762 ആണെന്നാണ് കണക്ക്. ഇതിൻ്റെ പ്രത്യേക മിക്ക സംസ്ഥാനങ്ങളേക്കാളും ഇതു കൂടുതലാണ്. അതേമയം 265048 ആണ് നമ്മുടെ ടെസ്റ്റ് പെർ മില്ല്യൺ. മിക്ക സംസ്ഥാനങ്ങളേക്കാളും കൂടുതലാണ് നാം നടത്തുന്ന ടെസ്റ്റുകളുടെ എണ്ണം. എന്നാൽ കൊവിഡ് ടെസ്റ്റുകൾ ഇനിയും കൂട്ടണം എന്നാണ് സർക്കാരിൻ്റെ തീരുമാനം. കൊവിഡ് മരണനിരക്ക് കുറവാണ്. പത്ത് ലക്ഷത്തിൽ 104 പേരാണ് കേരളത്തിൽ മരിച്ചത്. നമ്മുടെ അയൽസംസ്ഥാനങ്ങളിലടക്കം ഇതുവളരെ ഉയരെയാണ്.
English summary
Covid Kerala