ജി.കെ വിശ്വനാഥ്
ന്യൂഡൽഹി: കേരളത്തില്‍ കോവിഡ് ബാധിത ജില്ലകള്‍ അടച്ചിടുന്നതില്‍ തീരുമാനം ഇന്ന്
കോവിഡ് വ്യാപനം തടയാന്‍ പത്ത് ജില്ലകള്‍ അടച്ചിടണമെന്ന കേന്ദ്രസര്‍ക്കാര്‍ നിര്‍ദേശത്തില്‍ സംസ്ഥാനസര്‍ക്കാര്‍ ഇന്ന് തീരുമാനമെടുക്കും. കോവിഡിന്റെ സമൂഹവ്യാപനമുണ്ടായെന്ന വിലയിരുത്തലില്‍ സംസ്ഥാനമൊട്ടാകെ അടച്ചിടണമെന്നാണ് ഇന്ത്യന്‍ മെഡിക്കല്‍ അസോസിയേഷനും കെജിഎംഒഎയും ആവശ്യപ്പെട്ടിരിക്കുന്നത്. ഇക്കാര്യം ഗൗരവമായി ആലോചിക്കണമെന്നു പ്രതിപക്ഷവും ആവശ്യപ്പെട്ടിട്ടുണ്ട്. എന്നാല്‍ സംസ്ഥാനം അടച്ചിടണമെന്ന നിലപാടിലേക്കു സര്‍ക്കാര്‍ ഇതുവരെ എത്തിയിട്ടില്ല.
കോവിഡ് 19 രോഗ വ്യാപനത്തിന്റെ തീവ്രത കൂടുന്നതായി കേന്ദ്രസര്‍ക്കാരിന്റെ മുന്നറിയിപ്പ്. സമൂഹവ്യാപനം തടയാന്‍ കര്‍ശന നടപടി വേണമെന്നു സംസ്ഥാനങ്ങളോട് ആവശ്യപ്പെട്ടു. കോവിഡ് ബാധിത ജില്ലകള്‍ അടച്ചിടണമെന്ന് ആവശ്യപ്പെട്ട് കാബിനറ്റ് സെക്രട്ടറി രാജീവ് ഗൗബ ചീഫ് സെക്രട്ടറിമാര്‍ക്ക് കത്തയച്ചു. കേരളത്തില്‍ കോവിഡ് ബാധിത ജില്ലകള്‍ അടച്ചിടണമോ എന്ന കാര്യത്തില്‍ സംസ്ഥാന സര്‍ക്കാര്‍ ഇന്നു തീരുമാനമെടക്കും.
മുഖ്യമന്ത്രിയുടെ അധ്യക്ഷതയില്‍ രാവിലെ ഉന്നതതലയോഗം ചേരും. വ്യാപാരികളുമായും മുഖ്യമന്ത്രി ചര്‍ച്ച നടത്തും. വിദേശത്തുനിന്നു നാട്ടിലെത്തുന്നവര്‍ ഹോം ക്വാറന്റീനില്‍ കഴിയണമെന്ന സര്‍ക്കാര്‍ നിര്‍ദേശം ലംഘിച്ച് രണ്ട് മലയാളികള്‍ ഹോം സ്റ്റേയില്‍ ഒളിച്ചു താമസിച്ചു. വിദേശത്തുനിന്ന് വന്നതാണെന്ന് മറച്ചുവച്ച് മലപ്പുറം സ്വദേശികളായ രണ്ടുപേരാണ് വയനാട് മേപ്പാടിയിലെ ഹോംസ്റ്റേയില്‍ കഴിഞ്ഞത്. ഇവര്‍ക്കെതിരെ പൊലീസ് കേസെടുത്തിട്ടുണ്ട്.