Sunday, January 17, 2021

ലോകത്ത് കോവിഡ് രോഗികളുടെ എണ്ണം കുതിച്ചുയരുന്നു;കൂടുതൽ രാജ്യങ്ങളിലേക്കു പടരുന്നു, 35 രാജ്യങ്ങൾ സമ്പൂർണമായി അടച്ചുപൂട്ടി

Must Read

കേരളത്തില്‍ ഇന്ന് 5005 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു; എറണാകുളം 767, കോഴിക്കോട് 677, മലപ്പുറം 479, കൊല്ലം 439, പത്തനംതിട്ട 427, കോട്ടയം 399, ആലപ്പുഴ 302, തിരുവനന്തപുരം 296, തൃശൂര്‍ 262,...

കേരളത്തില്‍ ഇന്ന് 5005 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. എറണാകുളം 767, കോഴിക്കോട് 677, മലപ്പുറം 479, കൊല്ലം 439, പത്തനംതിട്ട 427, കോട്ടയം...

സംസ്ഥാനത്ത് തുടര്‍ച്ചയായ കോവിഡ് 19 വാക്‌സിനേഷന് വേണ്ടിയുള്ള വാക്‌സിനേഷന്‍ കേന്ദ്രങ്ങളുടെ ഒരുക്കങ്ങള്‍ പൂര്‍ത്തിയായതായി ആരോഗ്യ മന്ത്രി കെ കെ ശൈലജ

തിരുവനന്തപുരം: സംസ്ഥാനത്ത് തുടര്‍ച്ചയായ കോവിഡ് 19 വാക്‌സിനേഷന് വേണ്ടിയുള്ള വാക്‌സിനേഷന്‍ കേന്ദ്രങ്ങളുടെ ഒരുക്കങ്ങള്‍ പൂര്‍ത്തിയായതായി ആരോഗ്യ മന്ത്രി കെ കെ ശൈലജ. ആദ്യ...

ഹിന്ദുസ്ഥാനി സംഗീത ഇതിഹാസം ഗുലാം മുസ്തഫ ഖാന്‍ അന്തരിച്ചു

ന്യൂഡല്‍ഹി: ഹിന്ദുസ്ഥാനി സംഗീത ഇതിഹാസം ഗുലാം മുസ്തഫ ഖാന്‍ അന്തരിച്ചു. 89 വയസായിരുന്നു. വാര്‍ധക്യസഹജമായ അസുഖത്തെ തുടര്‍ന്ന് ചികിത്സയിലായിരുന്നു. വീട്ടില്‍ വച്ചായിരുന്നു അന്ത്യം.
വാഷിങ്ടൻ: 35 രാജ്യങ്ങളെ സമ്പൂർണ അടച്ചുപൂട്ടലിലേക്കെത്തിച്ച കോവിഡ്, കൂടുതൽ രാജ്യങ്ങളിലേക്കു പടരുന്നു. മൊറീഷ്യസിലും കൊളംബിയയിലും ആദ്യ മരണം. റുമാനിയ, ഗാസ എന്നിവിടങ്ങളിലും ആഫ്രിക്കയിൽ അംഗോള എറിട്രിയ യുഗാണ്ട എന്നിവിടങ്ങളിലും ഇതാദ്യമായി വൈറസ് സാന്നിധ്യം സ്ഥിരീകരിച്ചു.

രോഗബാധിതരുടെ എണ്ണത്തിൽ യൂറോപ്പ് മുന്നിൽ–1.5 ലക്ഷം. ഇറ്റലിയിൽ മാത്രം അരലക്ഷത്തിലേറെ രോഗികൾ. ഔദ്യോഗിക കണക്കുകളേക്കാൾ കൂടുതലാണു യഥാർഥ നിലയെന്ന് റിപ്പോർട്ടുകൾ.

 യൂറോപ്പിലും യുഎസിലും പുതിയ കേസുകള്‍ ക്രമാതീതമായതോടെ ലോകത്ത് കോവിഡ് രോഗികളുടെ എണ്ണം കുതിച്ചുയരുന്നു. സാഹചര്യം നേരിടാൻ ലോകത്തിന്റെ പല ഭാഗങ്ങളിലും കൂടുതൽ ആശുപത്രികളും ചികിത്സ സൗകര്യങ്ങളും തയാറായി വരികയാണ്. ഇറ്റലിയിൽ ദിവസേന രോഗം ബാധിക്കുന്നവരുടെ എണ്ണത്തിൽ വലിയ വർധനയാണു രേഖപ്പെടുത്തിയത്. 3,37,881 പേർക്കാണ് ആഗോളതലത്തിൽ കോവിഡ് പിടിപെട്ടത്. മരണസംഖ്യ 14,400 പിന്നിട്ടു.

ഇറ്റലിയിൽ മരിച്ചവരുടെ എണ്ണം 5,400 കഴിഞ്ഞു. രാജ്യത്തെ രോഗബാധിതർ 59,138. യുഎസിൽ വിവിധ സ്റ്റേറ്റുകളിൽ ജനങ്ങളോടു വീടുകളിൽ തന്നെ തുടരാനാണു നിര്‍ദേശം നൽകിയിരിക്കുന്നത്. കോവിഡിനെതിരെ വിജയം നേടുമെന്ന കാര്യത്തിൽ യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ് ആത്മവിശ്വാസം പ്രകടിപ്പിച്ചു. യുഎസിൽ 30ൽ അധികം സ്റേറ്റുകളിൽ വൈറസ് ബാധ സ്ഥിരീകരിച്ചു. ലോകത്താകെ 189 രാജ്യങ്ങളിൽ രോഗമെത്തി.

രോഗം ബാധിക്കുന്ന കൂടുതൽ പേരിലും പനി, ചുമ തുടങ്ങിയ ലക്ഷണങ്ങൾ മാത്രമാണു കാണിക്കുന്നത്. പ്രായമായവരിൽ ന്യൂമോണിയ ഉൾപ്പെടെയുള്ള ഗുരുതര പ്രശ്നങ്ങളിലേക്കും നയിക്കുന്നു. രോഗം ബാധിച്ച ഭൂരിഭാഗം പേരും രക്ഷപ്പെടുന്നതായി ലോകാരോഗ്യ സംഘടന അറിയിച്ചു. ചെറിയ ലക്ഷണങ്ങള്‍ മാത്രമുള്ളവരിൽ രണ്ടാഴ്ച കൊണ്ടും ഗുരുതരമായ പ്രശ്നങ്ങളുള്ളവരിൽ ആറാഴ്ച കൊണ്ടുമാണു രോഗം ഭേദപ്പെടുന്നത്. ഇറ്റലിയില്‍ കോവിഡ് രൂക്ഷമായ വടക്കൻ മേഖലയിൽ ശക്തമായ നിയന്ത്രണമാണ് അധികൃതർ ഏർപ്പെടുത്തിയിരിക്കുന്നത്.

അടിയന്തര പ്രാധാന്യമുള്ള സേവനങ്ങളൊഴികെ എല്ലാ സ്ഥാപനങ്ങളും അടച്ചിടാനാണു സർക്കാർ നിര്‍ദേശം. ഇറ്റലിയിലേക്കു മെഡിക്കൽ സംഘങ്ങളെ ഉടൻ അയക്കുമെന്നു റഷ്യ അറിയിച്ചു. ചെക് റിപ്പബ്ലിക്കിലേക്കു നൂറിലധികം ടൺ അവശ്യ സാധനങ്ങൾ ചൈന എത്തിച്ചു നൽകി. ചൈനയ്ക്കും ഇറ്റലിക്കും പുറമേ യുഎസിലും സ്പെയിനിലുമാണു രോഗം കൂടുതൽ ബാധിച്ചത്. ചിലയിടങ്ങളിൽ തീവ്രപരിചരണ വിഭാഗങ്ങളിൽ ചികിത്സ തേടിയവരുടെ എണ്ണം പരിധിയോട് അടുത്തതായി സ്പെയിൻ ആരോഗ്യ വിഭാഗം അറിയിച്ചു.

വേണ്ടതാണെങ്കിൽ ഒഴിവാക്കേണ്ടതില്ല; സമ്പൂര്‍ണ ഷട്ട്ഡൗണ്‍ ഗൗരവമായി ആലോചിക്കണം: ചെന്നിത്തല
മഡ്രിഡിൽ 5,500 കിടക്കകളുള്ള ആശുപത്രി സൈന്യം നിർമിക്കുന്നുണ്ട്. ഹോട്ടലുകളും വൈറസ് രോഗികളെ ചികിത്സിക്കുന്നതിനുള്ള വാർഡുകളാക്കി മാറ്റി. കൊളംബിയയിൽ ശനിയാഴ്ച ആദ്യത്തെ കോവിഡ് മരണം റിപ്പോർട്ട് ചെയ്തു. ഇറ്റലിയിൽ നിന്നെത്തിയ വിനോദ സഞ്ചാരികൾക്കൊപ്പം പോയ ടാക്സി ഡ്രൈവറാണു മരിച്ചത്. പ്രമേഹം ഉൾപ്പെടെയുള്ള അസുഖങ്ങൾ ഇയാൾക്കുണ്ടായിരുന്നതായി ആരോഗ്യ വകുപ്പ് ഉദ്യോഗസ്ഥർ‍ അറിയിച്ചു. പുറത്തുനിന്നുള്ളവർ കൊളംബിയയിൽ പ്രവേശിക്കുന്നതു സർക്കാർ വിലക്കി.

∙ ഇറ്റലിയിലെ നിയന്ത്രണം ഏപ്രിൽ 3 വരെ നീട്ടി. ലോകത്തെ മൊത്തം മരണസംഖ്യയുടെ മൂന്നിലൊന്നും ഇറ്റലിയിലാണ്. ചൈനയിലും ഇറാനിലുമുള്ള ആകെ മരണങ്ങളേക്കാൾ കൂടുതലാണിത്.

∙ ഇറാനിലും രോഗബാധിതർ നിയന്ത്രണാതീതമായി ഉയരുന്നു. പകർച്ചവ്യാധിക്കെതിരായ പോരാട്ടത്തിൽ ഇറാനെ സഹായിക്കാമെന്ന യുഎസിന്റെ വാഗ്ദാനം വിചിത്രമെന്ന് ഇറാന്റെ പരമോന്നത നേതാവ് ആയത്തുല്ല അലി ഖമനയി.

∙ ബ്രിട്ടന്റെ അവസ്ഥ വളരെ മോശമെന്നും ഈ നില തുടർന്നാൽ ആഴ്ചകൾക്കുള്ളിൽ ഇറ്റലിയുടെ നിലയിലെത്തുമെന്നും പ്രധാനമന്ത്രി ബോറിസ് ജോൺസന്റെ മുന്നറിയിപ്പ്.

∙ ബ്രിട്ടനിൽ കാര്യങ്ങൾ കൈവിട്ട സാഹചര്യത്തിൽ അവിടേക്കുള്ള അതിർത്തി അടയ്ക്കുമെന്ന് ഫ്രാൻസ്. ജനങ്ങൾ വീടുകളിൽ തന്നെ ഒതുങ്ങുന്നുണ്ടെന്നു നിരീക്ഷിക്കാൻ ഹെലികോപ്റ്ററുകളും ഡ്രോണുകളും രംഗത്ത്.

∙ സ്പെയിനിൽ അടിയന്തരാവസ്ഥ 15 ദിവസംകൂടി നീട്ടി. മരണ സംഖ്യയിൽ 32% ൽ ഏറെ വർധന.

∙ യുഎസിൽ കലിഫോർണിയ, ന്യൂയോർക്ക്, ഇലിനോയ്, കനക്ടികട്ട് എന്നിവയ്ക്കു പിന്നാലെ ന്യൂജഴ്സിയിലും ‘സ്റ്റേ അറ്റ് ഹോം’ ഉത്തരവ്. കൂടുതൽ സംസ്ഥാനങ്ങളിലേക്ക് നിയന്ത്രണം വന്നേക്കുമെന്നു സൂചന. വൈസ് പ്രസിഡന്റ് മൈക്ക് പെൻസും ഭാര്യയും പരിശോധന നടത്തി. ഫലം നെഗറ്റീവ്.

∙ ഓസ്ട്രേലിയയിലും കർശന നിയന്ത്രണം. പബ്ബുകളും സിനിമാശാലകളും അടച്ചു.

∙ ബ്രസീലിലെ ഏറ്റവും വലിയ നഗരമായ സാവോ പോളോ 2 ആഴ്ചത്തേക്ക് അടച്ചുപൂട്ടി.

∙ ബൊളീവിയയിലെ ഇടക്കാല സർക്കാർ മേയ് 3നു നടക്കാനിരുന്ന പ്രസിഡന്റ് തിരഞ്ഞെടുപ്പ് മാറ്റിവച്ചു.

∙ലോകത്താകെ രോഗം ബാധിച്ചവർ          3,19,134

∙ആകെ മരണം       13,697

∙നേരിയ തോതിൽ രോഗമുള്ളവർ        1,99,277

∙ഗുരുതരാവസ്ഥയിൽ     10,154

∙രോഗം ഭേദമായവർ    96,006

വിവിധ രാജ്യങ്ങളിലെ സ്ഥിതി (ആകെ രോഗികൾ, ബ്രാക്കറ്റിൽ മരണം)

ചൈന 81,054 (3,261)

ഇറ്റലി 53,578 (4,825)

സ്പെയിൻ 28,603 (1,756)

ഇറാൻ 21,638 (1,685)

യുഎസ് 27,151 (349)

ജർമനി 23,974 (93)

ദക്ഷിണകൊറിയ 8,897 (104)

സ്വിറ്റ്സർലൻഡ് 7,230 (85)

ബ്രിട്ടൻ 5,018 (244)

Leave a Reply

Latest News

കേരളത്തില്‍ ഇന്ന് 5005 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു; എറണാകുളം 767, കോഴിക്കോട് 677, മലപ്പുറം 479, കൊല്ലം 439, പത്തനംതിട്ട 427, കോട്ടയം 399, ആലപ്പുഴ 302, തിരുവനന്തപുരം 296, തൃശൂര്‍ 262,...

കേരളത്തില്‍ ഇന്ന് 5005 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. എറണാകുളം 767, കോഴിക്കോട് 677, മലപ്പുറം 479, കൊല്ലം 439, പത്തനംതിട്ട 427, കോട്ടയം...

സംസ്ഥാനത്ത് തുടര്‍ച്ചയായ കോവിഡ് 19 വാക്‌സിനേഷന് വേണ്ടിയുള്ള വാക്‌സിനേഷന്‍ കേന്ദ്രങ്ങളുടെ ഒരുക്കങ്ങള്‍ പൂര്‍ത്തിയായതായി ആരോഗ്യ മന്ത്രി കെ കെ ശൈലജ

തിരുവനന്തപുരം: സംസ്ഥാനത്ത് തുടര്‍ച്ചയായ കോവിഡ് 19 വാക്‌സിനേഷന് വേണ്ടിയുള്ള വാക്‌സിനേഷന്‍ കേന്ദ്രങ്ങളുടെ ഒരുക്കങ്ങള്‍ പൂര്‍ത്തിയായതായി ആരോഗ്യ മന്ത്രി കെ കെ ശൈലജ. ആദ്യ ദിനത്തിലെ വിജയത്തെ തുടര്‍ന്ന് അതേ രീതിയില്‍...

ഹിന്ദുസ്ഥാനി സംഗീത ഇതിഹാസം ഗുലാം മുസ്തഫ ഖാന്‍ അന്തരിച്ചു

ന്യൂഡല്‍ഹി: ഹിന്ദുസ്ഥാനി സംഗീത ഇതിഹാസം ഗുലാം മുസ്തഫ ഖാന്‍ അന്തരിച്ചു. 89 വയസായിരുന്നു. വാര്‍ധക്യസഹജമായ അസുഖത്തെ തുടര്‍ന്ന് ചികിത്സയിലായിരുന്നു. വീട്ടില്‍ വച്ചായിരുന്നു അന്ത്യം. ഉസ്താദ് ഇനായത്ത്...

73കാരനെ വീട്ടിലെത്തിയ അജ്ഞാത സംഘം അതിക്രൂരമായി കൊലപ്പെടുത്തി

കൊല്‍ക്കത്ത: 73കാരനെ വീട്ടിലെത്തിയ അജ്ഞാത സംഘം അതിക്രൂരമായി കൊലപ്പെടുത്തി. കത്തികൊണ്ട് കഴുത്ത് മുറിച്ച ശേഷം പ്രഷര്‍കുക്കര്‍ കൊണ്ട് തലയ്ക്കടിച്ച് കൊല്ലുകയായിരുന്നു. കൊല്‍ക്കത്തയിലെ ബോബസാറിലെ ഫ്‌ളാറ്റിലാണ് സംഭവം. കൊലയ്ക്ക് ഉപയോഗിച്ച ആയുധങ്ങള്‍...

രണ്ട് വനിതാ ജഡ്ജിമാരെ വെടിവച്ച് കൊന്നു

കാബൂള്‍: അഫ്ഗാനിസ്ഥാനില്‍ രണ്ട് വനിതാ ജഡ്ജിമാരെ വെടിവച്ച് കൊന്നു. തലസ്ഥാനമായ കാബൂളിലാണ് സംഭവം. സുപ്രീം കോടതിയില്‍ ജഡ്ജിമാരാണ് മരിച്ച ഇരുവരും. കോടതിയിലേക്ക് കാറില്‍ പോകുമ്പോഴാണ് ഇരുവര്‍ക്കും...

More News