Thursday, May 13, 2021

ജാമ്യാപേക്ഷ കോടതി വീണ്ടും തള്ളി; ബിനീഷ് കോടിയേരിയെ പ്രതിപ്പട്ടികയിൽ ഉൾപ്പെടുത്താതെ കുറ്റപത്രം

Must Read

ബം​ഗ​ളൂ​രു: ക​ള്ള​പ്പ​ണം വെ​ളു​പ്പി​ക്ക​ൽ കേ​സി​ൽ എ​ൻ​ഫോ​ഴ്​​സ്​​മെൻറ്​ ഡ​യ​റ​ക്​​ട​റേ​റ്റ്​ (ഇ.​ഡി) അ​റ​സ്​​റ്റ്​ ചെ​യ്​​ത ബി​നീ​ഷ്​ കോ​ടി​യേ​രി​യു​ടെ ജാ​മ്യാ​പേ​ക്ഷ ബം​ഗ​ളൂ​രു സി​റ്റി സെ​ഷ​ൻ​സ്​ കോ​ട​തി വീ​ണ്ടും ത​ള്ളി. കേ​സി​ൽ അ​ന്വേ​ഷ​ണം പൂ​ർ​ത്തി​യാ​വാ​നു​ണ്ടെ​ന്ന ഇ.​ഡി വാ​ദം പ​രി​ഗ​ണി​ച്ചാ​ണ്​ കേ​സി​ൽ നാ​ലാം പ്ര​തി​യാ​യ ബി​നീ​ഷി​െൻറ ജാ​മ്യാ​പേ​ക്ഷ ത​ള്ളി​യ​ത്.

അതേ സമയം ബം​ഗ​ളൂ​രു മ​യ​ക്കു​മ​രു​ന്ന്​ കേ​സി​ൽ നാ​ർ​കോ​ട്ടി​ക്​​സ്​ ക​ൺ​ട്രോ​ൾ ബ്യൂ​റോ (എ​ൻ.​സി.​ബി) പ്രാ​ഥ​മി​ക കു​റ്റ​പ​ത്രം സ​മ​ർ​പ്പി​ച്ചു. കേ​സി​ലെ ര​ണ്ടാം പ്ര​തി മു​ഹ​മ്മ​ദ്​ അ​നൂ​പു​മാ​യു​ള്ള ബ​ന്ധ​ത്തി​െൻറ പേ​രി​ൽ എ​ൻ.​സി.​ബി ചോ​ദ്യം ചെ​യ്​​ത്​ വി​ട്ട​യ​ച്ച ബി​നീ​ഷ്​ കോ​ടി​യേ​രി​യെ പ്ര​തി​പ്പ​ട്ടി​ക​യി​ൽ ഉ​ൾ​പ്പെ​ടു​ത്താ​തെ​യാ​ണ്​ കു​റ്റ​പ​ത്രം. മു​ഹ​മ്മ​ദ്​ അ​നൂ​പു​മാ​യു​ള്ള സാ​മ്പ​ത്തി​ക ഇ​ട​പാ​ടി​െൻറ പേ​രി​ൽ ഇ.​ഡി കേ​സി​ൽ അ​റ​സ്​​റ്റി​ലാ​യ ബി​നീ​ഷ്​ കോ​ടി​യേ​രി​യെ മ​യ​ക്കു​മ​രു​ന്ന്​ ക​ട​ത്തു കേ​സി​ൽ എ​ൻ.​സി.​ബി ക​സ്​​റ്റ​ഡി​യി​ൽ വാ​ങ്ങി ചോ​ദ്യം​ചെ​യ്​​തി​രു​ന്നു.

എ​ന്നാ​ൽ, ബി​നീ​ഷി​നെ​തി​രാ​യ അ​ന്വേ​ഷ​ണം പൂ​ർ​ത്തി​യാ​യ​തി​നെ തു​ട​ർ​ന്ന്​ ജു​ഡീ​ഷ്യ​ൽ ക​സ്​​റ്റ​ഡി​യി​​ൽ തി​രി​കെ വി​ട്ടു​ന​ൽ​കി​യ​താ​യും ബം​ഗ​ളൂ​രു​വി​ലെ 33ാമ​ത്​ സി​റ്റി സി​വി​ൽ ആ​ൻ​ഡ്​ സെ​ഷ​ൻ​സ്​ കോ​ട​തി​യി​ൽ സ​മ​ർ​പ്പി​ച്ച കു​റ്റ​പ​ത്ര​ത്തി​ൽ പ​റ​യു​ന്നു.

ബം​ഗ​ളൂ​രു മ​യ​ക്കു​മ​രു​ന്ന്​ കേ​സി​ലെ ക​ള്ള​പ്പ​ണ ഇ​ട​പാ​ടു​മാ​യി ബ​ന്ധ​പ്പെ​ട്ട്​ എ​ൻ​ഫോ​ഴ്​​സ്​​മെൻറ്​ ഡ​യ​റ​ക്​​ട​റേ​റ്റ്​ (ഇ.​ഡി) ര​ജി​സ്​​റ്റ​ർ ചെ​യ്​​ത കേ​സി​ൽ ഒ​ക്​​ടോ​ബ​ർ 29ന്​ ​അ​റ​സ്​​റ്റി​ലാ​യ ബി​നീ​ഷ്​ ബം​ഗ​ളൂ​രു പ​ര​പ്പ​ന ജ​യി​ലി​ൽ റി​മാ​ൻ​ഡി​ലാ​ണ്. ബം​ഗ​ളൂ​രു ദൊ​ഡ്​​ഡ​ഗു​ബ്ബി സ്വ​ദേ​ശി​നി അ​നി​ഘ ദി​നേ​ശ്​ (24), എ​റ​ണാ​കു​ളം വെ​ണ്ണ​ല ​ൈത​ക്കാ​വ്​ റോ​ഡ്​ ആ​ര്യാ​ട്ട്​ ഹൗ​സി​ൽ മു​ഹ​മ്മ​ദ്​ അ​നൂ​പ് (38), തൃ​ശൂ​ർ തി​രു​വി​ല്വാ​മ​ല പ​ട്ടി​പ്പ​റ​മ്പ്​ പ​വി​ത്രം വീ​ട്ടി​ൽ റി​ജേ​ഷ്​ ര​വീ​ന്ദ്ര​ൻ (37) എ​ന്നി​വ​ർ ഒ​ന്നു​മു​ത​ൽ മൂ​ന്നു​വ​രെ പ്ര​തി​ക​ളാ​ണ്.

പ​ത്താം പ്ര​തി ക​ണ്ണൂ​ർ ത​ളി​പ്പ​റ​മ്പ്​ ഏ​ഴാം മൈ​ൽ പി​ലാ​ത്തോ​ട്ടം കോ​ടി​യി​ൽ ഹൗ​സി​ൽ കെ. ​ജിം​റീ​സ്​ ഒ​ളി​വി​ലാ​ണ്. മൈ​സൂ​രു സ്വ​ദേ​ശി​നി ദീ​ക്ഷി​ത ബൊ​പ്പ​ണ്ണ (26), ബം​ഗ​ളൂ​രു സ്വ​ദേ​ശി​ക​ളാ​യ ആ​ദം പാ​ഷ (37), സു​ഹാ​സ്​ കൃ​ഷ്​​ണ​ഗൗ​ഡ (32), ചേ​ത​ൻ ബം​ബോ​ൽ​ക​ർ (42), ജ​യേ​ഷ്​ ച​ന്ദ്ര (49), ജെ​റാ​ൾ​ഡ്​ പ്ര​വീ​ൺ​കു​മാ​ർ (28) എ​ന്നി​വ​രാ​ണ്​ മ​റ്റു പ്ര​തി​ക​ൾ. ഒ​ളി​വി​ൽ ക​ഴി​യു​ന്ന ക​ണ്ണൂ​ർ സ്വ​ദേ​ശി ജിം​റീ​സ്​ അ​ന്ത​ർ​സം​സ്​​ഥാ​ന മ​യ​ക്കു​മ​രു​ന്ന്​ ഇ​ട​പാ​ടി​ലെ പ്ര​ധാ​ന ക​ണ്ണി​യാ​ണെ​ന്ന്​ എ​ൻ.​സി.​ബി കു​റ്റ​പ​ത്ര​ത്തി​ൽ പ​റ​യു​ന്നു. മു​ഹ​മ്മ​ദ്​ അ​നൂ​പി​നെ ഒ​ന്നാം പ്ര​തി അ​നി​ഘ ദി​നേ​ശു​മാ​യി ബ​ന്ധ​പ്പെ​ടു​ത്തി​യ​ത്​ ജിം​റീ​സ്​ ആ​ണ്.

കഴിഞ്ഞ ഒരു വർഷത്തിനിടെ ജിംറീസ് അനിഘയുമായി 476 തവണയാണ് ഫോണിൽ ബന്ധപ്പെട്ടത്. മുഹമ്മദ് അനൂപ് പിടിയിലാവുന്നതിന് തൊട്ടുമുമ്പ് ജിംറീസുമായി 54 തവണയും ഫോൺ സംഭാഷണം നടത്തി. മൂവരും തമ്മിലെ വാട്ട്സ്ആപ് ചാറ്റിെൻറയും സാമ്പത്തിക ഇടപാടുകളുടെയും വിവരങ്ങളും എൻ.സി.ബി ശേഖരിച്ചിട്ടുണ്ട്.

English summary

Court rejects bail plea Chargesheet not including Bineesh Kodiyeri in the list of accused

Leave a Reply

Latest News

പെട്രോൾ, ഡീസൽ വില പുതിയ റെക്കോർഡിലെത്തി; രാജ്യത്ത് ഇന്ധന വിൽപനയിൽ ഇടിവ്

ന്യൂഡൽഹി ∙ കോവിഡ് വ്യാപനവും ലോക്ഡൗണും കൂടി വന്നതോടെ രാജ്യത്ത് ഇന്ധന വിൽപനയിൽ ഇടിവ്. പെട്രോൾ വിൽപന 13 %, ഡീസൽ വിൽപന 7.5 %...

More News