സ്വര്‍ണക്കടത്ത് കേസിലും ഡോളര്‍ കടത്ത് കേസിലും പ്രതിയായ സ്വപ്ന സുരേഷിന്റെ രഹസ്യ മൊഴി കോടതി രേഖപ്പെടുത്തുന്നു. എറണാകുളം സിജെഎം കോടതിയിലാണ് മൊഴി രേഖപ്പെടുത്തുന്നത്.
അതേസമയം കേസില്‍ പ്രതിയായ മുഖ്യമന്ത്രിയുടെ മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി ശിവശങ്കറിന്റെ ജാമ്യാപേക്ഷ കോടതി ഈ മാസം 7ാം തിയതിയിലേക്ക് മാറ്റി. കസ്റ്റംസ് ജാമ്യത്തില്‍ എതിര്‍സത്യവാങ്മൂലം നല്‍കിയിട്ടുണ്ട്. ശിവശങ്കറിന്റെ രണ്ട് ഫോണുകള്‍ കണ്ടെത്തിയെന്നും ഭാര്യയാണ് ഫോണുകള്‍ നല്‍കിയതെന്നും കസ്റ്റംസ് പറയുന്നു.
ശിവശങ്കര്‍ ഇടപെട്ട സര്‍ക്കാര്‍ ഇടപാടുകളില്‍ അഴിമതി ഉള്ളതായും കസ്റ്റംസ് കോടതിയെ അറിയിച്ചു. ദീര്‍ഘ സമയം ചോദ്യം ചെയ്തിട്ടും ഇപ്പോള്‍ ലഭിച്ച രണ്ട് ഫോണുകളെ കുറിച്ച് ശിവശങ്കര്‍ വെളിപ്പെടുത്തിയിരുന്നില്ലെന്നും സത്യം മറച്ചുവയ്ക്കാനായി രോഗം നടിച്ചുവെന്നും സത്യവാങ്മൂലത്തില്‍ കസ്റ്റംസ് വ്യക്തമാക്കി. ശിവശങ്കറിന് ജാമ്യം നല്‍കരുതെന്നും ഇത് കേസിലെ ഉന്നതരെ പുറത്തുകൊണ്ടുവരുന്നതിന് തടസമാകുമെന്നും കസ്റ്റംസ്.
വിദേശത്ത് ഡോളർ കടത്തിയ കേസിൽ വമ്പൻ സ്രാവുകൾ ഇടപെട്ടിട്ടുണ്ട് എന്ന് കഴിഞ്ഞ ദിവസം കോടതി നിരീക്ഷിച്ചിരുന്നു. ഇതിനു തൊട്ടുപിന്നാലെ ആയിരുന്നു കസ്റ്റംസിന്റെ സുപ്രധാന നീക്കം. സരിതിൻ്റെ രഹസ്യമൊഴിയും കോടതി ഇന്ന് രേഖപ്പെടുത്തും. സ്വപ്ന ഉന്നതരുടെ പേരുകള്‍ വെളിപ്പെടുത്തുമെന്നാണ് സൂചന The court is recording the secret statement of Swapna Suresh, the accused in the gold smuggling case and the dollar smuggling case. Ernakulam is in the CJM court