സമൂഹമാധ്യമങ്ങളിലൂടെ കാര്‍ കമ്പനിക്കും ഡീലര്‍ക്കുമെതിരെ വ്ലോഗ് ചെയ്ത യുവാവിന് കോടതിയുടെ വിലക്ക്

0

സമൂഹമാധ്യമങ്ങളിലൂടെ കാര്‍ കമ്പനിക്കും ഡീലര്‍ക്കുമെതിരെ വ്ലോഗ് ചെയ്ത യുവാവിന് കോടതിയുടെ വിലക്ക്. ആലപ്പുഴ സ്വദേശി സഞ്ജു ടെക്കി എന്ന് വ്ലോഗര്‍ക്കാണ്  എറണാകുളം സബ് കോടതി വിലക്ക് ഏര്‍പ്പെടുത്തിയത്. വ്ലോഗരെയും ഗൂഗിള്‍, ഫേസ്ബുക്ക് എന്നിവയ്ക്കെതിരായി എന്‍സിഎസ് ഓട്ടോമോട്ടീവ്സ് നല്‍കിയ പരാതിയിലാണ് നടപടി. സഞ്ജു ടെക്കി കമ്പനിക്കെതിരായും വാഹനത്തിനെതിരായും പ്രസിദ്ധീകരിച്ച വീഡിയോകള്‍ വസ്തുതയ്ക്ക് നിരക്കാത്തതാണെന്നും അസഭ്യപ്രയോഗം നിറഞ്ഞതാണെന്നും വിശദമാക്കിയായി ആയിരുന്നു ഡീലറുടെ പരാതി.

ഇനി ഉത്തരവ് ഉണ്ടാകുന്നത് വരെ വീഡിയോ പ്രസിദ്ധീകരിക്കരുതെന്നാണ് കോടതി നിര്‍ദ്ദേശം. 1.4 മില്യണ്‍ സബ്ലക്രൈബേഴ്സുള്ള യുട്യൂബ് ചാനലിലൂടെ ടാറ്റ സഫാരിക്ക് എതിരായി ചെയ്ത വീഡിയോയാണ് സഞ്ജുവിനെ കുരുക്കിയത്. തുടര്‍ച്ചയായി വാഹനം തകരാറിലായെന്നും സര്‍വ്വീസ് ചെയ്തത് ശരിയായില്ലെന്നും ആരും ഈ വാഹനം വാങ്ങരുതെന്നുമുള്ള തരത്തിലായിരുന്നു സഞ്ജുവിന്‍റെ വ്ലോഗ്.

വീഡിയോ വൈറലായതിന് പിന്നാലെ സമൂഹമാധ്യമങ്ങളില്‍ വിഷയത്തേച്ചൊല്ലി ചേരിപ്പോര് നടന്നിരുന്നു. ഇതിന് പിന്നാലെയാണ് ഡീലര്‍ കോടതിയെ സമീപിച്ചത്. ടാറ്റ സഫാരിയുടെ തകരാറുമായി ബന്ധപ്പെട്ട് സഞ്ജു നിരവധി വീഡിയോകളാണ് യുട്യൂബിലൂടെയും ഫേസ്ബുക്കിലൂടെയും പ്രസിദ്ധീകരിച്ചത്. 

ഐക്കണിക് മോഡലായ സഫാരിയുടെ പുതിയ പതിപ്പിനെ ടാറ്റാ മോട്ടോഴ്‍സ് 2021 ഫെബ്രുവരിയിലാണ് കമ്പനി അവതരിപ്പിക്കുന്നത്. പൂനെയ്ക്കടുത്തുള്ള ടാറ്റ മോട്ടോര്‍സിന്റെ പിംപ്രി പ്ലാന്റിലാണ് സഫാരി നിര്‍മ്മിക്കുന്നത്. ഈ ഫാക്ടറിയില്‍ തന്നെയാണ് ഹാരിയര്‍, ആള്‍ട്രോസ് എന്നിവയും നിര്‍മ്മിച്ചിരിക്കുന്നത്. പുത്തൻ സഫാരി 7 സീറ്റർ, 6 സീറ്റർ എന്നിങ്ങനെ 2 സീറ്റിംഗ്‌ കോൺഫിഗറേഷനിൽ ലഭ്യമാണ്. XZ+, XZA+ എന്നീ വേരിയന്റുകളിൽ ലഭ്യമായ 6 സീറ്റർ പതിപ്പിൽ രണ്ടാം നിരയിൽ ബക്കറ്റ് സീറ്റുകളാണ്. XE, XM, XT, XT+, XZ, XZ+ എന്നിങ്ങനെ 6 വേരിയന്റുകളിലാണ് 2021 ടാറ്റ സഫാരി വാങ്ങാവുന്നത്. റോയൽ ബ്ലൂ, ഡേറ്റോണാ ഗ്രെ, ഓർക്കസ് വൈറ്റ്, ട്രോപ്പിക്കൽ മിസ്റ്റ് എന്നിങ്ങനെ 4 നിറങ്ങളിലാണ് 2021 സഫാരി വാങ്ങാൻ സാധിക്കുക.

ഹാരിയറിനെക്കാള്‍ 70 എം.എം. നീളം കൂടിയിട്ടുണ്ടെങ്കിലും വീല്‍ബേസില്‍ മാറ്റം വരുത്തിയിട്ടില്ല. അകത്തളം ബ്ലാക്ക്-ഐവറി ഫിനീഷിങ്ങിലാണ് ഒരുങ്ങിയിട്ടുള്ളത്. ത്രീ സ്പോക്ക് മള്‍ട്ടി ഫങ്ഷന്‍ സ്റ്റിയറിങ്ങ് വീല്‍, 8.8 ഇഞ്ച് ഫ്ളോട്ടിങ്ങ് ഇന്‍ഫോടെയ്ന്‍മെന്റ് സിസ്റ്റം, ഏഴ് ഇഞ്ച് ഇന്‍സ്ട്രുമെന്റ് പാനല്‍, പനോരമിക് സണ്‍റൂഫ് തുടങ്ങിയവ സഫാരിയിൽ നൽകിയിരിക്കുന്നു. ഫിയറ്റ് വികസിപ്പിച്ച 2.0 ലിറ്റര്‍ നാല് സിലിണ്ടര്‍ ഡീസല്‍ എന്‍ജിനാണ് സഫാരിയുടെ കരുത്ത്. ഇത് 168 ബി.എച്ച്.പി.പവറും 350 എന്‍.എം.ടോര്‍ക്കും ഉത്പാദിപ്പിക്കുന്നു. അങ്ങേയറ്റം ബഹുമുഖമായാണ് സഫാരി തയ്യാറാക്കിയിരിക്കുന്നതെന്നും നഗരത്തിന് അകത്തുള്ള യാത്രകൾ, എക്സ് പ്രസ് വേയിലൂടെയും അതിവേഗ യാത്ര, ഉൾ പ്രദേശങ്ങളിലൂടെയുള്ള അപരിചിത യാത്രകൾ എന്നിവയിലെല്ലാം തന്നെ സുഖകരവും അനായാസവുമായി അനുഭവം ഉറപ്പ് നൽകുന്നു പുതിയ സഫാരി എന്നും കമ്പനി അവകാശപ്പെടുന്നു.

2.0 ലിറ്റർ  ടർബോ ചാർജ്ഡ്  കെയ്റോടെക് എഞ്ചിൻ, അതിൻറെ 2741 വീൽ ബേസ്, മുഖമുദ്രയായി മാറുന്ന ഓയിസ്റ്റർ വൈറ്റ് ഇൻറീരിയർ അതോടൊപ്പമുള്ള ആഷ് വുഡ് ഫിനിഷ് ഡാഷ് ബോർഡ്, രാജകീയമായ പനോരമിക് സൺ റൂഫ് – വിശാലവും ഈ വിഭാഗത്തിലെ തന്നെ മികച്ചതുമായ പനോരമിക് സൺ റൂഫ്, 6,7 സീറ്റ് ഓപ്ഷൻ,  8.8 ഇഞ്ച് ഫ്ലോട്ടിങ് ഐലൻറ് ഇൻഫോടെയ്മെൻറ് സിസ്റ്റം എന്നിവ മുഖ്യ സവിശേഷതകളാണ്.

LEAVE A REPLY

Please enter your comment!
Please enter your name here