Monday, November 30, 2020

പ്രീവെഡ്ഡിംഗ് ഫോട്ടോഷൂട്ടിനായി വട്ടത്തോണിയില്‍ പുഴയിലിറങ്ങിയ ദമ്പതികള്‍ മുങ്ങിമരിച്ചു

Must Read

എയര്‍ടെല്‍ താങ്ക്സ് ആപ്പ് ഡൗണ്‍ലോഡ് ചെയ്യ്താൽ ഈ 5ജിബി ഡാറ്റസൗജന്യം

ഭാരതി എയര്‍ടെല്‍ തങ്ങളുടെ പുതിയ 4ജി ഉപയോക്താക്കള്‍ക്കായി സൗജന്യ ഡാറ്റാ കൂപ്പണ്‍ നല്‍കുന്നു. അഞ്ച് ജിബി ഡാറ്റയാണ് പുതിയ എയര്‍ടെല്‍ 4ജി ഉപയോക്താക്കള്‍ക്ക് സൗജന്യമായി നല്‍കുക....

റോയല്‍ എന്‍ഫീല്‍ഡ് ഹിമാലയന്റെ അഡ്വഞ്ചര്‍ പതിപ്പ് അവതരിപ്പിച്ചു

റോയല്‍ എന്‍ഫീല്‍ഡ് ഹിമാലയന്റെ അഡ്വഞ്ചര്‍ പതിപ്പ് അവതരിപ്പിച്ചിരിക്കുകയാണ്. യുകെയിലെ തങ്ങളുടെ വിതരണക്കാരായ മോട്ടോ ജിബിയുമായി കൈകോര്‍ത്ത് ആണ് റോയല്‍ എന്‍ഫീല്‍ഡ് പുതിയ പതിപ്പ് പുറത്തിറക്കിയത്. റിപ്പോര്‍ട്ട് പ്രകാരം...

പൃഥ്വിരാജ്‌ മുഖ്യ കഥാപാത്രത്ത അവതരിപ്പിക്കുന്ന ‘കുരുതി’ സിനിമയുടെ ടൈറ്റില്‍ പോസ്റ്റര്‍ പുറത്തിറങ്ങി

നവാഗതനായ മനു വാര്യര്‍ സംവിധാനം ചെയ്ത്‌ പൃഥ്വിരാജ്‌ മുഖ്യ കഥാപാത്രത്ത അവതരിപ്പിക്കുന്ന 'കുരുതി' എന്ന സിനിമയുടെ ടൈറ്റില്‍ പോസ്റ്റര്‍ പുറത്തിറങ്ങി. 'കൊല്ലും എന്ന വാക്ക്. കാക്കും...

പ്രീവെഡ്ഡിംഗ് ഫോട്ടോഷൂട്ടിനായി വട്ടത്തോണിയില്‍ പുഴയിലിറങ്ങിയ ദമ്പതികള്‍ മുങ്ങിമരിച്ചു. സിവില്‍ കോണ്‍ട്രാക്ടറായ ചന്ദ്രു (28) പ്രതിശ്രുത വധു ശശികല (20) എന്നിവര്‍ക്കാണ് ദാരുണാന്ത്യം സംഭവിച്ചിരിക്കുന്നത്. ഇരുവരും മൈസൂരു സ്വദേശികളാണ്.

അഞ്ച് വര്‍ഷമായി പ്രണയത്തിലായിരുന്ന ചന്ദ്രുവിന്റേയും ശശികലയുടേയും വിവാഹം ഈ മാസം 22ന് നടത്താനായിരുന്നു തീരുമാനം. ഇതിന് മുമ്പ്, പ്രീവെഡ്ഡിംഗ് ഫോട്ടോഷൂട്ടിനായി തലക്കടുവില്‍ കാവേരിപ്പുഴയില്‍ ബന്ധുക്കള്‍ക്കും ഫോട്ടോഗ്രാഫര്‍ക്കുമൊപ്പം എത്തിയതായിരുന്നു ഇവര്‍.

വാടകയ്‌ക്കെടുത്ത വട്ടത്തോണിയില്‍ വധുവും വരനും ഒരു ബന്ധുവും ഫോട്ടോഗ്രാഫറുമായിരുന്നു ഉണ്ടായിരുന്നത്. ഇവര്‍ക്ക് പുറമെ തോണിക്കാരനായ ഒരാളുമുണ്ടായിരുന്നു. ഫോട്ടോയ്ക്ക് പോസ് ചെയ്യാനായി വധു എഴുന്നേറ്റ് നിന്നപ്പോള്‍ ‘ബാലന്‍സ്’ തെറ്റി പുഴയിലേക്ക് വീഴുകയായിരുന്നുവത്രേ. ഇവരെ രക്ഷിക്കാനുള്ള ശ്രമത്തിനിടെയാണ് മറ്റുള്ളവരും പുഴയിലേക്ക് വീണത്.

തോണിക്കാരന്‍ നീന്തി രക്ഷപ്പെടുകയും ബന്ധുവിനേയും ഫോട്ടോഗ്രാഫറേയും പുഴക്കരയിലുണ്ടായിരുന്ന മീന്‍പിടുത്തക്കാര്‍ രക്ഷപ്പെടുത്തുകയും ചെയ്തു. എന്നാല്‍ ചന്ദ്രുവും ശശികലയും ഒഴുക്കില്‍പ്പെടുകയായിരുന്നു. ഇരുവരുടേയും മൃതദേഹം പിന്നീട് മുങ്ങല്‍ വിദഗ്ധരെത്തിയാണ് കണ്ടെടുത്തത്. സംഭവത്തില്‍ പൊലീസ് കേസ് ഫയല്‍ ചെയ്തിട്ടുണ്ട്.

ഫോട്ടോഷൂട്ടുകള്‍ പലപ്പോഴും അതിര് വിടുന്നതായി നാം കാണാറുണ്ട്. ജീവന്‍ പണയപ്പെടുത്തിക്കൊണ്ടുള്ള ഇത്തരം പ്രവണതകളെ പ്രോത്സാഹിപ്പിക്കാനുമാവില്ല. ഇന്ന് രണ്ട് ജീവന്‍ നഷ്ടമായ സംഭവം ഒരു പാഠമായി ഉള്‍ക്കൊള്ളേണ്ടതുമുണ്ട്.

English summary

Couple drowns in Vattathoni river for pre-wedding photoshoot

Leave a Reply

Latest News

എയര്‍ടെല്‍ താങ്ക്സ് ആപ്പ് ഡൗണ്‍ലോഡ് ചെയ്യ്താൽ ഈ 5ജിബി ഡാറ്റസൗജന്യം

ഭാരതി എയര്‍ടെല്‍ തങ്ങളുടെ പുതിയ 4ജി ഉപയോക്താക്കള്‍ക്കായി സൗജന്യ ഡാറ്റാ കൂപ്പണ്‍ നല്‍കുന്നു. അഞ്ച് ജിബി ഡാറ്റയാണ് പുതിയ എയര്‍ടെല്‍ 4ജി ഉപയോക്താക്കള്‍ക്ക് സൗജന്യമായി നല്‍കുക....

റോയല്‍ എന്‍ഫീല്‍ഡ് ഹിമാലയന്റെ അഡ്വഞ്ചര്‍ പതിപ്പ് അവതരിപ്പിച്ചു

റോയല്‍ എന്‍ഫീല്‍ഡ് ഹിമാലയന്റെ അഡ്വഞ്ചര്‍ പതിപ്പ് അവതരിപ്പിച്ചിരിക്കുകയാണ്. യുകെയിലെ തങ്ങളുടെ വിതരണക്കാരായ മോട്ടോ ജിബിയുമായി കൈകോര്‍ത്ത് ആണ് റോയല്‍ എന്‍ഫീല്‍ഡ് പുതിയ പതിപ്പ് പുറത്തിറക്കിയത്. റിപ്പോര്‍ട്ട് പ്രകാരം ഹിമാലയന്‍ അഡ്വഞ്ചറിന് GBP 4,799 (4.73...

പൃഥ്വിരാജ്‌ മുഖ്യ കഥാപാത്രത്ത അവതരിപ്പിക്കുന്ന ‘കുരുതി’ സിനിമയുടെ ടൈറ്റില്‍ പോസ്റ്റര്‍ പുറത്തിറങ്ങി

നവാഗതനായ മനു വാര്യര്‍ സംവിധാനം ചെയ്ത്‌ പൃഥ്വിരാജ്‌ മുഖ്യ കഥാപാത്രത്ത അവതരിപ്പിക്കുന്ന 'കുരുതി' എന്ന സിനിമയുടെ ടൈറ്റില്‍ പോസ്റ്റര്‍ പുറത്തിറങ്ങി. 'കൊല്ലും എന്ന വാക്ക്. കാക്കും എന്ന പ്രതിജ്ഞ! ഇവിടം 'കുരുതി' ആരംഭിക്കുന്നു...

സോളാർ രഹസ്യങ്ങൾ തുറന്നു പറയുമ്പേൾ വേദനിക്കുന്ന ചിലരുണ്ട്- ഉമ്മൻചാണ്ടി

തിരുവനന്തപുരം: സോളാര്‍ കേസില്‍ ഇനിയും സത്യങ്ങള്‍ പുറത്തുവരാനുണ്ടെന്ന് മുന്‍മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി. എന്നാല്‍ അതെന്താണെന്ന് ഇപ്പോള്‍ പറയില്ലെന്നും ഉമ്മന്‍ ചാണ്ടി വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു. കെ.ബി ഗണേഷ്കുമാർ എം.എൽ.എയാണ് സോളാർ കേസ് ഇരയെക്കൊണ്ട്...

ബംഗാള്‍ ഉള്‍ക്കടലിൽ രൂപപ്പെട്ട ന്യൂനമര്‍ദം തീവ്രന്യൂനമര്‍ദമായി മാറിയതായി കാലാവസ്ഥാനിരീക്ഷണ കേന്ദ്രം. നാളെയോടെ ‘ബുറെവി’ ചുഴലിക്കാറ്റാകുമെന്നാണ് മുന്നറിയിപ്പ്

തെക്കന്‍ കേരളത്തില്‍ കനത്ത മഴക്കും സാധ്യതയുണ്ട്. കേരള തീരത്ത് ഇന്ന് അര്‍ധ രാത്രിയോടെ മത്സ്യബന്ധനം പൂര്‍ണമായി നിരോധിച്ചിട്ടുണ്ട്.തെക്ക് കിഴക്കന്‍ ബംഗാള്‍ ഉള്‍ക്കടലില്‍ രൂപം കൊണ്ട ന്യൂനമര്‍ദം 24 മണിക്കൂറിനുള്ളില്‍ അതിതീവ്രന്യൂനമര്‍ദമാകും. തുടര്‍ന്ന് ശക്തിപ്രാപിച്ച്...

More News