Thursday, September 23, 2021

ചാരായം വാറ്റിയതിന് ദമ്പതികൾ പിടിയിൽ

Must Read

പറവൂർ: ചാരായം വാറ്റിയതിന് പുത്തൻവേലിക്കര കല്ലേപ്പറമ്പ് കളപ്പറമ്പ് അനീഷ് (34), ഭാര്യ രാജി (38) എന്നിവരെ എക്‌സൈസ് അറസ്റ്റ്‌ ചെയ്തു. ഇവരുടെ വീട്ടിൽ നിന്ന് ഒരു ലിറ്റർ ചാരായവും 75 ലിറ്റർ വാഷും വാറ്റുപകരണങ്ങളും പിടികൂടി.

ഇവർ ചാരായം വാറ്റി വിൽപ്പന നടത്തിയിരുന്നതായി എക്‌സൈസ് അധികൃതർ പറഞ്ഞു. രഹസ്യവിവരം ലഭിച്ചതിന്റെ അടിസ്ഥാനത്തിൽ റേഞ്ച് ഇൻസ്‌പെക്ടർ വി.ആർ. രാജീവ്, അസി. ഇൻസ്‌പെക്ടർ കെ.വി. ബേബി, ഉദ്യോഗസ്ഥരായ പി.ബി. ഷിബു, കെ.വി. വിപിൻദാസ്, ജോസ് റൈബി, എം.കെ. ജീമോൾ എന്നിവർ ചേർന്നാണ് ഇവരെ പിടികൂടിയത്. കോടതിയിൽ ഹാജരാക്കിയ ഇരുവരെയും റിമാൻഡ് ചെയ്തു.

Leave a Reply

Latest News

ചെന്നൈയില്‍ പട്ടാപ്പകല്‍ പെണ്‍കുട്ടിയെ നടുറോഡില്‍ കുത്തിക്കൊന്നു

ചെന്നൈയില്‍ പട്ടാപ്പകല്‍ പെണ്‍കുട്ടിയെ നടുറോഡില്‍ കുത്തിക്കൊന്നു . താമ്പ്രം റെയില്‍വെ സ്റ്റേഷന് സമീപമാണ് സംഭവം. കോളജ് വിദ്യാര്‍ത്ഥിനി ശ്വേതയാണ് മരിച്ചത്. സംഭവത്തിന് ശേഷം പ്രതി ചെന്നൈ...

More News