Tuesday, May 18, 2021

വോട്ടെണ്ണൽ കോവിഡ് നിയന്ത്രണങ്ങൾ പാലിച്ച്; എറണാകുളം ജില്ലയിൽ ഡ്യൂട്ടിക്ക് ആകെ 3629 ജീവനക്കാർ

Must Read

മെയ് 2ന് നടക്കുന്ന വോട്ടെണ്ണലിനുള്ള ക്രമീകരണങ്ങൾ പൂർത്തിയായി വരികയാണെന്ന് ഇലക്ഷൻ ഡെപ്യൂട്ടി കളക്ടർ ജിയോ.ടി.മനോജ് അറിയിച്ചു. കോവിഡ് വ്യാപനം രൂക്ഷമായ സാഹചര്യത്തിൽ കോവിഡ് പ്രോട്ടോക്കോൾ കർശനമായി പാലിച്ചായിരിക്കും വോട്ടെണ്ണൽ. കൗണ്ടിംഗ് ടേബിളുകളിൽ പോസ്റ്റൽ ബാലറ്റും ഇവിഎം വോട്ടും എണ്ണുന്നതിന് 1629 ജീവനക്കാരെയാണ് ജില്ലയിലെ 14 വോട്ടെണ്ണൽ കേന്ദ്രങ്ങളിലേക്ക് നിയോഗിച്ചിരിക്കുന്നത്. ഇതിനു പുറമേ 2000 അധിക ജീവനക്കാരെ കൂടി നിയോഗിച്ചിട്ടുണ്ട്. വോട്ടിംഗ് യന്ത്രങ്ങൾ ടേബിളുകളിലെത്തിക്കുന്നതടക്കമുള്ള മറ്റു ജോലിക്കാണ് ഇവരെ നിയോഗിക്കുക. 21 ടേബിളുകളിലായാണ് വോട്ടെണ്ണൽ. ഇത് നിശ്ചിത അകലം പാലിച്ചായിരിക്കും ക്രമീകരിക്കുക. മെയ് 2ന് രാവിലെ 8ന് വോട്ടെണ്ണൽ ആരംഭിക്കും. പോസ്റ്റൽ ബാലറ്റാണ് ആദ്യം എണ്ണുന്നത്. 8.30 ന് ഇ വി എം വോട്ടുകൾ എണ്ണി തുടങ്ങും. കോവിഡ് മാനദണ്ഡങ്ങൾ പാലിക്കുന്നതിന് എല്ലാ ടേബിളുകളിലും സാനിറ്റൈസ്, മാസ്ക്, ഫെയ്സ് ഷീൽഡ് എന്നിവ ഉറപ്പു വരുത്തും. കൂടാതെ കൗണ്ടിംഗ് ഹാളിൽ പ്രവേശിക്കുന്നതിന് മുൻപ് ജീവനക്കാർക്കും ഏജൻ്റുമാർക്കും സാനിറ്റൈസർ ഉപയോഗിക്കുന്നതിനുള്ള ക്രമീകരണം ഒരുക്കും. വോട്ടെണ്ണലിനു ശേഷം വോട്ടിംഗ് മെഷീനുകൾ അന്നു തന്നെ കവചിത വാഹനത്തിൽ കുഴിക്കാട്ടുമൂലയിലെ സർക്കാർ ഗോഡൗണിലേക്ക് മാറ്റും. എല്ലാ കൗണ്ടിംഗ് സെൻ്ററുകളിലും മീഡിയ റൂം സജ്ജമാക്കും. ഈ കേന്ദ്രങ്ങളിൽ 24 മണിക്കൂറും വൈദ്യുതി ഉറപ്പാക്കുന്നതിനുള്ള നടപടികളും സ്വീകരിച്ചിട്ടുണ്ട്. ഓരോ കേന്ദ്രങ്ങളുടെയും സുരക്ഷ ഉറപ്പാക്കുന്നതിനാവശ്യമായ സുരക്ഷാ ഉദ്യോഗസ്ഥരെയും വിന്യസിക്കുമെന്ന് ഡെപ്യൂട്ടി കളക്ടർ അറിയിച്ചു. ജില്ലയിലെ വോട്ടെണ്ണൽ കേന്ദ്രങ്ങൾ ഇവയാണ്.

ജില്ലയിലെ ഓരോ മണ്ഡലത്തിലെയും കൗണ്ടിംഗ് സെൻ്ററുകൾ

പെരുമ്പാവൂർ – ബോയ്സ് ഹയർ സെക്കണ്ടറി സ്കൂൾ പെരുമ്പാവൂർ.

കളമശ്ശേരി- പുല്ലംകുളം ശ്രീ നാരായണ എച്ച് എസ്, നോർത്ത് പറവൂർ

പറവൂർ – ഗവ.ബോയ്സ് എച്ച്.എസ്.എസ്, നോർത്ത് പറവൂർ.

ആലുവ, അങ്കമാലി- യു.സി. കോളേജ് ,ആലുവ

വൈപ്പിൻ – കൊച്ചിൻ കോളേജ് അനക്സ്.

കൊച്ചി- ടി.ഡി.എച്ച്.എസ് മട്ടാഞ്ചേരി

തൃപ്പൂണിത്തുറ – മഹാരാജാസ് കോളേജ്, എറണാകുളം

എറണാകുളം- ഗവ.ഗേൾസ് എച്ച്എസ്എസ്, എറണാകുളം,

തൃക്കാക്കര – ഭാരത് മാത കോളേജ്, തൃക്കാക്കര

കുന്നത്തുനാട് – ആശ്രമം എച്ച്.എസ്.എസ്, പെരുമ്പാവൂർ

മുവാറ്റുപുഴ – നിർമ്മല എച്ച്.എസ്.എസ്, മുവാറ്റുപുഴ.

പിറവം – നിർമല പബ്ലിക് സ്കൂൾ മുവാറ്റുപുഴ,

കോതമംഗലം – എം എ കോളേജ്, കോതമംഗലം.

Leave a Reply

Latest News

നന്ദുമഹാദേവ…എങ്ങും പോയിട്ടില്ലനിങ്ങളിൽ ഓരോരുത്തരിൽ കൂടെയും.ആയിരം സൂര്യൻ ഒരുമിച്ചു ഉദിച്ച പോലെ കത്തി ജ്വലിക്കും ഓരോ ദിവസവും.ഹൃദയം പൊട്ടുന്ന വേദനയിൽ നന്ദുവിൻ്റെ അമ്മയുടെ കുറിപ്പ്

കോഴിക്കോട്: നന്ദുമഹാദേവ…എങ്ങും പോയിട്ടില്ലനിങ്ങളിൽ ഓരോരുത്തരിൽ കൂടെയും.ആയിരം സൂര്യൻ ഒരുമിച്ചു ഉദിച്ച പോലെ കത്തി ജ്വലിക്കും ഓരോ ദിവസവും.ഹൃദയം പൊട്ടുന്ന വേദനഅനുഭവിക്കുമ്പോഴും.അവന്റെ അമ്മ തളർന്ന് പോകില്ല.നന്ദുവിന്റെ വിയോഗത്തിന്...

More News