Sunday, September 26, 2021

ബസുകൾക്കായി വ്യാജഡീസൽ വിൽപ്പന വ്യാപകം; യഥാർത്ഥ ഡീസൽ വില ലിറ്ററിന് 100 രൂപയ്ക്ക് അടുത്തെത്തി നിൽക്കുമ്പോൾ 75 രൂപ നിരക്കിലാണ് വ്യാജഡീസൽ വിൽപ്പന

Must Read

അജിതാ ജയ്ഷോർ

തൃശൂർ: ജില്ലയിൽ ബസുകൾക്കായി വ്യാജഡീസൽ വിൽപ്പന വ്യാപകം. യഥാർത്ഥ ഡീസൽ വില ലിറ്ററിന് 100 രൂപയ്ക്ക് അടുത്തെത്തി നിൽക്കുമ്പോൾ 75 രൂപ നിരക്കിലാണ് വ്യാജഡീസൽ വിൽപ്പന.

മായം ചേർത്ത വ്യാജ ഡീസൽ വ്യാപകമായി ഉപയോഗിക്കുന്നതിലൂടെ പരിസ്ഥിതി വിഷമയമാകുന്നതായാണ് പരാതി. ഉപയോഗശൂന്യമായ കരിഓയിലും ഫർണസ് ഓയിലും രാസമിശ്രണങ്ങൾ ചേർത്ത് ചെറിയ ശതമാനം ഡീസലിൽ ലയിപ്പിച്ചുണ്ടാക്കുന്നതാണ് വ്യാജഡീസൽ. ബസുകൾ ഉൾപ്പെടെ വലിയ വാഹനങ്ങളിലാണ് ഇവഉപയോഗിക്കുന്നത്.

എഞ്ചിൻ പ്രവർത്തനക്ഷമമാകുന്നതോടെ പുറത്തു വരുന്ന പുകയിലൂടെ മനുഷ്യ – ജന്തു – സസ്യജാലങ്ങൾക്ക് ഉൾക്കൊള്ളാനാകാത്ത രാസവസ്തുക്കളാണ് പുറത്തു വരുന്നത്.

ഇരിങ്ങാലക്കുട കേന്ദ്രീകരിച്ച് ചില സ്വകാര്യ ബസുടമകളുടെ വീടുകളിലും കൃഷി ഇടങ്ങളിലും, ഗോഡൗണുകളിലും ലക്ഷക്കണക്കിന് ലിറ്റർ വ്യാജ ഡീസൽ സൂക്ഷിച്ചു വച്ചിട്ടുണ്ട്. രാത്രി കാലങ്ങളിലാണ് വിൽപ്പന. ഇരിങ്ങാലക്കുട – കാട്ടൂർ റോഡുകളിൽ സർവീസ് നടത്തുന്ന ബസുകളിൽ ഇത് വ്യാപകമായ് ഉപയോഗിക്കുന്നുണ്ട്. വാഹനം കടന്നു പോയതിന് ശേഷം റോഡിനിരുവശമുള്ളവർക്ക് ശ്വാസതടസ്സവും ശരീരത്ത് ചൊറിച്ചിലും ദേഹാസ്വാസ്ഥ്യം അനുഭവപ്പെടുന്നതായി അനുഭവസ്ഥർ പറയുന്നു. മോട്ടാർ വാഹന വകുപ്പിന് ഇത് സംബന്ധിച്ച് നിയമ നടപടി എടുക്കാൻ പ്രായോഗിക ബുദ്ധിമുട്ടുണ്ട്. പൊതുതാത്പര്യം മുൻനിർത്തി കേസെടുക്കാമെങ്കിലും പോലീസ് ജാഗ്രത കാണിക്കുന്നില്ല.

ഇതിനിടെ കാട്ടൂർ മേഖലയിൽ വ്യാജ ഡീസൽ വിപണനവുംഉപയോഗവും സംബന്ധിച്ച് സ്റ്റേറ്റ് സ്പെഷൽ ബ്രാഞ്ച് കൃത്യമായ റിപ്പോർട്ട് തൃശൂർ എസ്, പി.ക്ക് നൽകിയിട്ടുണ്ട്, സർക്കാരിനെ സംബന്ധിച്ച് നികുതി നഷ്ടവും പൊതു സമൂഹത്തിൻ്റെ ആരോഗ്യവും പരിസ്ഥിതി മലിനീകരണത്തിൻ്റെ ഗൗരവും കണക്കിലെടുത്ത് പോലീസ് അടിയന്തിര
നടപടികൾ സ്വീകരിക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം.

Leave a Reply

Latest News

ഓണ്‍ലൈന്‍ ഗെയിമിന് അടിമപ്പെടുന്ന കുട്ടികളെ സമൂഹത്തിന്‍റെ പൊതുധാരയിലേയ്ക്കു കൊണ്ടുവരുന്നതിനു പൊലീസിന്‍റെ ആഭിമുഖ്യത്തില്‍ ഡിജിറ്റല്‍ ഡി-അഡിക്‌ഷന്‍ സെന്‍ററുകള്‍ ആരംഭിക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍

ഓണ്‍ലൈന്‍ ഗെയിമിന് അടിമപ്പെടുന്ന കുട്ടികളെ സമൂഹത്തിന്‍റെ പൊതുധാരയിലേയ്ക്കു കൊണ്ടുവരുന്നതിനു പൊലീസിന്‍റെ ആഭിമുഖ്യത്തില്‍ ഡിജിറ്റല്‍ ഡി-അഡിക്‌ഷന്‍ സെന്‍ററുകള്‍ ആരംഭിക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. സംസ്ഥാനത്തിന്‍റെ പലഭാഗത്തായി പൊലീസിനായി...

More News