Friday, January 22, 2021

ലോകത്ത് കൊവിഡ്‌ ബാധിതരുടെ എണ്ണം ആറര ലക്ഷം; മരണം മുപ്പതിനായിരം കഴിഞ്ഞു

Must Read

കര്‍ണാടകയില്‍ ബി.എസ്. യെദി‌യൂരപ്പ നേതൃത്വം നല്‍കുന്ന മന്ത്രിസഭ വികസിപ്പിച്ചതിനു തൊട്ടുപിന്നാലെ ബിജെപി പാളയത്തില്‍ പടപുറപ്പാട്

ബംഗളൂരു: കര്‍ണാടകയില്‍ ബി.എസ്. യെദി‌യൂരപ്പ നേതൃത്വം നല്‍കുന്ന മന്ത്രിസഭ വികസിപ്പിച്ചതിനു തൊട്ടുപിന്നാലെ ബിജെപി പാളയത്തില്‍ പടപുറപ്പാട്. പുതുതായി ഉൾപ്പെടുത്തിയ ഏഴു മന്ത്രിമാർക്കു വകുപ്പുകൾ...

ഐഎസ്എൽ ഫുട്ബോളിൽ എടികെ മോഹൻ ബഗാൻ ഏകപക്ഷീയമായ ഒരു ഗോളിന് ചെന്നൈയിൻ എഫ്സിയെ കീഴടക്കി

പനാജി: ഐഎസ്എൽ ഫുട്ബോളിൽ എടികെ മോഹൻ ബഗാൻ ഏകപക്ഷീയമായ ഒരു ഗോളിന് ചെന്നൈയിൻ എഫ്സിയെ കീഴടക്കി. അധികസമയത്ത് വീണ ഗോളിലാണ് ചെന്നൈയിൻ പരാജയപ്പെട്ടത്.

എം.എസ്.എം.ഇ വ്യവസായ സ്ഥാപനങ്ങള്‍ക്കുള്ള 2020ലെ ഇന്ത്യ 5000 ബെസ്റ്റ് എം.എസ്.എം.ഇ.അവാര്‍ഡ് കള്ളിയത്ത് ടി.എം.ടി ബാറിന്

കൊച്ചി : ഉന്നത ഗുണനിലവാരം പുലര്‍ത്തുന്ന എം.എസ്.എം.ഇ വ്യവസായ സ്ഥാപനങ്ങള്‍ക്കുള്ള 2020ലെ ഇന്ത്യ 5000 ബെസ്റ്റ് എം.എസ്.എം.ഇ.അവാര്‍ഡ് കള്ളിയത്ത് ടി.എം.ടി ബാര്‍ കരസ്ഥമാക്കി....

റോം: ലോകത്ത് കൊവിഡ്‌ ബാധിതരുടെ എണ്ണം ആറര ലക്ഷത്തോട് അടുക്കുന്നു. നൂറ്റി തൊണ്ണൂറിലേറെ രാജ്യങ്ങളിലായി മുപ്പതിനായിരത്തിലേറെ ആളുകളാണ് ഇതുവരെ മരിച്ചത്. യൂറോപ്പില്‍  20,000 ലേറെ ആളുകളുടെ ജീവനാണ് കൊവിഡ് എടുത്തത്. ഇറ്റലിയിലും സ്പെയിനിലും കൂട്ട മരണങ്ങൾ തുടരുകയാണ്. സ്‌പെയിനിൽ 5800 പേരാണ് മരിച്ചത്. ഇറ്റലിയില്‍ മരണ സംഖ്യ പതിനായിരം കടന്നു. ബ്രിട്ടനിൽ പ്രധാനമന്ത്രി ബോറിസ് ജോൺസണ് പിന്നാലെ ആരോഗ്യ സെക്രട്ടറി മാറ്റ് ഹാൻകോക്കിനും രോഗം സ്ഥിരീകരിച്ചു. ഇവിടെ 1019 പേരാണ് മരിച്ചത്.

പന്ത്രണ്ടു  പേർ മരിച്ച  പാകിസ്ഥാനിൽ  രോഗികളുടെ എണ്ണം 1400 കടന്നു.  അയർലൻഡും വിയറ്റ്നാമും സമ്പൂർണ്ണ  അടച്ചിടൽ പ്രഖ്യാപിച്ചു. ദക്ഷിണാഫ്രിക്കയിൽ വിലക്ക് ലംഘിച്ച ജനക്കൂട്ടത്തെ പിരിച്ചുവിടാൻ പോലീസ് റബ്ബർബുള്ളറ്റ് പ്രയോഗിച്ചു.  ഒരു ലക്ഷത്തിലേറെ രോഗികളുള്ള അമേരിക്കയില്‍ മരണം 1700 കടന്നു. ഓര്‍ത്തഡോക്സ് സഭയുടെ അമേരിക്കന്‍ ഭദ്രാസനാധിപന് കൊവിഡ് സ്ഥിരീകരിച്ചു. അമേരിക്കയുടെ ചരിത്രത്തിലെ ഏറ്റവും വലിയ അടിയന്തിര  സാമ്പത്തിക  പാക്കേജിന്  ജനപ്രതിനിധി സഭ അംഗീകാരം നൽകിയിരിക്കുകയാണ്.

പ്രസിഡന്‍റ് ഡൊണൾഡ് ട്രംപ് ഒപ്പിട്ടതോടെ 2 ലക്ഷം കോടി ഡോളറിന്‍റെ സാമ്പത്തിക  പാക്കേജ് നിലവിൽ വന്നു. തൊഴിലില്ലായ്മ കുറയ്ക്കുക , പ്രതിസന്ധിയിലായ  കുടുംബങ്ങളെ സഹായിക്കുക , ആരോഗ്യ മേഖല ശക്തമാക്കുക  എന്നിവയാണ് പാക്കേജിന്‍റെ ലക്ഷ്യങ്ങൾ. അഞ്ച് മിനിറ്റിനകം കോവിഡ്‌ സ്ഥിരീകരിക്കാനാകുന്ന തരത്തിൽ സ്വകാര്യ കമ്പനി വികസിപ്പിച്ച് പരിശോധനയ്ക്ക്  അമേരിക്ക അനുമതി നൽകി.

അതേസമയം ലോകം സാമ്പത്തിക മാന്ദ്യത്തിലേക്ക് കടന്നുവെന്ന് അന്താരാഷ്ട്ര നാണയ  നിധി വിലയിരുത്തി. 74 രാജ്യങ്ങളിലേക്ക് കോവിഡ്‌ പ്രതിരോധ സാമഗ്രികൾ അയച്ചതായി ലോകാരോഗ്യ സംഘടന അറിയിച്ചു.  എണ്‍പതിലേറെ രാജ്യങ്ങൾ സാമ്പത്തിക സഹായത്തിനായി സമീപിച്ചിട്ടുണ്ടെന്ന് ഐഎംഎഫ് മേധാവി ക്രിസ്റ്റലീന ജോർജീവ പറഞ്ഞു. 2009ലെ മാന്ദ്യത്തേക്കാൾ ഗുരുതരമായ സ്ഥിതിവിശേഷമാണെന്നും അവർ കൂട്ടിച്ചേർത്തു. 74 രാജ്യങ്ങളിലേക്ക് കൊവിഡ് പ്രതിരോധ സാമഗ്രികൾ അയച്ചതായി ലോകാരോഗ്യ സംഘടന അറിയിച്ചു.

Leave a Reply

Latest News

കര്‍ണാടകയില്‍ ബി.എസ്. യെദി‌യൂരപ്പ നേതൃത്വം നല്‍കുന്ന മന്ത്രിസഭ വികസിപ്പിച്ചതിനു തൊട്ടുപിന്നാലെ ബിജെപി പാളയത്തില്‍ പടപുറപ്പാട്

ബംഗളൂരു: കര്‍ണാടകയില്‍ ബി.എസ്. യെദി‌യൂരപ്പ നേതൃത്വം നല്‍കുന്ന മന്ത്രിസഭ വികസിപ്പിച്ചതിനു തൊട്ടുപിന്നാലെ ബിജെപി പാളയത്തില്‍ പടപുറപ്പാട്. പുതുതായി ഉൾപ്പെടുത്തിയ ഏഴു മന്ത്രിമാർക്കു വകുപ്പുകൾ...

ഐഎസ്എൽ ഫുട്ബോളിൽ എടികെ മോഹൻ ബഗാൻ ഏകപക്ഷീയമായ ഒരു ഗോളിന് ചെന്നൈയിൻ എഫ്സിയെ കീഴടക്കി

പനാജി: ഐഎസ്എൽ ഫുട്ബോളിൽ എടികെ മോഹൻ ബഗാൻ ഏകപക്ഷീയമായ ഒരു ഗോളിന് ചെന്നൈയിൻ എഫ്സിയെ കീഴടക്കി. അധികസമയത്ത് വീണ ഗോളിലാണ് ചെന്നൈയിൻ പരാജയപ്പെട്ടത്. കരുത്തരായ എടികെയ്ക്കെതിരെ...

എം.എസ്.എം.ഇ വ്യവസായ സ്ഥാപനങ്ങള്‍ക്കുള്ള 2020ലെ ഇന്ത്യ 5000 ബെസ്റ്റ് എം.എസ്.എം.ഇ.അവാര്‍ഡ് കള്ളിയത്ത് ടി.എം.ടി ബാറിന്

കൊച്ചി : ഉന്നത ഗുണനിലവാരം പുലര്‍ത്തുന്ന എം.എസ്.എം.ഇ വ്യവസായ സ്ഥാപനങ്ങള്‍ക്കുള്ള 2020ലെ ഇന്ത്യ 5000 ബെസ്റ്റ് എം.എസ്.എം.ഇ.അവാര്‍ഡ് കള്ളിയത്ത് ടി.എം.ടി ബാര്‍ കരസ്ഥമാക്കി. ഉയര്‍ന്ന നിലവാരവും ഉല്‍പ്പന്ന ഗുണമേന്‍മയും, വ്യവസായ...

സംസ്ഥാനത്ത് ഇന്ന് 6334 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു; എറണാകുളം 771, മലപ്പുറം 657, കോട്ടയം 647, കൊല്ലം 628, കോഴിക്കോട് 579, പത്തനംതിട്ട 534, തിരുവനന്തപുരം 468, തൃശൂര്‍ 468, ആലപ്പുഴ 415,...

സംസ്ഥാനത്ത് ഇന്ന് 6334 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. എറണാകുളം 771, മലപ്പുറം 657, കോട്ടയം 647, കൊല്ലം 628, കോഴിക്കോട് 579, പത്തനംതിട്ട 534, തിരുവനന്തപുരം 468, തൃശൂര്‍ 468,...

മണ്ണാര്‍ക്കാട് നിയമസഭ സീറ്റില്‍ വ്യവസായിയെ സ്ഥാനാര്‍ത്ഥിയാക്കണമെന്ന് ആവശ്യപ്പെട്ട് സിപിഐക്ക് ബിഷപ്പിന്റെ കത്ത്

പാലക്കാട് : മണ്ണാര്‍ക്കാട് നിയമസഭ സീറ്റില്‍ വ്യവസായിയെ സ്ഥാനാര്‍ത്ഥിയാക്കണമെന്ന് ആവശ്യപ്പെട്ട് സിപിഐക്ക് ബിഷപ്പിന്റെ കത്ത്. സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രനാണ് ബിഷപ്പ് മാര്‍ ജേക്കബ് മനത്തോടത്ത് കത്തു നല്‍കിയത്....

More News