Sunday, January 17, 2021

‘എന്റെ പൊന്നു സാറേ, മീൻ കൂട്ടി ചോറുണ്ട നാൾ മറന്നു. ഇത്തിരി ഉണക്കമീനെങ്കിലും കിട്ടാൻ വഴിയുണ്ടോ എന്നു നോക്കിയിറങ്ങിയതാ’ ഏമാൻമാർ കണ്ണുരുട്ടിയപ്പോൾ ‘എത്ര നാളാണെന്നുവച്ചാ സാറേ വീടിനകത്തു കുത്തിയിരിക്കുന്നത്. ഒന്നു ടൗൺ കാണാനിറങ്ങിയതാ..!’

Must Read

കേരളത്തില്‍ ഇന്ന് 5005 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു; എറണാകുളം 767, കോഴിക്കോട് 677, മലപ്പുറം 479, കൊല്ലം 439, പത്തനംതിട്ട 427, കോട്ടയം 399, ആലപ്പുഴ 302, തിരുവനന്തപുരം 296, തൃശൂര്‍ 262,...

കേരളത്തില്‍ ഇന്ന് 5005 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. എറണാകുളം 767, കോഴിക്കോട് 677, മലപ്പുറം 479, കൊല്ലം 439, പത്തനംതിട്ട 427, കോട്ടയം...

സംസ്ഥാനത്ത് തുടര്‍ച്ചയായ കോവിഡ് 19 വാക്‌സിനേഷന് വേണ്ടിയുള്ള വാക്‌സിനേഷന്‍ കേന്ദ്രങ്ങളുടെ ഒരുക്കങ്ങള്‍ പൂര്‍ത്തിയായതായി ആരോഗ്യ മന്ത്രി കെ കെ ശൈലജ

തിരുവനന്തപുരം: സംസ്ഥാനത്ത് തുടര്‍ച്ചയായ കോവിഡ് 19 വാക്‌സിനേഷന് വേണ്ടിയുള്ള വാക്‌സിനേഷന്‍ കേന്ദ്രങ്ങളുടെ ഒരുക്കങ്ങള്‍ പൂര്‍ത്തിയായതായി ആരോഗ്യ മന്ത്രി കെ കെ ശൈലജ. ആദ്യ...

ഹിന്ദുസ്ഥാനി സംഗീത ഇതിഹാസം ഗുലാം മുസ്തഫ ഖാന്‍ അന്തരിച്ചു

ന്യൂഡല്‍ഹി: ഹിന്ദുസ്ഥാനി സംഗീത ഇതിഹാസം ഗുലാം മുസ്തഫ ഖാന്‍ അന്തരിച്ചു. 89 വയസായിരുന്നു. വാര്‍ധക്യസഹജമായ അസുഖത്തെ തുടര്‍ന്ന് ചികിത്സയിലായിരുന്നു. വീട്ടില്‍ വച്ചായിരുന്നു അന്ത്യം.

തൃശൂർ: ‘എന്റെ പൊന്നു സാറേ, മീൻ കൂട്ടി ചോറുണ്ട നാൾ മറന്നു. ഇത്തിരി ഉണക്കമീനെങ്കിലും കിട്ടാൻ വഴിയുണ്ടോ എന്നു നോക്കിയിറങ്ങിയതാ’ ലോക്ഡൗൺ ലംഘിച്ചു ബൈക്കിൽ കറങ്ങിയതിനു പിടിയിലായ മധ്യവയസ്കൻ പൊലീസിനു നേരെ കൈകൂപ്പി. ഈസ്റ്റ് സിഐ പി. ലാൽകുമാർ മധ്യവയസ്കന്റെ ഊരും പേരും ചോദിച്ചു. ചിയ്യാരത്താണ് വീടെന്നു മറുപടി. ഉണക്കമീൻ വാങ്ങിക്കാൻ ചിയ്യാരത്ത് ഒന്നിലധികം കടകളുണ്ടല്ലോ എന്നു സിഐ.

അവിടുത്തെ ഉണക്കമീനിന‍ു രുചികുറവാണെന്നു മധ്യവസ്കന്റെ മറുപടി. അറസ്റ്റ് ചെയ്തു ജീപ്പിൽ കയറ്റിയപ്പോൾ കക്ഷി സത്യം പറഞ്ഞു, ‘എത്ര നാളാണെന്നുവച്ചാ സാറേ വീടിനകത്തു കുത്തിയിരിക്കുന്നത്. ഒന്നു ടൗൺ കാണാനിറങ്ങിയതാ..!’ അനാവശ്യ കറക്കത്തിനു പൊലീസ് പിടിയിലായ ശേഷം രക്ഷപ്പെടാൻ ജനം പടച്ചുവിടുന്ന നുണക്കഥകൾ കേട്ടു തലതരിച്ചിരിക്കുകയാണ് പൊലീസ്. ചില സാംപിളുകൾ ഇങ്ങനെ:

കാൽകിലോ തക്കാളി
പൊങ്ങത്തു ദേശീയപാതയിൽ പൊലീസ് പരിശോധന നടക്കുമ്പോൾ ഒരു കാർ പാഞ്ഞെത്തി. വീടെവിടെയാണെന്നു ചോദിച്ചപ്പോൾ ഡ്രൈവിങ് സീറ്റിലിരുന്ന യുവാവ്, മേലൂർ കുന്നപ്പിള്ളിയിലാണെന്നു മറുപടി നൽകി. എറണാകുളത്ത് എവിടെപ്പോയിട്ടു വരികയാണെന്നു ചോദിച്ചപ്പോൾ പലചരക്കു വാങ്ങാനെന്നു മറുപടി.

വിശ്വാസം വരുത്താൻ യുവാവ് ചാടിയിറങ്ങി കാറിന്റെ ഡിക്കി തുറന്ന് കാൽ കിലോ തക്കാളിയും അരക്കിലോ പഞ്ചസാരയും എടുത്തു പൊലീസിനെ കാണിച്ചു. വിശ്വാസം തോന്നാതെ പൊലീസ് വാഹനം പരിശോധിച്ചപ്പോൾ സീറ്റിനു താഴെ ഒരു കാർ ബാറ്ററി പൊതിഞ്ഞുവച്ചിരിക്കുന്നതു കണ്ടു. വിശദമായി ചോദ്യം ചെയ്തപ്പോൾ കള്ളി പുറത്തായി: ഓൺലൈനായി വാങ്ങിയ ബാറ്ററിയുമായി ആലുവയിൽ നിന്ന്  പോവുകയായിരുന്നു യുവാവ്.

സോഡ വേണം, ഗ്യാസാ

ഇരിങ്ങാലക്കുടയിൽ പൊലീസിന്റെ വാഹന പരിശോധന നടക്കുമ്പോൾ സ്കൂട്ടറിലൊരാൾ മുന്നിൽവന്നു ചാടി. ഗ്യാസ്ട്രബിളിനു താലൂക്ക് ആശുപത്രിയിൽ ചികിത്സയിലാണെന്നും നെഞ്ചെരിഞ്ഞപ്പോൾ സോഡ കുടിക്കാൻ ഇറങ്ങിയതാണെന്നും ആളിന്റെ മറുപടി. ആശുപത്രി പര‍ിസരത്തെ കടയിൽ നിന്നു വാങ്ങിക്കുടിച്ചാൽ പോരായിരുന്നോ എന്നു പൊലീസ്. ‘രോഗി’ മിണ്ടാതെ നിൽക്കുന്നു. പൊലീസുകാരൻ സമീപത്തെ ബേക്കറിയിൽ നിന്നു സോഡ വാങ്ങിക്കൊടുത്തു. വന്നവഴി തിരിച്ചു പൊയ്‌ക്കൊളാൻ പറഞ്ഞു. 

നിങ്ങളെവിടെയാ മനുഷ്യാ?

ചേർപ്പ് പെരുമ്പിള്ളിശേരിയിലൊരാൾ ‘ലാ ലാ’ പാടി ബൈക്കിലെത്തിയപ്പോൾ പൊലീസ് തടഞ്ഞുനിർത്തി. യുവാവ് പറഞ്ഞു, ‘വീട്ടിൽ ഒരു തോരൻ വയ്ക്കാനുള്ള പച്ചക്കറി പോലുമില്ല സാറേ. പട്ടിണി കിടക്കാതിരിക്കാൻ ഭാര്യ നിർബന്ധിച്ച് ഇറക്കിവിട്ടതാ..’ ഫോൺ വാങ്ങി ഭാര്യയുടെ വിളിച്ചപ്പോൾ കേട്ടതിങ്ങനെ: ‘നിങ്ങൾ എവിടെപ്പോയി കിടക്കുവാണ് മനുഷ്യാ.. പുറത്തിറങ്ങാൻ പാടില്ലാത്ത സമയമാണെന്നറിഞ്ഞുകൂടെ?’

പട്ടിക്ക് ഇറച്ചിവാങ്ങാനാ..

പുതുക്കാട് രാപ്പാളിൽ പൊലീസ് പരിശോധന. തൊട്ടിപ്പാളിൽ നിന്നു രണ്ടു യുവാക്കൾ ബൈക്കിൽ വരുന്നതു കണ്ടു തടഞ്ഞു. ‘പട്ടിക്ക് ഇറച്ചിവാങ്ങാൻ ഇറങ്ങിയതാണ് സാറേ..’ എന്നു യുവാക്കളുടെ മറുപടി. രാപ്പാളിൽ ഇറച്ചിവെട്ടു കേന്ദ്രമെവിടെയെന്നു പൊലീസ് ചോദിച്ചപ്പോൾ യുവാക്കൾ പരസ്പരം നോക്കി അറിയില്ലെന്നു കൈമലർത്തി. ‌വെറുതെ ചുറ്റ‍ാനിറങ്ങിയതിനു രണ്ടുപേരെയും അറസ്റ്റ് ചെയ്തു, വണ്ടി കസ്റ്റഡിയിലെടുത്തു. 

Leave a Reply

Latest News

കേരളത്തില്‍ ഇന്ന് 5005 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു; എറണാകുളം 767, കോഴിക്കോട് 677, മലപ്പുറം 479, കൊല്ലം 439, പത്തനംതിട്ട 427, കോട്ടയം 399, ആലപ്പുഴ 302, തിരുവനന്തപുരം 296, തൃശൂര്‍ 262,...

കേരളത്തില്‍ ഇന്ന് 5005 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. എറണാകുളം 767, കോഴിക്കോട് 677, മലപ്പുറം 479, കൊല്ലം 439, പത്തനംതിട്ട 427, കോട്ടയം...

സംസ്ഥാനത്ത് തുടര്‍ച്ചയായ കോവിഡ് 19 വാക്‌സിനേഷന് വേണ്ടിയുള്ള വാക്‌സിനേഷന്‍ കേന്ദ്രങ്ങളുടെ ഒരുക്കങ്ങള്‍ പൂര്‍ത്തിയായതായി ആരോഗ്യ മന്ത്രി കെ കെ ശൈലജ

തിരുവനന്തപുരം: സംസ്ഥാനത്ത് തുടര്‍ച്ചയായ കോവിഡ് 19 വാക്‌സിനേഷന് വേണ്ടിയുള്ള വാക്‌സിനേഷന്‍ കേന്ദ്രങ്ങളുടെ ഒരുക്കങ്ങള്‍ പൂര്‍ത്തിയായതായി ആരോഗ്യ മന്ത്രി കെ കെ ശൈലജ. ആദ്യ ദിനത്തിലെ വിജയത്തെ തുടര്‍ന്ന് അതേ രീതിയില്‍...

ഹിന്ദുസ്ഥാനി സംഗീത ഇതിഹാസം ഗുലാം മുസ്തഫ ഖാന്‍ അന്തരിച്ചു

ന്യൂഡല്‍ഹി: ഹിന്ദുസ്ഥാനി സംഗീത ഇതിഹാസം ഗുലാം മുസ്തഫ ഖാന്‍ അന്തരിച്ചു. 89 വയസായിരുന്നു. വാര്‍ധക്യസഹജമായ അസുഖത്തെ തുടര്‍ന്ന് ചികിത്സയിലായിരുന്നു. വീട്ടില്‍ വച്ചായിരുന്നു അന്ത്യം. ഉസ്താദ് ഇനായത്ത്...

73കാരനെ വീട്ടിലെത്തിയ അജ്ഞാത സംഘം അതിക്രൂരമായി കൊലപ്പെടുത്തി

കൊല്‍ക്കത്ത: 73കാരനെ വീട്ടിലെത്തിയ അജ്ഞാത സംഘം അതിക്രൂരമായി കൊലപ്പെടുത്തി. കത്തികൊണ്ട് കഴുത്ത് മുറിച്ച ശേഷം പ്രഷര്‍കുക്കര്‍ കൊണ്ട് തലയ്ക്കടിച്ച് കൊല്ലുകയായിരുന്നു. കൊല്‍ക്കത്തയിലെ ബോബസാറിലെ ഫ്‌ളാറ്റിലാണ് സംഭവം. കൊലയ്ക്ക് ഉപയോഗിച്ച ആയുധങ്ങള്‍...

രണ്ട് വനിതാ ജഡ്ജിമാരെ വെടിവച്ച് കൊന്നു

കാബൂള്‍: അഫ്ഗാനിസ്ഥാനില്‍ രണ്ട് വനിതാ ജഡ്ജിമാരെ വെടിവച്ച് കൊന്നു. തലസ്ഥാനമായ കാബൂളിലാണ് സംഭവം. സുപ്രീം കോടതിയില്‍ ജഡ്ജിമാരാണ് മരിച്ച ഇരുവരും. കോടതിയിലേക്ക് കാറില്‍ പോകുമ്പോഴാണ് ഇരുവര്‍ക്കും...

More News