Saturday, January 16, 2021

പതിനായരമോ ഇരുപതിനായിരമോ ആളുകൾ  ഒരുമിച്ച് ചികിത്സ തേടിയാൽ നമ്മുടെ ആരോഗ്യ സംവിധാനത്തിന് താങ്ങാൻ ശക്തിയുണ്ടാകില്ല, വെന്‍റിലേറ്ററുകള്‍: ആകെ മൂവായിരം, ഒഴിവുള്ളത് 273,കിടക്കകൾ 57000 ; പരിമിതികൾ ഇങ്ങനെ… കൂടുതൽ പേരിൽ കൂടുതൽ വേഗത്തിൽ പരിശോധന നടത്തണമെന്നും രോഗ വ്യാപന സാധ്യത പരമാവധി കുറയ്ക്കണമെന്നും ആരോഗ്യ വിദഗ്ധർ

Must Read

സംസ്ഥാനത്ത് ഇന്ന് 5960 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു; എറണാകുളം 1046, കോഴിക്കോട് 722, കോട്ടയം 552, മലപ്പുറം 489, പത്തനംതിട്ട 487, കൊല്ലം 445, തൃശൂര്‍ 421, തിരുവനന്തപുരം 377, ആലപ്പുഴ 355,...

സംസ്ഥാനത്ത് ഇന്ന് 5960 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. എറണാകുളം 1046, കോഴിക്കോട് 722, കോട്ടയം 552, മലപ്പുറം 489, പത്തനംതിട്ട 487, കൊല്ലം...

കെഎസ്ആര്‍ടിസിയിലെ പിടിപ്പുകെട്ട എല്ലാ ഉന്നത ജീവനക്കാരെയും മാറ്റുമെന്ന് എംഡി ബിജു പ്രഭാകര്‍

തിരുവനന്തപുരം : കെഎസ്ആര്‍ടിസിയിലെ പിടിപ്പുകെട്ട എല്ലാ ഉന്നത ജീവനക്കാരെയും മാറ്റുമെന്ന് എംഡി ബിജു പ്രഭാകര്‍. ഇവര്‍ മാറിയേ പറ്റൂ. 95 ശതമാനം ജീവനക്കാരെപ്പറ്റിയും...

ഒരു പാമ്പിനെ പിടിക്കാനെത്തി; കണ്ടത് ഷീറ്റിനടിയിൽ ഒന്നിച്ചു കിടക്കുന്ന രണ്ട് മലമ്പാമ്പുകളെയും മൂർഖനേയും

പാലക്കാട്: പട്ടാമ്പി കാർഷിക ​ഗവേഷണ കേന്ദ്രത്തിൽ നിന്ന് ഒറ്റയടിക്ക് പിടികൂടിയത് മൂന്ന് പാമ്പുകളെ. ഒരു പാമ്പിനെ പിടിക്കാനായി എത്തിയ വന്യജീവി സംരക്ഷകൻ കൈപ്പുറം...
ജോബിറ്റ് വർഗീസ്
തിരുവനന്തപുരം: ശ്വാസകോശത്തെ ഗുരുതരമായി ബാധിക്കുന്ന കോവിഡിനെ നേരിടാൻ കൃത്രിമ ശ്വസനോപകരണമായ വെന്റിലേറ്ററുകൾ സർക്കാർ – സ്വകാര്യ മേഖലകളിലായി ആകെയുള്ള വെൻറിലേറ്ററുകളുടെ എണ്ണം മൂവായിരം മാത്രമാണ്. അതിൽ സർക്കാർ മേഖലയിൽ 170 ഉം സ്വകാര്യ മേഖലയിൽ 103 ഉം കോവിഡ് ബാധിതർക്കായി മാറ്റി വയ്ക്കാനാകുമെന്നാണ് കണക്ക് കൂട്ടൽ. സർക്കാർ മേഖലയിൽ ആകെയുള്ളത് 38018 കിടക്കകൾ. സ്വകാര്യ മേഖലയിലാകട്ടെ 18775 ഉം. ആകെ 56793 കിടക്കകൾ മാത്രം. ഇതിൽ 218 ഐസിയു കിടക്കകളും 5121 സാധാരണ കിടക്കകളും കോവിഡ് ബാധിതർക്ക് ലഭ്യമാക്കാനാകും. 16282 മുറികളും കണ്ടെത്തിയിട്ടുണ്ട്. സമൂഹ വ്യാപനമുണ്ടായാൽ ഇതിലും എത്രയോ ഉയരത്തിലായിരിക്കും നമ്മുടെ ആവശ്യകത.
വെൻ്റിലേറ്ററുകൾ 273 എണ്ണം മാത്രമാണ് സംസ്ഥാനത്ത് ഒഴിവുളളത്. 5121 കിടക്കകളും ഉപയോഗിക്കാനാകും. സൗകര്യങ്ങൾ പരിമിതമെന്നിരിക്കെ കൂടുതൽ പേരിൽ കൂടുതൽ വേഗത്തിൽ രോഗപരിശോധന നടത്തണമെന്നാണ് ആരോഗ്യ വിദഗ്ധർ ചൂണ്ടിക്കാട്ടുന്നത്.
ജനസംഖ്യയുടെ മൂന്നിലൊന്നും ദുർബല വിഭാഗത്തിൽ പെടുന്ന പ്രായമായവരോ രോഗികളോ ആണ്. ഇതിൽ ഒരു ലക്ഷത്തിലധികം അർബുദ ബാധിതർ. 27 % ശതമാനം പുരുഷന്മാരും 17 % സ്ത്രീകളും പ്രമേഹബാധിതർ. 41 % പുരുഷന്മാരും 39 % സ്ത്രീകളും അധിക രക്തസമ്മർദമുള്ളവരുമെന്ന് ആസൂത്രണ ബോര്‍ഡിന്റെ സാമ്പത്തിക അവലോകനത്തില്‍ വ്യക്തമാക്കുന്നു. കോവിഡ് നാശം വിതച്ച രാജ്യങ്ങളിൽ ഈ വിഭാഗത്തിൽപ്പെട്ടവരാണ് മരിച്ചതിലേറെയുമെന്നത് ചേർത്തുവായിക്കണം.പതിനായരമോ ഇരുപതിനായിരമോ പേർ പോലും ഒരുമിച്ച് ചികിത്സ തേടിയാൽ നമ്മുടെ ആരോഗ്യ സംവിധാനത്തിന് താങ്ങാൻ ശക്തിയുണ്ടാകില്ല. അതു കൊണ്ടാണ് കൂടുതൽ പേരിൽ കൂടുതൽ വേഗത്തിൽ പരിശോധന നടത്തണമെന്നും രോഗ വ്യാപന സാധ്യത പരമാവധി കുറയ്ക്കണമെന്നും ആരോഗ്യ വിദഗ്ധർ മുന്നറിയിപ്പ് നല്കുന്നത്

Leave a Reply

Latest News

സംസ്ഥാനത്ത് ഇന്ന് 5960 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു; എറണാകുളം 1046, കോഴിക്കോട് 722, കോട്ടയം 552, മലപ്പുറം 489, പത്തനംതിട്ട 487, കൊല്ലം 445, തൃശൂര്‍ 421, തിരുവനന്തപുരം 377, ആലപ്പുഴ 355,...

സംസ്ഥാനത്ത് ഇന്ന് 5960 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. എറണാകുളം 1046, കോഴിക്കോട് 722, കോട്ടയം 552, മലപ്പുറം 489, പത്തനംതിട്ട 487, കൊല്ലം...

കെഎസ്ആര്‍ടിസിയിലെ പിടിപ്പുകെട്ട എല്ലാ ഉന്നത ജീവനക്കാരെയും മാറ്റുമെന്ന് എംഡി ബിജു പ്രഭാകര്‍

തിരുവനന്തപുരം : കെഎസ്ആര്‍ടിസിയിലെ പിടിപ്പുകെട്ട എല്ലാ ഉന്നത ജീവനക്കാരെയും മാറ്റുമെന്ന് എംഡി ബിജു പ്രഭാകര്‍. ഇവര്‍ മാറിയേ പറ്റൂ. 95 ശതമാനം ജീവനക്കാരെപ്പറ്റിയും തനിക്ക് മോശം അഭിപ്രായമില്ല. രാഷ്ട്രീയപാര്‍ട്ടിയുടെ കൊടിപിടിച്ചു...

ഒരു പാമ്പിനെ പിടിക്കാനെത്തി; കണ്ടത് ഷീറ്റിനടിയിൽ ഒന്നിച്ചു കിടക്കുന്ന രണ്ട് മലമ്പാമ്പുകളെയും മൂർഖനേയും

പാലക്കാട്: പട്ടാമ്പി കാർഷിക ​ഗവേഷണ കേന്ദ്രത്തിൽ നിന്ന് ഒറ്റയടിക്ക് പിടികൂടിയത് മൂന്ന് പാമ്പുകളെ. ഒരു പാമ്പിനെ പിടിക്കാനായി എത്തിയ വന്യജീവി സംരക്ഷകൻ കൈപ്പുറം അബ്ബാസാണ് ഒരു സ്ഥലത്ത് നിന്ന് രണ്ട്...

കെഎസ്ആര്‍ടിസിയില്‍ ജീവനക്കാര്‍ തട്ടിപ്പു നടത്തുന്നുണ്ടെന്ന് പരസ്യമായി പറഞ്ഞ എംഡി ബിജു പ്രഭാകറിനെതിരെ തൊഴിലാളി സംഘടനകള്‍

തിരുവനന്തപുരം: കെഎസ്ആര്‍ടിസിയില്‍ ജീവനക്കാര്‍ തട്ടിപ്പു നടത്തുന്നുണ്ടെന്ന് പരസ്യമായി പറഞ്ഞ എംഡി ബിജു പ്രഭാകറിനെതിരെ തൊഴിലാളി സംഘടനകള്‍. തിരുവനന്തപുരത്ത് എംഡിയുടെ ഓഫിസിലേക്ക് ഐഎന്‍ടിയുടെ നേതൃത്വത്തില്‍ നേതൃത്വത്തില്‍ മാര്‍ച്ച് നടത്തി. സിഐടിയു നേതാവായ...

ഒരാൾക്ക് ഒറ്റയ്ക്ക് കഴുത്തും, കൈ ഞരമ്പുകളും മുറിക്കാൻ കഴിയില്ല; കല്ലമ്പലത്ത് യുവതിയെ ഭർത്താവിന്റെ വീട്ടിൽ കഴുത്തറുത്ത് മരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിൽ ദുരൂഹത തുടരുന്നു

തിരുവനന്തപുരം: കല്ലമ്പലത്ത് യുവതിയെ ഭർത്താവിന്റെ വീട്ടിൽ കഴുത്തറുത്ത് മരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിൽ ദുരൂഹത തുടരുന്നു. കല്ലമ്പനം മുത്താന സുനിതഭവനിൽ ആതിരയെ (24) ഇന്നലെയാണ് കുളിമുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത്....

More News