Monday, January 25, 2021

സമ്പര്‍ക്കവിലക്ക് ലംഘിച്ച കനിക കപൂറിനെതിരെ കേസെടുത്തു; നൂറോളം എം പിമാർ ഭീതിയിൽ

Must Read

ജനപ്രതിനിധികളെ തിരിച്ചുവിളിക്കാൻ ജനത്തിന് അവകാശം; തമിഴ്നാട്ടിൽ നിയമസഭാ തെരഞ്ഞെടുപ്പിന് മുൻപ് പുതിയ വാഗ്ദാനങ്ങളുമായി നടൻ കമൽഹാസൻ

ജനപ്രതിനിധികളെ തിരിച്ചുവിളിക്കാൻ ജനത്തിന് അവകാശം; തമിഴ്നാട്ടിൽ നിയമസഭാ തെരഞ്ഞെടുപ്പിന് മുൻപ് പുതിയ വാഗ്ദാനങ്ങളുമായി നടൻ കമൽഹാസൻ ചെന്നൈ: തമിഴ്നാട്ടിൽ...

കളമശേരിയിൽ 17കാരനെ മർദ്ദിച്ച സംഘത്തിലെ പ്രതികളിലൊരാളായ കുട്ടി ആത്മഹത്യ ചെയ്ത സംഭവത്തിൽ പൊലീസിനെതിരെ ആരോപണവുമായി കുടുംബം

കൊച്ചി: കളമശേരിയിൽ 17കാരനെ മർദ്ദിച്ച സംഘത്തിലെ പ്രതികളിലൊരാളായ കുട്ടി ആത്മഹത്യ ചെയ്ത സംഭവത്തിൽ പൊലീസിനെതിരെ ആരോപണവുമായി കുടുംബം. പൊലീസ് മർദ്ദിച്ചതിലുള്ള മനോവിഷമത്തിലാണ് ആത്മഹത്യയെന്ന്...

മേപ്പാടിയിൽ റിസോർട്ടിൽവെച്ച് കണ്ണൂർ സ്വദേശിനി കാട്ടാനയുടെ ആക്രമണത്തിൽ കൊല്ലപ്പെട്ടതിന് പിന്നാലെ പഞ്ചായത്തിലെ മുഴുവൻ റിസോർട്ടുകളും അടച്ച് പൂട്ടാൻ പഞ്ചായത്ത് ഭരണസമിതിയുടെ അടിയന്തര യോഗത്തിൽ തീരുമാനം

മേപ്പാടിയിൽ റിസോർട്ടിൽവെച്ച് കണ്ണൂർ സ്വദേശിനി കാട്ടാനയുടെ ആക്രമണത്തിൽ കൊല്ലപ്പെട്ടതിന് പിന്നാലെ പഞ്ചായത്തിലെ മുഴുവൻ റിസോർട്ടുകളും അടച്ച് പൂട്ടാൻ പഞ്ചായത്ത് ഭരണസമിതിയുടെ അടിയന്തര യോഗത്തിൽ...

ന്യൂഡൽഹി: കോവിഡ് 19 സ്ഥിരീകരിച്ച ഗായിക കനിക കപൂറുമായി ഇടപഴകിയ ദുഷ്യന്ത് സിങ് എംപി സ്വയം ക്വാറന്റീൻ ചെയ്തതിനു പിന്നാലെ കനിക കപൂറിനെതിരെ കേസെടുത്തു. വിദേശയാത്രയ്ക്ക് ശേഷം സമ്പര്‍ക്കവിലക്ക് ലംഘിച്ചതിനാണ് അറസ്റ്റ്. ലണ്ടനിൽ നിന്ന് തിരിച്ചെത്തിയ കനിക ഈ വിവരം മറച്ചു വയ്ക്കുകയായിരുന്നു. ഇതിനു ശേഷം ലക്നൗവിൽ ഇന്റീരിയർ ഡിസൈനറായ ആദിൽ അഹമ്മദ് സംഘടിപ്പിച്ച പാർട്ടിയിലും പങ്കെടുത്തു.

ഈ പാർട്ടിയിൽ ബിജെപി നേതാവ് വസുന്ധര രാജെയും മകനും എംപിയുമായ ദുഷ്യന്ത് സിങ്ങും പങ്കെടുത്തിരുന്നു. ഇരുവരും ക്വാറൻറീനിൽ പ്രവേശിച്ചു. മുൻകരുതലെന്ന നിലക്ക് താനും മകനും ക്വാറന്റീനിൽ പ്രവേശിക്കുകയാണെന്ന് വസുന്ധര ട്വീറ്റ് ചെയ്തു. കനിക സംബന്ധിച്ച അത്താഴവിരുന്നിൽ പങ്കെടുത്തതിനു പിന്നാലെ ദുഷ്യന്ത് സിങ്ങ് പാർലമെന്റിലും സെൻട്രൽ ഹാളിലും എത്തിയിരുന്നു. രാഷ്ട്രപതി ഭവനിലെ ഒരു ചടങ്ങിലും പങ്കെടുത്തു. രാഷ്ട്രപതിയുടെ ക്ഷണം സ്വീകരിച്ച് 96 എംപിമാരാണ് ഈ ചടങ്ങില്‍ പങ്കെടുത്തത്. ലക്നൗവിലെ കിങ് ജോര്‍ജ് മെഡിക്കല്‍ യൂണിവേഴ്‌സിറ്റിയിലെ ഐസലേഷൻ വാർഡിലാണ് കനിക ഇപ്പോളുള്ളത്.

രണ്ടു ദിവസം മുൻപു രാഷ്ട്രപതി ഭവനിൽ സംഘടിപ്പിച്ച ഒരു പരിപാടിയിൽ ദുഷ്യന്ത് സിങ്ങിനൊപ്പം നിരവധി എംപിമാർ പ്രഭാതഭക്ഷണത്തിനായി ഒത്തുകൂടിയിരുന്നു. മുൻ കേന്ദ്രമന്ത്രി രാജ്യവർധൻ റാത്തോഡ്, കേന്ദ്രമന്ത്രി അർജുൻ റാം മേഘവാൾ, ഹേമമാലിനി, കോൺഗ്രസ് എംപി കുമാരി സെൽജ, ബോക്സറും രാജ്യസഭാ എംപിയുമായ മേരി കോം തുടങ്ങിയവരാണു പ്രഭാതഭക്ഷണത്തിനായി ഉണ്ടായിരുന്നത്.

ഇവരൊക്കെ സ്വയം ക്വാറന്റീൻ ചെയ്യാനുള്ള തീരുമാനത്തിലാണ്. തൃണമൂൽ എംപി ഡെറക് ഒബ്രയൻ, എഎപി നേതാവ് സഞ്ജയ് സിങ്, കോൺഗ്രസ് നേതാക്കളായ ദീപേന്ദർ ഹൂഡ, ജിതിൻ പ്രസാദാ എന്നിവർ ഐസലേഷനിലാണ്. ട്രാൻസ്പോർട്ട് സ്റ്റാൻഡിങ് കമ്മിറ്റിയുടെ യോഗത്തിനിടെ രണ്ടര മണിക്കൂറിലധികം ദുഷ്യന്തിനൊപ്പം ചെലവിട്ടതിനാലാണ് ക്വാറന്റീൻ ചെയ്യാന്‍ തീരുമാനിച്ചതെന്നു ഡെറക് ഒബ്രയൻ പറഞ്ഞു. രാഷ്ട്രപതി റാം നാഥ് കോവിന്ദ് എല്ലാ പരിപാടികളും റദ്ദാക്കി. ലക്നൗവിലെ പാർട്ടിയിൽ പങ്കെടുത്ത ശേഷം ദുഷ്യന്ത് സിങ് കണ്ടുമുട്ടിയ എല്ലാവരെയും ആരോഗ്യ വകുപ്പ് നിരീക്ഷിക്കുന്നുണ്ട്.

വെള്ളിയാഴ്ചയാണ് കനിക കപൂറിനു കോവിഡ് 19 സ്ഥിരീകരിച്ചത്. രോഗലക്ഷണങ്ങൾ കണ്ടതിനെ തുടർന്നു ദിവസങ്ങൾക്ക് മുൻപാണ് കനികയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. ഞായറാഴ്ച ലക്നൗവിൽ നടന്ന പാർട്ടിയെ സംബന്ധിച്ചു  റിപ്പോർട്ടു സമർപ്പിക്കാൻ യുപി മുഖ്യമന്ത്രി യോഗി ആദിത്യനാഥ് ഉത്തരവിട്ടിട്ടുണ്ട്.

Leave a Reply

Latest News

ജനപ്രതിനിധികളെ തിരിച്ചുവിളിക്കാൻ ജനത്തിന് അവകാശം; തമിഴ്നാട്ടിൽ നിയമസഭാ തെരഞ്ഞെടുപ്പിന് മുൻപ് പുതിയ വാഗ്ദാനങ്ങളുമായി നടൻ കമൽഹാസൻ

ജനപ്രതിനിധികളെ തിരിച്ചുവിളിക്കാൻ ജനത്തിന് അവകാശം; തമിഴ്നാട്ടിൽ നിയമസഭാ തെരഞ്ഞെടുപ്പിന് മുൻപ് പുതിയ വാഗ്ദാനങ്ങളുമായി നടൻ കമൽഹാസൻ ചെന്നൈ: തമിഴ്നാട്ടിൽ...

കളമശേരിയിൽ 17കാരനെ മർദ്ദിച്ച സംഘത്തിലെ പ്രതികളിലൊരാളായ കുട്ടി ആത്മഹത്യ ചെയ്ത സംഭവത്തിൽ പൊലീസിനെതിരെ ആരോപണവുമായി കുടുംബം

കൊച്ചി: കളമശേരിയിൽ 17കാരനെ മർദ്ദിച്ച സംഘത്തിലെ പ്രതികളിലൊരാളായ കുട്ടി ആത്മഹത്യ ചെയ്ത സംഭവത്തിൽ പൊലീസിനെതിരെ ആരോപണവുമായി കുടുംബം. പൊലീസ് മർദ്ദിച്ചതിലുള്ള മനോവിഷമത്തിലാണ് ആത്മഹത്യയെന്ന് ബന്ധുക്കൾ പറഞ്ഞു. കുട്ടികൾക്ക് കൗൺസിലിങിന് വേണ്ടി...

മേപ്പാടിയിൽ റിസോർട്ടിൽവെച്ച് കണ്ണൂർ സ്വദേശിനി കാട്ടാനയുടെ ആക്രമണത്തിൽ കൊല്ലപ്പെട്ടതിന് പിന്നാലെ പഞ്ചായത്തിലെ മുഴുവൻ റിസോർട്ടുകളും അടച്ച് പൂട്ടാൻ പഞ്ചായത്ത് ഭരണസമിതിയുടെ അടിയന്തര യോഗത്തിൽ തീരുമാനം

മേപ്പാടിയിൽ റിസോർട്ടിൽവെച്ച് കണ്ണൂർ സ്വദേശിനി കാട്ടാനയുടെ ആക്രമണത്തിൽ കൊല്ലപ്പെട്ടതിന് പിന്നാലെ പഞ്ചായത്തിലെ മുഴുവൻ റിസോർട്ടുകളും അടച്ച് പൂട്ടാൻ പഞ്ചായത്ത് ഭരണസമിതിയുടെ അടിയന്തര യോഗത്തിൽ തീരുമാനം. പരിശോധനകൾക്ക് ശേഷം ലൈസൻസടക്കമുള്ള രേഖകൾ...

കള്ളപ്പണം വെളുപ്പിച്ച കേസിലും മുഖ്യമന്ത്രിയുടെ മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി എം. ശിവശങ്കറിന് ജാമ്യം

കള്ളപ്പണം വെളുപ്പിച്ച കേസിലും മുഖ്യമന്ത്രിയുടെ മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി എം. ശിവശങ്കറിന് ജാമ്യം. ഹൈക്കോടതിയാണ് ജാമ്യം അനുവദിച്ചത്. ഉപാധികളോടെയാണ് ജാമ്യം. നേരത്തെ എറണാകുളം പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതിയില്‍ ശിവശങ്കര്‍ ജാമ്യാപേക്ഷ...

പിണറായി വിജയന്റെ കേരള പര്യടനം പരിപാടിക്കിടെ നാടകീയ രംഗങ്ങൾ; പങ്കെടുക്കാനെത്തിയ കെ പി സി സി അംഗത്തെ അറസ്റ്റ് ചെയ്‌തു

ഇടുക്കി: മുഖ്യമന്ത്രിയുടെ കേരള പര്യടനം പരിപാടിക്കിടെ ഇടുക്കിയിൽ അറസ്റ്റ്. പരിപാടിയിൽ പങ്കെടുക്കാനെത്തിയ കെ പി സി സി അംഗം സി പി മാത്യുവിനെയാണ് പൊലീസ് ബലം പ്രയോഗിച്ച് അറസ്‌റ്റ് ചെയ്‌തത്....

More News