Friday, January 22, 2021

കോവിഡ് 19;നാലുപേരില്‍ വാക്സിന്‍ പരീക്ഷിച്ചു;  28 ദിവസത്തിനിടയില്‍ കൈത്തണ്ടയില്‍ രണ്ട് പ്രാവശ്യമാണ്  കുത്തിവെക്കുന്നത്

Must Read

കമൽ ഹാസൻ കാലിലെ ശസ്ത്രക്രിയക്ക് ശേഷം ആശുപത്രി വിട്ടു

ചെന്നൈ: തമിഴ് താരവും രാഷ്ട്രീയ നേതാവുമായ കമൽ ഹാസൻ കാലിലെ ശസ്ത്രക്രിയക്ക് ശേഷം ആശുപത്രി വിട്ടു. ചെന്നൈയിലെ ശ്രീ രാമചന്ദ്ര ആശുപത്രിയിൽ ചികിത്സയിലായിരുന്നു...

മലയാളി മാധ്യമ പ്രവര്‍ത്തകനായ സിദ്ദിഖ് കാപ്പന് ജാമ്യം അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് കേരളാ പത്രപ്രവര്‍ത്തക യൂണിയന്‍ നല്‍കിയ ഹർജിയിൽ അടുത്ത ആഴ്ച അന്തിമ വാദം കേൾക്കുമെന്ന് സുപ്രീം കോടതി

ന്യൂഡൽഹി: മലയാളി മാധ്യമ പ്രവര്‍ത്തകനായ സിദ്ദിഖ് കാപ്പന് ജാമ്യം അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് കേരളാ പത്രപ്രവര്‍ത്തക യൂണിയന്‍ നല്‍കിയ ഹർജിയിൽ അടുത്ത ആഴ്ച അന്തിമ...

മുത്തൂറ്റ് ഫിനാന്‍സിന്‍റെ തമിഴ്നാട് കൃഷ്ണഗിരി ഹൊസൂർ ശാഖയിൽ തോക്ക് ചൂണ്ടി കൊള്ളസംഘം ഏഴുകോടി രൂപയുടെ സ്വര്‍ണ്ണം കവര്‍ന്നു

ചെന്നൈ: മുത്തൂറ്റ് ഫിനാന്‍സിന്‍റെ തമിഴ്നാട് കൃഷ്ണഗിരി ഹൊസൂർ ശാഖയിൽ തോക്ക് ചൂണ്ടി കൊള്ളസംഘം ഏഴുകോടി രൂപയുടെ സ്വര്‍ണ്ണം കവര്‍ന്നു. മുഖംമൂടി ധരിച്ചെത്തിയ സംഘം...

വാഷിംഗ്‌ടൺ: കൊറോണ വൈറസിനെതിരായുള്ള പോരാട്ടത്തില്‍  നിര്‍ണായകമായി വാക്സിന്‍ പരീക്ഷണം. വാഷിങ്ടണിലെ സീറ്റിലിലെ ഗവേഷണ കേന്ദ്രത്തില്‍ നാലുപേരില്‍ വാക്സിന്‍ പരീക്ഷിച്ചതായി ബിബിസിയുടെ റിപ്പോര്‍ട്ട്. രോഗകാരണമാകുന്ന വൈറസിന്‍റെ അപകടകരമല്ലാത്ത ജനിതക കോപ്പിയാണ് വാക്സിന്‍ പരീക്ഷണത്തിനായി ഉപയോഗിച്ചിരിക്കുന്നത്.

വാക്സിന്‍ വിജയകരമാണോയെന്ന് അറിയാന്‍ ഇനിയും സമയമെടുക്കുമെന്നാണ് വിദഗ്ധര്‍ പറയുന്നത്. നാല്‍പ്പത്തിമൂന്നുകാരിയായ സീറ്റില്‍ സ്വദേശിയായ ജെന്നിഫര്‍ ഹാലര്‍ എന്നയാളിലാണ് ആദ്യമായി വാക്സിന്‍ പരീക്ഷിച്ചിരിക്കുന്നത്. രണ്ട് കുട്ടികളുടെ അമ്മ കൂടിയാണ് ഇവര്‍. നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഹെല്‍ത്താണ് പരീക്ഷണത്തിന് ധനസഹായം നല്‍കിയത്.

ലോകത്തിന്‍റെ നാനാഭാഗങ്ങളിലെ ശാസ്ത്രജ്ഞര്‍ വാക്സിന്‍ കണ്ടെത്തുന്നതിനുള്ള തീവ്ര ശ്രമത്തിലാണ്. കൊവിഡ് 19നെതിരെയുള്ള വാക്സിന്‍ ആദ്യമായാണ് മനുഷ്യനില്‍ കുത്തിവെച്ച് പരീക്ഷിക്കുന്നത്.

വാക്സിന്‍ സുരക്ഷിതമാണെന്നും ഉയര്‍ന്ന ഗുണനിലവാരമുള്ളതാണെന്നും ഫലം സൂക്ഷ്മമായി വിലയിരുത്തുമെന്നും വിദഗ്ധന്‍ ഡോ. ജോണ്‍ ട്രെഗോണിംഗ് പറഞ്ഞു. വാക്സിന്‍ ഫലപ്രദമായാല്‍ മനുഷ്യരാശിക്ക് വലിയ നേട്ടമാണെന്നും അദ്ദേഹം പറഞ്ഞു. വ്യത്യസ്ത അളവിലാണ് വളന്‍രിയര്‍മാരില്‍ വാക്സിന്‍ കുത്തിവെക്കുക.

28 ദിവസത്തിനിടയില്‍ കൈത്തണ്ടയില്‍ രണ്ട് പ്രാവശ്യമാണ്  കുത്തിവെക്കുന്നത്. വാക്സിന്‍ നിര്‍മാണവും വിതരണവും പൂര്‍ത്തിയാകാന്‍ 18 മാസമെങ്കിലും എടുക്കുമെന്നും വിദഗ്ധര്‍ അറിയിച്ചു. കൊവിഡ് 19ന് ഇതുവരെ വാക്സിനോ മരുന്നോ കണ്ടുപിടിച്ചതായി ഔദ്യോഗിക സ്ഥിരീകരണമുണ്ടായിട്ടില്ല.

പൂര്‍ണ ആരോഗ്യമുള്ള 45 വളന്‍റിയര്‍മാരിലാണ് വാക്സിന്‍ കുത്തിവെക്കുകയെന്ന് അമേരിക്കന്‍ ഗവണ്‍മെന്‍റിലെ ഉന്നതരെ  ഉദ്ധരിച്ച് ബിബിസിയടക്കമുള്ള മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഹെല്‍ത്താണ് പരീക്ഷണത്തിന് ധനസഹായം നല്‍കിയത്. അതേസമയം, ഔദ്യോഗിക സ്ഥിരീകരണം നടത്തിയിട്ടില്ല.

സീറ്റില്‍സിലെ കൈസര്‍ പെര്‍മനന്‍റെ ഹെല്‍ത്ത് റിസര്‍ച്ച് ഇന്‍സ്റ്റിറ്റ്യൂട്ടിലാണ് വളന്‍റിയര്‍മാര്‍ക്ക് വാക്സിന്‍ നല്‍കുക. കൊവിഡ് 19ന് കാരണമാകുന്ന വൈറസിന്‍റെ നിരുപദ്രവകരമായ ജനിതക കോഡിന്‍റെ പകര്‍പ്പ് ഉള്‍ക്കൊള്ളുന്നതാണ് വാക്സിന്‍. വാക്സിന്‍ പരീക്ഷണം മൊത്തത്തില്‍ ഗുണകരമാണോ എന്നറിയാന്‍ മാസങ്ങള്‍ എടുത്തേക്കുമെന്നും ശാസ്ത്രജ്‍ഞര്‍ അറിയിച്ചു. ലോകത്തിന്‍റെ നാനാഭാഗങ്ങളിലെ ശാസ്ത്രജ്ഞര്‍ വാക്സിന്‍ കണ്ടെത്തുന്നതിനുള്ള തീവ്ര ശ്രമത്തിലാണ്. കൊവിഡ് 19നെതിരെയുള്ള വാക്സിന്‍ ആദ്യമായാണ് മനുഷ്യനില്‍ കുത്തിവെച്ച് പരീക്ഷിക്കുന്നത്.

വാക്സിന്‍ സുരക്ഷിതമാണെന്നും ഉയര്‍ന്ന ഗുണനിലവാരമുള്ളതാണെന്നും ഫലം സൂക്ഷ്മമായി വിലയിരുത്തുമെന്നും വിദഗ്ധന്‍ ഡോ. ജോണ്‍ ട്രെഗോണിംഗ് പറഞ്ഞു. വാക്സിന്‍ ഫലപ്രദമായാല്‍ മനുഷ്യരാശിക്ക് വലിയ നേട്ടമാണെന്നും അദ്ദേഹം പറഞ്ഞു. വ്യത്യസ്ത അളവിലാണ് വളന്‍രിയര്‍മാരില്‍ വാക്സിന്‍ കുത്തിവെക്കുക.

Leave a Reply

Latest News

കമൽ ഹാസൻ കാലിലെ ശസ്ത്രക്രിയക്ക് ശേഷം ആശുപത്രി വിട്ടു

ചെന്നൈ: തമിഴ് താരവും രാഷ്ട്രീയ നേതാവുമായ കമൽ ഹാസൻ കാലിലെ ശസ്ത്രക്രിയക്ക് ശേഷം ആശുപത്രി വിട്ടു. ചെന്നൈയിലെ ശ്രീ രാമചന്ദ്ര ആശുപത്രിയിൽ ചികിത്സയിലായിരുന്നു...

മലയാളി മാധ്യമ പ്രവര്‍ത്തകനായ സിദ്ദിഖ് കാപ്പന് ജാമ്യം അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് കേരളാ പത്രപ്രവര്‍ത്തക യൂണിയന്‍ നല്‍കിയ ഹർജിയിൽ അടുത്ത ആഴ്ച അന്തിമ വാദം കേൾക്കുമെന്ന് സുപ്രീം കോടതി

ന്യൂഡൽഹി: മലയാളി മാധ്യമ പ്രവര്‍ത്തകനായ സിദ്ദിഖ് കാപ്പന് ജാമ്യം അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് കേരളാ പത്രപ്രവര്‍ത്തക യൂണിയന്‍ നല്‍കിയ ഹർജിയിൽ അടുത്ത ആഴ്ച അന്തിമ വാദം കേൾക്കുമെന്ന് സുപ്രീം കോടതി. സിദ്ദീഖ്...

മുത്തൂറ്റ് ഫിനാന്‍സിന്‍റെ തമിഴ്നാട് കൃഷ്ണഗിരി ഹൊസൂർ ശാഖയിൽ തോക്ക് ചൂണ്ടി കൊള്ളസംഘം ഏഴുകോടി രൂപയുടെ സ്വര്‍ണ്ണം കവര്‍ന്നു

ചെന്നൈ: മുത്തൂറ്റ് ഫിനാന്‍സിന്‍റെ തമിഴ്നാട് കൃഷ്ണഗിരി ഹൊസൂർ ശാഖയിൽ തോക്ക് ചൂണ്ടി കൊള്ളസംഘം ഏഴുകോടി രൂപയുടെ സ്വര്‍ണ്ണം കവര്‍ന്നു. മുഖംമൂടി ധരിച്ചെത്തിയ സംഘം മാനേജറെ ഉൾപ്പടെ കെട്ടിയിട്ടാണ് കവര്‍ച്ച നടത്തിയത്....

കിഫ്ബി വായ്പകളെ വിമർശിക്കുന്ന സിഎജി റിപ്പോർട്ടിലെ ഭാഗം നിയമസഭ വോട്ടിനിട്ട് തള്ളി

തിരുവനന്തപുരം: കിഫ്ബി വായ്പകളെ വിമർശിക്കുന്ന സിഎജി റിപ്പോർട്ടിലെ ഭാഗം നിയമസഭ വോട്ടിനിട്ട് തള്ളി. സിഎജി റിപ്പോർട്ടിനെ വിമർശിച്ച് മുഖ്യമന്ത്രി പ്രമേയം അവതരിപ്പിച്ചത് കേരള നിയമസഭാ ചരിത്രത്തിലെ ഇതാദ്യമായാണ്. ഭരണഘടനയും കീഴ്...

കടക്കാവൂർ പോക്സോ കേസിൽ മാതാവിന് ജാമ്യം

തിരുവനന്തപുരം: കടക്കാവൂർ പോക്സോ കേസിൽ മാതാവിന് ജാമ്യം. ഉപാധികളോടെയാണ് മാതാവിന് ജാമ്യം അനുവദിച്ചിരിക്കുന്നത്. കേസ് വനിത ഐ.പി.എസ് ഓഫിസർ അന്വേഷിക്കണമെന്ന് ഹൈകോടതി നിർദേശിച്ചു. കേസ് അന്വേഷണം പുരോഗമിച്ച സാഹചര്യത്തില്‍ ഇനി...

More News