കൊച്ചി: ചൈനയിൽ നിന്നും പനിയോടെ മടങ്ങി എത്തിയ പെരുമ്പാവൂര്‍, ചങ്ങനാശേരി സ്വദേശികൾ കൊറോണ വൈറസ് ഭീതിയിൽ. എറണാകുളം മെഡിക്കല്‍ കോളജിലും സ്വകാര്യ ആശുപത്രിയിലുമായി നിരീക്ഷണത്തിലുള്ളത്. ചൈനയില്‍നിന്ന് പനിയോടെ കേരളത്തിലേക്ക് മടങ്ങിയെത്തിയ നാലുപേര്‍ ആശുപത്രിയിലും ആറുപേര്‍ വീടുകളിലും നിരീക്ഷണത്തിലാണെന്ന് ആരോഗ്യവകുപ്പ് അറിയിച്ചു. പുണെ നാഷണല്‍ വൈറോളജി ഇന്‍സ്റ്റിറ്റ്യൂട്ടില്‍നിന്നു പരിശോധന ഫലം വരുന്നതുവരെ ഇവര്‍ ഐസലേഷന്‍ വാര്‍ഡുകളില്‍ തുടരും. പനി ഇല്ലെങ്കിലും ചൈനയില്‍നിന്നു മടങ്ങിയെത്തുന്നവര്‍ 28 ദിവസം നിരീക്ഷണത്തിലായിരിക്കും.
കൊറോണ വൈറസ് പ്രതിരോധ പ്രവർത്തനങ്ങൾ വിലയിരുത്താൻ കേന്ദ്രസംഘം നാളെ കൊച്ചിയിലെത്തും. നെടുമ്പാശേരി രാജ്യാന്തര വിമാനത്താവളത്തിലെ മുന്നൊരുക്കങ്ങള്‍ വിലയിരുത്തും. വിമാനത്താവള പരിസരത്തെ ആശുപത്രികള്‍ സന്ദര്‍ശിക്കും. ഈ മാസം ഒന്നിനുശേഷം ചൈനയില്‍ നിന്നെത്തിയവര്‍ സ്വമേധയാ റിപ്പോര്‍ട്ട് ചെയ്യണം. ഇന്ത്യയില്‍ ആകെ 11 പേര് നിരീക്ഷണത്തിലുണ്ടെന്ന് കേന്ദ്ര ആരോഗ്യമന്ത്രി അറിയിച്ചു.
കൊറോണ വൈറസ് ബാധിച്ച് ചൈനയില്‍ മരിച്ചവരുടെ എണ്ണം 41 ആയി. ചികിത്സയിലുള്ള 1300 പേരില്‍ 237 പേരുടെ നില അതീവ ഗുരുതരമാണ്. ലോകത്താകെ ആശങ്ക പടര്‍ത്തി ഫ്രാന്‍സ്, യുഎസ്, ഓസ്ട്രേലിയ, നേപ്പാൾ, ജപ്പാന്, ദക്ഷിണകൊറിയ തുടങ്ങിയ രാജ്യങ്ങളിലും വൈറസ് സ്ഥിരീകരിച്ചു. ചൈനയില്‍നിന്ന് കേരളത്തിലേക്കു മടങ്ങിയെത്തിയ പത്തുപേര്‍ ആശുപത്രികളിലും വീടുകളിലുമായി നിരീക്ഷണത്തിലാണ്. മുന്‍കരുതല്‍ നടപടികള്‍ വിലയിരുത്താന്‍ പ്രധാനമന്ത്രി ആരോഗ്യമന്ത്രി ഹര്‍ഷവര്‍ധനെ വിളിച്ചുവരുത്തി.
മരിച്ചവരുടെ എണ്ണം 41 ആയതോടെ 13 നഗരങ്ങള്‍ അടയ്ക്കാന്‍ ചൈന തീരുമാനിച്ചു. 39 പേര് മരിച്ച ഹൂബൈ പ്രവിശ്യയിലെ നഗരങ്ങളാണ് അടച്ചത്. ചൈനയില്‍ 1287 പേര്‍ക്കാണ് വൈറസ് ബാധ സ്ഥീകരിച്ചിട്ടുള്ളത്. ഇതില്‍ 237 പേരുടെ നില അതീവ ഗുരുതരമാണ്. ഇതിനുപുറമേ 1900 പേര് നിരീക്ഷണത്തിലും. ചൈനയിലെ പുതുവല്‍സര ആഘോഷവും മാറ്റിവച്ചു. വിമാനത്താവളം ഉള്‍പ്പെടെ അടച്ചതോടെ ചൈനയിലെ വുഹാനിലുള്ള മലയാളി വിദ്യാര്‍ഥികള്‍ക്കു നാട്ടിലെത്താന്‍ കഴിയാത്ത അവസ്ഥയിലാണ്. ഭക്ഷണത്തിനുള്ള സൗകര്യങ്ങള്‍ സര്‍വകലാശാല ഒരുക്കിയിട്ടുണ്ടെങ്കിലും രോഗം പടരുന്നതിനാല്‍ എല്ലാവരും ആശങ്കയിലാണെന്നു നാട്ടിലേക്കു മടങ്ങിയെത്തിയ വുഹാന്‍ സര്‍വകലാശാലയിലെ രണ്ടാംവര്‍ഷ എംബിബിഎസ് വിദ്യാര്‍ഥിനി പറഞ്ഞു.