Tuesday, January 19, 2021

ലോക്ഡൗൺ‌ വകവയ്ക്കാതെ റോഡിലിറങ്ങിയവർ ചെന്നുപെട്ടത് ‘കൊറോണ വൈറസിനു’ മുന്നിൽ!

Must Read

സംസ്ഥാനത്ത് ഇന്ന് 3346 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു; എറണാകുളം 574, കോഴിക്കോട് 385, മലപ്പുറം 357, കൊല്ലം 322, കോട്ടയം 308, തിരുവനന്തപുരം 296, കണ്ണൂര്‍ 187, തൃശൂര്‍ 182, ആലപ്പുഴ 179,...

സംസ്ഥാനത്ത് ഇന്ന് 3346 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. എറണാകുളം 574, കോഴിക്കോട് 385, മലപ്പുറം 357, കൊല്ലം 322, കോട്ടയം 308, തിരുവനന്തപുരം...

തദ്ദേശ തെരഞ്ഞെടുപ്പില്‍ പ്രിസൈഡിങ് ഓഫീസറെ ഉദുമ എംഎല്‍എ കെ കുഞ്ഞിരാമന്‍ ഭീഷണിപ്പെടുത്തിയെന്ന ആരോപണത്തില്‍, എംഎല്‍എയെ പിന്തുണച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍

തിരുവനന്തപുരം : തദ്ദേശ തെരഞ്ഞെടുപ്പില്‍ പ്രിസൈഡിങ് ഓഫീസറെ ഉദുമ എംഎല്‍എ കെ കുഞ്ഞിരാമന്‍ ഭീഷണിപ്പെടുത്തിയെന്ന ആരോപണത്തില്‍, എംഎല്‍എയെ പിന്തുണച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍....

തലസ്ഥാനത്ത് വീണ്ടും പൊലീസിന് നേരെ ആക്രമണം

തിരുവനന്തപുരം: തലസ്ഥാനത്ത് വീണ്ടും പൊലീസിന് നേരെ ആക്രമണം. വാഹനപരിശോധനക്കിടെ സൈനികനാണ് പൊലീസിനെ ആക്രമിച്ചത്. പൂന്തുറ സ്റ്റേഷനിലെ രണ്ട് എസ് ഐ മാർക്ക് പരിക്കേറ്റു. ഒരു എസ്ഐയുടെ കൈയൊടിഞ്ഞു. സംഭവത്തില്‍...

ചെന്നൈ: ലോക്ഡൗൺ‌ വകവയ്ക്കാതെ റോഡിലിറങ്ങിയവർ ചെന്നുപെട്ടത് ‘കൊറോണ വൈറസിനു’ മുന്നിൽ. കറങ്ങിനടക്കാതെ വീട്ടിലിരുന്നാൽ വൈറസ് ബാധ ഒഴിവാക്കാമെന്ന് മുന്നറിയിപ്പ്. തമിഴ്നാട്ടിൽ നിന്നാണ് വ്യത്യസ്തമായ ഈ കാഴ്ച. വീടുകളിൽ നിന്നു പുറത്തിറങ്ങരുതെന്ന് തൊഴുത് പറഞ്ഞിട്ടും ഫലമില്ലാതായതോടെയാണ് പുതിയ പരീക്ഷണവുമായി ചെന്നൈ പൊലീസ് രംഗത്തെത്തിയത്.

പുറത്തിറങ്ങുന്നവരെ കൊറോണ വൈറസിന്റെ രൂപത്തില്‍ ഡിസൈല്‍ ചെയ്ത ഹെല്‍മറ്റ്‌ ധരിച്ച പൊലീസ് ഉദ്യോഗസ്ഥനെത്തിയാണ് തടയുന്നത്. വൈറസ് ബാധ ഒഴിവാക്കാൻ വീടുകളിൽ കഴിയേണ്ടതിന്റെ ആവശ്യകത മുഖംമൂടിധാരിയായ പൊലീസ് ഉദ്യോഗസ്ഥൻ ബോധ്യപ്പെടുത്തും.

നിരത്തിലിറങ്ങരുതെന്നും വീടുകളിൽ കഴിയണമെന്നും കഴിഞ്ഞ ദിവസങ്ങളിൽ പുറത്തിറങ്ങിയ ആളുകളോട് പറഞ്ഞെങ്കിലും പലരും അത് കാര്യമാക്കിയിട്ടില്ലെന്ന് ബോധ്യപ്പെട്ടു. ഇതേ തുടർന്നാണ് ഈ ആശയം പരീക്ഷിക്കാൻ തീരുമാനിച്ചത്. ഒരു ഹെൽമറ്റ് കൊറോണ വൈറസിന്റെ രൂപത്തിൽ ഡിസൈൻ ചെയ്തു. സാഹചര്യത്തിന്റെ ഗൗരവം ആളുകളെ ബോധ്യപ്പെടുത്തുകയാണ് ലക്ഷ്യം.’ – പൊലീസ് ഇൻസ്പെക്ടർ രാജേഷ് ബാബു പറഞ്ഞു. കലാകാരനായ ഗൗതമാണ് ഈ ഡിസൈൻ തയാറാക്കിയത്.

Leave a Reply

Latest News

സംസ്ഥാനത്ത് ഇന്ന് 3346 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു; എറണാകുളം 574, കോഴിക്കോട് 385, മലപ്പുറം 357, കൊല്ലം 322, കോട്ടയം 308, തിരുവനന്തപുരം 296, കണ്ണൂര്‍ 187, തൃശൂര്‍ 182, ആലപ്പുഴ 179,...

സംസ്ഥാനത്ത് ഇന്ന് 3346 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. എറണാകുളം 574, കോഴിക്കോട് 385, മലപ്പുറം 357, കൊല്ലം 322, കോട്ടയം 308, തിരുവനന്തപുരം...

തദ്ദേശ തെരഞ്ഞെടുപ്പില്‍ പ്രിസൈഡിങ് ഓഫീസറെ ഉദുമ എംഎല്‍എ കെ കുഞ്ഞിരാമന്‍ ഭീഷണിപ്പെടുത്തിയെന്ന ആരോപണത്തില്‍, എംഎല്‍എയെ പിന്തുണച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍

തിരുവനന്തപുരം : തദ്ദേശ തെരഞ്ഞെടുപ്പില്‍ പ്രിസൈഡിങ് ഓഫീസറെ ഉദുമ എംഎല്‍എ കെ കുഞ്ഞിരാമന്‍ ഭീഷണിപ്പെടുത്തിയെന്ന ആരോപണത്തില്‍, എംഎല്‍എയെ പിന്തുണച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍. കുഞ്ഞിരാമന്‍ ആരെയും വ്യക്തിപരമായി അധിക്ഷേപിക്കാറില്ല. അത്തരത്തില്‍...

തലസ്ഥാനത്ത് വീണ്ടും പൊലീസിന് നേരെ ആക്രമണം

തിരുവനന്തപുരം: തലസ്ഥാനത്ത് വീണ്ടും പൊലീസിന് നേരെ ആക്രമണം. വാഹനപരിശോധനക്കിടെ സൈനികനാണ് പൊലീസിനെ ആക്രമിച്ചത്. പൂന്തുറ സ്റ്റേഷനിലെ രണ്ട് എസ് ഐ മാർക്ക് പരിക്കേറ്റു. ഒരു എസ്ഐയുടെ കൈയൊടിഞ്ഞു. സംഭവത്തില്‍ കെൽവിൻ വിൽസ് എന്ന സൈനികനെ പൊലീസ് അറസ്റ്റ്...

ബാർ കോഴ ആരോപണവുമായി ബന്ധപ്പെട്ട് ബിജു രമേശിനെതിരേ ഉയർന്ന വ്യാജ സി.ഡി പരാതിയിൽ തുടർ നടപടി സ്വീകരിക്കണമെന്ന് ഹൈകോടതി നിർദേശം

കൊച്ചി: ബാർ കോഴ ആരോപണവുമായി ബന്ധപ്പെട്ട് ബിജു രമേശിനെതിരേ ഉയർന്ന വ്യാജ സി.ഡി പരാതിയിൽ തുടർ നടപടി സ്വീകരിക്കണമെന്ന് ഹൈകോടതി നിർദേശം. കൃത്രിമ രേഖകൾ നൽകിയതിന് ബിജുരമേശിനെതിരെ നടപടിയെടുക്കാനാവില്ല എന്ന...

കേന്ദ്രസർക്കാറിന്‍റെ കാർഷിക നിയമങ്ങൾക്കെതിരെ പ്രതിഷേധിക്കുന്ന കർഷകർ റിപബ്ലിക് ദിനത്തിൽ നടത്താൻ തീരുമാനിച്ചിരിക്കുന്ന ട്രാക്ടർ റാലി തടയണമെന്ന അപേക്ഷയിൽ ഇടപെടില്ലെന്ന് സുപ്രീംകോടതി

ന്യൂഡൽഹി: കേന്ദ്രസർക്കാറിന്‍റെ കാർഷിക നിയമങ്ങൾക്കെതിരെ പ്രതിഷേധിക്കുന്ന കർഷകർ റിപബ്ലിക് ദിനത്തിൽ നടത്താൻ തീരുമാനിച്ചിരിക്കുന്ന ട്രാക്ടർ റാലി തടയണമെന്ന അപേക്ഷയിൽ ഇടപെടില്ലെന്ന് സുപ്രീംകോടതി. ക്രമസമാധാനം പൊലീസിന്‍റെ വിഷയമാണെന്നും തീരുമാനമെടുക്കേണ്ടത് പൊലീസാണെന്നും സുപ്രീംകോടതി...

More News