ന്യൂഡൽഹി: കോവിഡ് സ്ഥിരീകരിച്ചയാൾ സഞ്ചരിച്ച വഴികളെക്കുറിച്ചു മുന്നറിയിപ്പു നൽകുന്ന മൊബൈൽ ആപ്ലിക്കേഷൻ തയാറാക്കാൻ കേന്ദ്രം. വൈറസ് വ്യാപന സാധ്യതയുള്ള ഇടങ്ങൾ ഒഴിവാക്കാൻ സഹായിക്കുകയാണു ലക്ഷ്യം. മലയാളം അടക്കം പ്രാദേശിക ഭാഷകളിലും ആപ് ലഭ്യമാക്കാനാണു ശ്രമം.
നിതി ആയോഗും ഇലക്ട്രോണിക്സ് മന്ത്രാലയവും 2 മാതൃകകൾ തയാറാക്കിയിട്ടുണ്ട്. രോഗം സ്ഥിരീകരിച്ചവരുടെ വിവരങ്ങളടങ്ങുന്ന ഇന്ത്യൻ കൗൺസിൽ ഓഫ് മെഡിക്കൽ റിസർച്ചിന്റെ ഡേറ്റയുമായി ബന്ധിപ്പിച്ചാണു പ്രവർത്തനം.സിംഗപ്പുർ സർക്കാരും സമാന ആപ്പ് പ്രയോജനപ്പെടുത്തിയിരുന്നു. ക്വാറന്റീനിലുള്ളവർ നിർദേശങ്ങൾ ലംഘിക്കുന്നില്ലെന്ന് ഉറപ്പാക്കാൻ ജിയോ ടാഗിങ് അടിസ്ഥാനമാക്കി പ്രവർത്തിക്കുന്ന ആപ് തയ്വാൻ ഒരുക്കിയിരുന്നു.