Thursday, January 21, 2021

കോവിഡ് പ്രതിരോധത്തിന് ഉപയോഗിക്കാൻ അനുമതി നൽകിയ ഹൈഡ്രോക്സി ക്ലോറോക്വിൻ മരുന്നിന്റെ കയറ്റുമതി നിരോധിച്ച് കേന്ദ്ര സർക്കാർ

Must Read

മണ്ണാര്‍ക്കാട് നിയമസഭ സീറ്റില്‍ വ്യവസായിയെ സ്ഥാനാര്‍ത്ഥിയാക്കണമെന്ന് ആവശ്യപ്പെട്ട് സിപിഐക്ക് ബിഷപ്പിന്റെ കത്ത്

പാലക്കാട് : മണ്ണാര്‍ക്കാട് നിയമസഭ സീറ്റില്‍ വ്യവസായിയെ സ്ഥാനാര്‍ത്ഥിയാക്കണമെന്ന് ആവശ്യപ്പെട്ട് സിപിഐക്ക് ബിഷപ്പിന്റെ കത്ത്. സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രനാണ് ബിഷപ്പ്...

കേരളത്തിലെ ബിജെപി നേതാക്കളിൽ 90 ശതമാനം പേരും വിശ്വസിക്കാൻ കൊള്ളാത്തവരാണെന്ന് ചലച്ചിത്ര സംവിധായകൻ മേജർ രവി

പാലക്കാട്: കേരളത്തിലെ ബിജെപി നേതാക്കളിൽ 90 ശതമാനം പേരും വിശ്വസിക്കാൻ കൊള്ളാത്തവരാണെന്ന് ചലച്ചിത്ര സംവിധായകൻ മേജർ രവി. തനിക്കെന്തുകിട്ടുമെന്ന ചിന്തയാണ് എല്ലാ നേതാക്കൾക്കും...

ആലപ്പുഴ ബൈപ്പാസ് ഉദ്ഘാടനം ജനുവരി 28ന്; പ്രധാനമന്ത്രി നരേന്ദ്ര മോദി ഉദ്ഘാടനത്തിന് എത്തില്ല

തിരുവനന്തപുരം: ആലപ്പുഴ ബൈപ്പാസ് ഉദ്ഘാടനം ജനുവരി 28ന്. പ്രധാനമന്ത്രി നരേന്ദ്ര മോദി ഉദ്ഘാടനത്തിന് എത്തില്ല. മുഖ്യമന്ത്രി പിണറായി വിജയനും കേന്ദ്ര ഉപരിതല ഗതാഗത...

ന്യൂഡൽഹി: കോവിഡ് പ്രതിരോധത്തിന് ഉപയോഗിക്കാൻ അനുമതി നൽകിയ ഹൈഡ്രോക്സി ക്ലോറോക്വിൻ മരുന്നിന്റെ കയറ്റുമതി നിരോധിച്ച് കേന്ദ്ര സർക്കാർ. ആഭ്യന്തര വിപണിയിൽ മരുന്നുലഭ്യത ഉറപ്പാക്കുന്നതിന്റെ ഭാഗമായാണ് അടിയന്തര തീരുമാനം. നിലവിൽ വാക്സിനോ മരുന്നോ കണ്ടുപിടിച്ചിട്ടില്ലാത്ത മഹാമാരിയാണു കോവിഡ്. മലേറിയ ഒഴിവാക്കാനും ചികിത്സിക്കാനും ഉപയോഗിച്ചിരുന്ന ഹൈഡ്രോക്സി ക്ലോറോക്വിൻ എന്ന ‘അദ്ഭുതമരുന്ന്’ കോവിഡിനും ഫലപ്രദമാണെന്നു കഴിഞ്ഞദിവസം ഇന്ത്യൻ കൗൺസിൽ ഓഫ് മെഡിക്കൽ റിസർച്ച് (ഐസിഎംആർ) ഡയറക്ടർ ജനറൽ ബൽറാം ഭാർഗവ് അറിയിച്ചിരുന്നു.

വാണിജ്യ മന്ത്രാലയത്തിന്റെ കീഴിലുള്ള ഡയറക്ടറേറ്റ് ജനറൽ ഓഫ് ഫോറിൻ ട്രേഡ് (ഡിജിഎഫ്ടി) ബുധനാഴ്ചയാണു ഹൈഡ്രോക്സി ക്ലോറോക്വിൻ കയറ്റുമതി നിരോധിച്ച് വിജ്ഞാപനമിറക്കിയത്. ഹൈഡ്രോക്സി ക്ലോറോക്വിനു രോഗം ഭേദമാക്കാൻ ശേഷിയുണ്ടെന്ന പ്രതീക്ഷ നേരത്തേ യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ് പങ്കുവച്ചിരുന്നു. ഐസിഎംആർ ഇക്കാര്യം ശരിവച്ചതോടെ പലരാജ്യങ്ങളിലും മരുന്നിന്റെ ആവശ്യവും കയറ്റുമതിയും കൂടി. ലോക്ക്ഡൗൺ പ്രഖ്യാപിച്ച സാഹചര്യത്തിൽ മരുന്നിന് രാജ്യത്തിനകത്ത് ആവശ്യം കൂടുമെന്നതു കണക്കിലെടുത്താണു തീരുമാനം.

കോവിഡ് രോഗികളെയോ രോഗം സംശയിച്ചവരെയോ ചികിത്സിക്കുന്നവർ, വീട്ടിൽ ക്വാറന്റീൻ ചെയ്യപ്പെട്ട രോഗികളുമായി ഇടപഴകിയവർ എന്നിവർക്കാണു മരുന്നു നൽകുക. ഐസിഎംആർ നിയോഗിച്ച കർമസമിതി, വൈറസ് ബാധയ്ക്ക് ഏറെ സാധ്യതയുള്ള വിഭാഗമെന്ന ഗണപ്പെടുത്തിൽപ്പെടുത്തിയാണ് ഇവരെ ശുപാർശ ചെയ്തത്. സാർസ് രോഗത്തിനെതിരെ ഉപയോഗിച്ചു ഫലം ചെയ്തതിന്റെ മുന്നനുഭവവും നിലവിലെ ലബോറട്ടറി പഠനങ്ങൾ നൽകിയ ആത്മവിശ്വാസവുമാണു മരുന്നിനു പച്ചക്കൊടി കാട്ടാൻ ഐസിഎംആറിനെ പ്രേരിപ്പിച്ചത്.

കോവിഡ് രോഗികളെയോ രോഗം സംശയിച്ചവരെയോ ചികിത്സിക്കുന്ന ആരോഗ്യപ്രവർത്തകരാണെങ്കിൽ ആദ്യദിനം രണ്ടുനേരം 400 മില്ലിഗ്രാം വീതം, ശേഷം ആഴ്ചയിൽ ഒരു തവണ 400 മില്ലിഗ്രാം വീതം തുടർച്ചയായി ഏഴാഴ്ചകളിൽ. വീട്ടിൽ ക്വാറന്റീനിലുള്ള കോവിഡ് സ്ഥിരീകരിച്ചവരുമായി ഇടപഴകുന്നവരാണെങ്കിൽ ആദ്യദിനം രണ്ടുനേരം 400 മില്ലിഗ്രാം, ശേഷം, ആഴ്ചയിൽ ഒരുതവണ 400 മില്ലിഗ്രാം വീതം തുടർച്ചയായ മൂന്നാഴ്ചകളിൽ (ഉച്ചഭക്ഷണത്തോടൊപ്പം) ഡോക്ടറുടെ നിർദേശപ്രകാരം മരുന്ന് കഴിക്കാമെന്നായിരുന്നു ഐസിഎംആർ വ്യക്തമാക്കിയത്.

Leave a Reply

Latest News

മണ്ണാര്‍ക്കാട് നിയമസഭ സീറ്റില്‍ വ്യവസായിയെ സ്ഥാനാര്‍ത്ഥിയാക്കണമെന്ന് ആവശ്യപ്പെട്ട് സിപിഐക്ക് ബിഷപ്പിന്റെ കത്ത്

പാലക്കാട് : മണ്ണാര്‍ക്കാട് നിയമസഭ സീറ്റില്‍ വ്യവസായിയെ സ്ഥാനാര്‍ത്ഥിയാക്കണമെന്ന് ആവശ്യപ്പെട്ട് സിപിഐക്ക് ബിഷപ്പിന്റെ കത്ത്. സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രനാണ് ബിഷപ്പ്...

കേരളത്തിലെ ബിജെപി നേതാക്കളിൽ 90 ശതമാനം പേരും വിശ്വസിക്കാൻ കൊള്ളാത്തവരാണെന്ന് ചലച്ചിത്ര സംവിധായകൻ മേജർ രവി

പാലക്കാട്: കേരളത്തിലെ ബിജെപി നേതാക്കളിൽ 90 ശതമാനം പേരും വിശ്വസിക്കാൻ കൊള്ളാത്തവരാണെന്ന് ചലച്ചിത്ര സംവിധായകൻ മേജർ രവി. തനിക്കെന്തുകിട്ടുമെന്ന ചിന്തയാണ് എല്ലാ നേതാക്കൾക്കും ഉള്ളത്. തെരഞ്ഞെടുപ്പ് കഴിഞ്ഞ ശേഷം ഒറ്റനേതാവും...

ആലപ്പുഴ ബൈപ്പാസ് ഉദ്ഘാടനം ജനുവരി 28ന്; പ്രധാനമന്ത്രി നരേന്ദ്ര മോദി ഉദ്ഘാടനത്തിന് എത്തില്ല

തിരുവനന്തപുരം: ആലപ്പുഴ ബൈപ്പാസ് ഉദ്ഘാടനം ജനുവരി 28ന്. പ്രധാനമന്ത്രി നരേന്ദ്ര മോദി ഉദ്ഘാടനത്തിന് എത്തില്ല. മുഖ്യമന്ത്രി പിണറായി വിജയനും കേന്ദ്ര ഉപരിതല ഗതാഗത വകുപ്പ് മന്ത്രി നിതിന്‍ ഗ്ഡകരിയും ചേര്‍ന്ന്...

ഡല്‍ഹിയില്‍ ട്രാക്ടര്‍ റാലി നടത്താന്‍ അനുവദിക്കില്ലെന്ന് പൊലീസ്; പിന്‍മാറില്ലെന്ന് കര്‍ഷകർ

ന്യൂഡല്‍ഹി: റിപ്പബ്ലിക് ദിനത്തില്‍ ഡല്‍ഹിയില്‍ കര്‍ഷകരെ ട്രാക്ടര്‍ റാലി നടത്താന്‍ അനുവദിക്കില്ലെന്ന് ഡല്‍ഹി പൊലീസ്. കര്‍ഷക നേതാക്കളുമായി രണ്ടാംവട്ടം നടത്തിയ ചര്‍ച്ചയിലാണ് പൊലീസ് ഇക്കാര്യം വ്യക്തമാക്കിയത്. ട്രാക്ടര്‍ റാലി നടത്തുമെന്ന...

കേട്ടുകേള്‍വിയുടെയും ഊഹാപോഹങ്ങളുടെയും അടിസ്ഥാനത്തിലാണ് പ്രതിപക്ഷം പ്രമേയം കൊണ്ടുവന്നതെന്ന് സ്പീക്കര്‍ ശ്രീരാമകൃഷ്ണന്‍

തിരുവനന്തപുരം : കേട്ടുകേള്‍വിയുടെയും ഊഹാപോഹങ്ങളുടെയും അടിസ്ഥാനത്തിലാണ് പ്രതിപക്ഷം പ്രമേയം കൊണ്ടുവന്നതെന്ന് സ്പീക്കര്‍ ശ്രീരാമകൃഷ്ണന്‍. ഇത്തരത്തില്‍ പ്രമേയം കൊണ്ടുവന്ന പ്രതിപക്ഷമെന്ന ബഹുമതി ഇന്ത്യയില്‍ നിങ്ങള്‍ക്കാണ്. ഇത് കീഴ്‌വഴക്കമാകരുതെന്നാണ് അപേക്ഷയെന്നും ശ്രീരാമകൃഷ്ണന്‍ പറഞ്ഞു....

More News