Monday, January 25, 2021

കൊറോണയെ നേരിടാന്‍ 15,000 കോടി രൂപയുടെ സാമ്പത്തിക പാക്കേജ്; അവശ്യ സാധനങ്ങളുടെ ലഭ്യത ഉറപ്പാക്കും; അന്ധ വിശ്വാസങ്ങളിലും അഭ്യൂഹങ്ങളിലും വിശ്വസിക്കരുത്: ഡോക്ടര്‍ കുറിച്ചു നല്‍കുന്നതല്ലാത്ത ഒരു മരുന്നും കഴിക്കരുത്: 21 ദിവസം രാജ്യത്തിന് നിര്‍ണായകം: നിർദ്ദേശങ്ങൾ കൃത്യമായി പാലിച്ചില്ലെങ്കില്‍ 21 വര്‍ഷം പുറകിലോട്ടുപോകും: പ്രധാനമന്ത്രി

Must Read

കൊവിഡ് സുരക്ഷാ നടപടികള്‍ പാലിക്കുന്നതില്‍ വീഴ്‍ച വരുത്തിയ മൂന്ന് സ്ഥാപനങ്ങള്‍ ദുബൈ ഇക്കണോമി അധികൃതര്‍ പൂട്ടിച്ചു

ദുബൈ: കൊവിഡ് സുരക്ഷാ നടപടികള്‍ പാലിക്കുന്നതില്‍ വീഴ്‍ച വരുത്തിയ മൂന്ന് സ്ഥാപനങ്ങള്‍ ദുബൈ ഇക്കണോമി അധികൃതര്‍ പൂട്ടിച്ചു. രണ്ട് ജിമ്മുകളിലും ഒരു ഡിപ്പാര്‍ട്ട്മെന്റ്...

തെരഞ്ഞെടുപ്പിന് തൊട്ട് മുമ്പ് പുതുച്ചേരിയിലെ കോൺഗ്രസ് മന്ത്രി സഭ പ്രതിസന്ധിയില്‍

ചെന്നൈ: തെരഞ്ഞെടുപ്പിന് തൊട്ട് മുമ്പ് പുതുച്ചേരിയിലെ കോൺഗ്രസ് മന്ത്രി സഭ പ്രതിസന്ധിയില്‍. പാര്‍ട്ടി പിളര്‍ത്തുമെന്ന് കോൺഗ്രസ് നേതൃത്വത്തിന് ഭീഷണിയുമായി മന്ത്രിസഭയിലെ രണ്ടാമനായ അറുമുഖം...

42 വര്‍ഷങ്ങള്‍ പിന്നിടുമ്പോള്‍ വിവാദങ്ങളില്‍ മാത്രം അറിയപ്പെട്ട കാരാപ്പുഴ പദ്ധതിക്ക് ജീവന്‍വെക്കുകയാണ്

കല്‍പ്പറ്റ: 42 വര്‍ഷങ്ങള്‍ പിന്നിടുമ്പോള്‍ വിവാദങ്ങളില്‍ മാത്രം അറിയപ്പെട്ട കാരാപ്പുഴ പദ്ധതിക്ക് ജീവന്‍വെക്കുകയാണ്. 1978 ലാണ് മുട്ടില്‍ ഗ്രാമപഞ്ചായത്തിലെ വാഴവറ്റയില്‍ കാരാപ്പുഴയുടെ കുറുകെ...

ന്യൂഡല്‍ഹി: കൊറോണ വൈറസ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ 15,000 കോടി രൂപയുടെ സാമ്പത്തിക പാക്കേജ് പ്രഖ്യാപിച്ച്‌ പ്രധാനമന്ത്രി നരേന്ദ്ര മോദി. പരിശോധന, ഐസൊലേഷന്‍ ബെഡുകള്‍, ഐസിയു തുടങ്ങിയവയ്ക്ക് തുക ഉപയോ​ഗിക്കാം. അവശ്യ സാധനങ്ങളുടെ ലഭ്യത ഉറപ്പാക്കുമെന്നും അദ്ദേഹം പറഞ്ഞു.

അന്ധ വിശ്വാസങ്ങളിലും അഭ്യൂഹങ്ങളിലും വിശ്വസിക്കരുത്. ഡോക്ടര്‍ കുറിച്ചു നല്‍കുന്നതല്ലാത്ത ഒരു മരുന്നും കഴിക്കരുത്. വ്യാജ വാര്‍ത്തകളേയും അഭ്യൂഹങ്ങളേയും ശക്തമായി നേരിടുമെന്നും പ്രധാനമന്ത്രി വ്യക്തമാക്കി.

സമ്ബൂര്‍ണ കര്‍ഫ്യൂ പ്രഖ്യാപിച്ച സാഹചര്യത്തില്‍ അടുത്ത 21 ദിവസം രാജ്യത്തിന് നിര്‍ണായകമാണെന്ന് പ്രധാനമന്ത്രി പറഞ്ഞു. ജനങ്ങള്‍ വീട്ടില്‍ നിന്ന് പുറത്തിറങ്ങരുത്. രാജ്യത്തെ ഓരോ പൗരന്റേയും രക്ഷയ്ക്ക് വേണ്ടിയാണ് കടുത്ത നടപടിയെടുക്കുന്നത്. രോ​ഗം വ്യാപനം തടയാന്‍ സാധിച്ചില്ലെങ്കില്‍ അത് വലിയ നഷ്ടമാകും രാജ്യത്തുണ്ടാക്കുകയെന്നും അദ്ദേഹം പറഞ്ഞു. കോറോണ വൈറസ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ രാജ്യത്തെ അഭിസംബോധന ചെയ്യുകയായിരുന്നു പ്രധാനമന്ത്രി.

എല്ലാ സംസ്ഥാനങ്ങള്‍ക്കും കേന്ദ്ര ഭരണ പ്രദേശങ്ങള്‍ക്കും ഇത് ബാധകമാണെന്ന് പ്രധാനമന്ത്രി പറഞ്ഞു. രാജ്യം കൃത്യമായി പാലിച്ചില്ലെങ്കില്‍ 21 വര്‍ഷം പുറകിലോട്ടുപോകുമെന്നും അദ്ദേഹം പറഞ്ഞു.

സാമൂഹ്യ അകലം പാലിക്കുക അനിവാര്യമാണെന്നും കൊറോണയെ നേരിടാന്‍ മറ്റുവഴികളില്ലെന്നും ഈ സാഹചര്യത്തില്‍ എല്ലാവരും വീടുകളില്‍ തന്നെ തുടരണമെന്നും മോദി പറഞ്ഞു. കൊറോണ വൈറസ് വ്യാപനത്തില്‍ വികസിത രാജ്യങ്ങള്‍ പോലും തകര്‍ന്നു വീഴുന്നു. ആവശ്യമായ നടപടികള്‍ എടുത്തിട്ടും കൊറോണ പടര്‍ന്നുപിടിക്കുകയാണെന്നും മോദി പറഞ്ഞു.

ജനതാ കര്‍ഫ്യുവില്‍ ജനം ഉത്തരവാദിത്ത ബോധത്തോടെ പങ്കെടുത്ത ജനങ്ങള്‍ക്ക് മോദി നന്ദി അറിയിച്ചു. പരീക്ഷണത്തിന്റെ ഈ ഘട്ടത്തില്‍ എല്ലാവരും ഒറ്റക്കെട്ടായി നിന്നുവെന്നും മോദി പറഞ്ഞു.

Leave a Reply

Latest News

കൊവിഡ് സുരക്ഷാ നടപടികള്‍ പാലിക്കുന്നതില്‍ വീഴ്‍ച വരുത്തിയ മൂന്ന് സ്ഥാപനങ്ങള്‍ ദുബൈ ഇക്കണോമി അധികൃതര്‍ പൂട്ടിച്ചു

ദുബൈ: കൊവിഡ് സുരക്ഷാ നടപടികള്‍ പാലിക്കുന്നതില്‍ വീഴ്‍ച വരുത്തിയ മൂന്ന് സ്ഥാപനങ്ങള്‍ ദുബൈ ഇക്കണോമി അധികൃതര്‍ പൂട്ടിച്ചു. രണ്ട് ജിമ്മുകളിലും ഒരു ഡിപ്പാര്‍ട്ട്മെന്റ്...

തെരഞ്ഞെടുപ്പിന് തൊട്ട് മുമ്പ് പുതുച്ചേരിയിലെ കോൺഗ്രസ് മന്ത്രി സഭ പ്രതിസന്ധിയില്‍

ചെന്നൈ: തെരഞ്ഞെടുപ്പിന് തൊട്ട് മുമ്പ് പുതുച്ചേരിയിലെ കോൺഗ്രസ് മന്ത്രി സഭ പ്രതിസന്ധിയില്‍. പാര്‍ട്ടി പിളര്‍ത്തുമെന്ന് കോൺഗ്രസ് നേതൃത്വത്തിന് ഭീഷണിയുമായി മന്ത്രിസഭയിലെ രണ്ടാമനായ അറുമുഖം നമശിവായം രംഗത്തെത്തി. കോൺഗ്രസ് വിടാൻ മടിക്കില്ലെന്നാണ്...

42 വര്‍ഷങ്ങള്‍ പിന്നിടുമ്പോള്‍ വിവാദങ്ങളില്‍ മാത്രം അറിയപ്പെട്ട കാരാപ്പുഴ പദ്ധതിക്ക് ജീവന്‍വെക്കുകയാണ്

കല്‍പ്പറ്റ: 42 വര്‍ഷങ്ങള്‍ പിന്നിടുമ്പോള്‍ വിവാദങ്ങളില്‍ മാത്രം അറിയപ്പെട്ട കാരാപ്പുഴ പദ്ധതിക്ക് ജീവന്‍വെക്കുകയാണ്. 1978 ലാണ് മുട്ടില്‍ ഗ്രാമപഞ്ചായത്തിലെ വാഴവറ്റയില്‍ കാരാപ്പുഴയുടെ കുറുകെ അണക്കെട്ട് നിര്‍മ്മിച്ച് തുടങ്ങുന്നത്. ജില്ലയുടെ കാര്‍ഷിക...

ആസന്നമായ നിയമസഭ തെരഞ്ഞെടുപ്പിൽ സി.പി.എം-ബി.ജെ.പി വോട്ടുമറിക്കൽ സംബന്ധിച്ച അഭ്യൂഹം നിലനിൽക്കെ കണ്ണൂർ ജില്ല പഞ്ചായത്ത് തില്ലേങ്കരി ഡിവിഷനിൽ നടന്ന തെരഞ്ഞെടുപ്പിൽ ബി.ജെ.പി വോട്ട് ഗണ്യമായി കുറഞ്ഞത് ചർച്ചയാകുന്നു

കണ്ണൂർ: ആസന്നമായ നിയമസഭ തെരഞ്ഞെടുപ്പിൽ സി.പി.എം-ബി.ജെ.പി വോട്ടുമറിക്കൽ സംബന്ധിച്ച അഭ്യൂഹം നിലനിൽക്കെ കണ്ണൂർ ജില്ല പഞ്ചായത്ത് തില്ലേങ്കരി ഡിവിഷനിൽ നടന്ന തെരഞ്ഞെടുപ്പിൽ ബി.ജെ.പി വോട്ട് ഗണ്യമായി കുറഞ്ഞത് ചർച്ചയാകുന്നു. യു.ഡി.എഫിെൻറ...

ഉണക്കാനിട്ട മുതിരച്ചെടികൾ ടയറിൽ കുരുങ്ങി തീപിടിച്ച് കാർ നശിച്ചു

ബംഗളൂരു: ഉണക്കാനിട്ട മുതിരച്ചെടികൾ ടയറിൽ കുരുങ്ങി തീപിടിച്ച് കാർ നശിച്ചു. മാണ്ഡ്യ കെ.ആർ പേട്ടിലാണ് സംഭവം. മഹാലക്ഷ്മി ലേ ഒൗട്ട് സ്വദേശി രാജഗോപാലിെൻറ കാറാണ് കത്തിയത്.

More News