Thursday, January 21, 2021

മാസ്കുകൾ കിട്ടാനില്ല; നേവൽ ബേസിലെ ജോലിക്കാർക്ക് 500 മാസ്ക് വേണമെന്ന് ആവശ്യപ്പെട്ട് മെഡിക്കൽ സ്റ്റോറുകളിലും സ്റ്റേഷനറി കടകളിലും കയറി ഇറങ്ങി മടുത്തെന്ന് കോൺട്രാക്ടർ

Must Read

കേട്ടുകേള്‍വിയുടെയും ഊഹാപോഹങ്ങളുടെയും അടിസ്ഥാനത്തിലാണ് പ്രതിപക്ഷം പ്രമേയം കൊണ്ടുവന്നതെന്ന് സ്പീക്കര്‍ ശ്രീരാമകൃഷ്ണന്‍

തിരുവനന്തപുരം : കേട്ടുകേള്‍വിയുടെയും ഊഹാപോഹങ്ങളുടെയും അടിസ്ഥാനത്തിലാണ് പ്രതിപക്ഷം പ്രമേയം കൊണ്ടുവന്നതെന്ന് സ്പീക്കര്‍ ശ്രീരാമകൃഷ്ണന്‍. ഇത്തരത്തില്‍ പ്രമേയം കൊണ്ടുവന്ന പ്രതിപക്ഷമെന്ന ബഹുമതി ഇന്ത്യയില്‍ നിങ്ങള്‍ക്കാണ്....

സ്വർണക്കടത്ത് കേസുമായി ബന്ധപ്പെട്ട് നിയമസഭയിൽ വാക്ക്പയറ്റ്

തിരുവനന്തപുരം: സ്വർണക്കടത്ത് കേസുമായി ബന്ധപ്പെട്ട് നിയമസഭയിൽ വാക്ക്പയറ്റ് . എസ്. ശർമ എം.എൽ എ യും പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയും തമ്മിലാണ്...

പ്രധാനമന്ത്രി നരേന്ദ്രമോദിയും മുഖ്യമന്ത്രിമാരും കൊവിഡ് വാക്സിൻ സ്വീകരിക്കും

ന്യൂഡൽഹി: പ്രധാനമന്ത്രി നരേന്ദ്രമോദിയും മുഖ്യമന്ത്രിമാരും കൊവിഡ് വാക്സിൻ സ്വീകരിക്കും. പാർശ്വഫലങ്ങളെക്കുറിച്ച് വേണ്ടത്ര പരീക്ഷണങ്ങൾ നടത്താതെയാണ് കേന്ദ്രസർക്കാർ രാജ്യത്ത് കൊവിഡ് വാക്സിന് അനുമതി നൽകിയതെന്നും...

കൊച്ചി: നേവൽ ബേസിലെ ജോലിക്കാർക്ക് 500 മാസ്ക് വേണമെന്ന് ആവശ്യപ്പെട്ട് മെഡിക്കൽ സ്റ്റോറുകളിലും സ്റ്റേഷനറി കടകളിലും കയറി ഇറങ്ങി മടുത്തെന്ന് കോൺട്രാക്ടർ. അവസാനം റോഡിൽ പാറാവു നിന്ന പോലീസുകാരുടെ സഹായത്തോടെ 50 മാസ്കുകളുമായി കോൺട്രാക്ടർ മടങ്ങി. മാസ്കുകൾ പൂഴ്ത്തിവെച്ച് കൊള്ളലാഭമുണ്ടാക്കാൻ വിൽപ്പനക്കാർ ശ്രമിക്കുകയാണെന്ന് നേരത്തേ തന്നെ ആരോപണം ഉയർന്നിരുന്നു.

യഥാര്‍ത്ഥ വിലയെക്കാള്‍ മൂന്നിരട്ടി തുകയാണ് പലപ്പോഴും മാസ്‌കിനായി നല്‍കേണ്ടതെന്ന് പൊലീസുകാര്‍ തന്നെ പറയുന്നു. കേവലം പത്തോ അന്‍പതോ മാസ്‌കുകള്‍ ലഭിച്ചാല്‍ ഒന്നിനും തികയാത്ത അവസ്ഥയാണ്.

3 തരം മാസ്ക് ആണ് വിപണിയിലുള്ളത്. ഇരട്ട പാളി (ഡബിൾ ലെയർ) , മൂന്നു പാളി ( ട്രിപ്പിൾ ലെയർ), എൻ – 95 എന്നിവ ആണ് വിപണിയിൽ ലഭിച്ചിരുന്നത്. ചൈനയിൽ കൊറോണ റിപ്പോർട്ട് ചെയ്ത് ദിവസങ്ങൾക്കുള്ളിൽ മാസ്ക് ക്ഷാമം രൂക്ഷമായി.

എന്നാൽ മലയാളി ഇങ്ങനെയൊക്കെയാണെങ്കിലും ഓരോ പ്രതിസന്ധികളെയും ദുരന്തങ്ങളെയും തരണം ചെയ്തിട്ടുള്ളത് എന്ന് വീണ്ടും വീണ്ടും പറയിപ്പിക്കുകയാണ് ചില മനുഷ്യർ. രണ്ട് പ്രളയങ്ങളും നിപ്പയും അടക്കം മലയാളി അതിജീവിച്ചത് ഒപ്പം നിന്ന നൻമ നിറഞ്ഞ ചിലരുടെ കൈത്താങ്ങ് െകാണ്ടാണ്. ഇപ്പോഴിതാ നാട്ടിൽ മാസ്ക് കിട്ടാനില്ലാത്ത സ്ഥിതി വന്നപ്പോൾ തന്റെ കടയിൽ വിൽപ്പനയ്ക്ക് ശേഖരിച്ച തൂവാലകൾ വിതരണം ചെയ്താണ് എടപ്പാളിലെ വ്യാപാരി ഉമ്മർ മാതൃകയായത്.

എടപ്പാൾ– പട്ടാമ്പി റോഡിലെ രാഗം കലക്‌ഷൻസ് എന്ന കടയിൽ വിൽക്കാൻ വച്ച മുഴുവൻ തൂവാലകളും ഇദ്ദേഹം വിതരണം ചെയ്തു. റോഡിൽ ഇറങ്ങിനിന്നാണ് ഇദ്ദേഹം യാത്രക്കാർക്കു തൂവാല സമ്മാനിച്ചത്.

വാടക കയ്യിൽ ഇരിക്കട്ടെ…

പൊതുവേ മോശമായ കച്ചവടം കോവിഡ് വിളയാട്ടം തുടങ്ങിയതു മുതൽ കൂടുതൽ പ്രതിസന്ധിയിലാണ്. പലർക്കും അന്നന്നത്തേക്കുള്ള വകപോലും കിട്ടാത്ത അവസ്ഥ. എങ്ങനെ വാടക കൊടുക്കുമെന്നു ചിന്തിക്കുന്ന കാലത്താണ് ഈ മാസത്തെ വാടക വേണ്ടെന്ന തീരുമാനവുമായി ചിലർ എത്തുന്നത്.

എടപ്പാൾ

നടുവട്ടം സ്വദേശിയും വ്യാപാരി വ്യവസായി സമിതി എടപ്പാൾ ഏരിയാ പ്രസിഡന്റുമായ മുണ്ടേങ്കാട്ടിൽ ഹമീദ് ഇങ്ങനെയൊരാളാണ്. എടപ്പാൾ, വട്ടംകുളം പ്രദേശങ്ങളിലെ 3 കെട്ടിടത്തിൽ പ്രവർത്തിക്കുന്ന സ്ഥാപനങ്ങളിൽനിന്ന് ഈ മാസം വാടക വാങ്ങേണ്ടെന്നാണ് ഇദ്ദേഹത്തിന്റെ തീരുമാനം.

കാടാമ്പുഴ

കാടാമ്പുഴ ഭഗവതി ക്ഷേത്രത്തിനു സമീപത്തെ കടമുറികളുടെ വാടക കച്ചവടം സാധാരണ നിലയിലാകുന്നതുവരെ ഒഴിവാക്കിയിരിക്കുകയാണ് ഉടമ പ്രാണ അജിത്. പ്രാണ റസിഡൻസിൽ 6 മുറികളാണ് ഇദ്ദേഹം വാടകയ്ക്ക് നൽകിയിട്ടുള്ളത്.

അരീക്കോട്

2 മാസത്തെ വാടക ഒഴിവാക്കിയിരിക്കുകയാണ് കാലിക്കറ്റ് സർവകലാശാലാ സിൻഡിക്കറ്റ് അംഗവും ജംഇയത്തുൽ മുജാഹിദീൻ സ്ഥാപനങ്ങളുടെ പ്രസിഡന്റുമായ എൻ.വി.അബ്ദുറഹ്‌മാൻ. മുക്കം റോഡിലുള്ള സ്വന്തം കെട്ടിടത്തിലെ കച്ചവടക്കാരുടെ പ്രയാസം അറിഞ്ഞാണു ഈ നടപടി. മാർച്ചിലെ വാടക വേണ്ടെന്നു വച്ചിരിക്കുകയാണ് നാലകത്ത് ആർക്കേഡ് ഉടമ നാലകത്ത് മുഹമ്മദലി. പ്രതിസന്ധി മനസ്സിലാക്കി കച്ചവടക്കാരെ വിവരമറിയിക്കുകയായിരുന്നു. റേഷൻ ഡീലേഴ്സ് അസോസിയേഷൻ സംസ്ഥാന ഭാരവാഹിയാണ് ഇദ്ദേഹം.

കൊണ്ടോട്ടി

വ്യാപാരി വ്യവസായി ഏകോപന സമിതി മണ്ഡലം പ്രസിഡന്റ് ശാദി മുസ്തഫ ബൈപാസ് റോഡിലെ മൂന്നുനില കെട്ടിടത്തിലെ ഈ മാസത്തെ വാടകയിൽ ഇളവു നൽകി. ആവശ്യമെങ്കിൽ ഇളവു തുടരുമെന്ന് അദ്ദേഹം പറഞ്ഞു.

കോട്ടയ്‍ക്കൽ

നഗരസഭയുടെ കൈവശമുള്ള കെട്ടിടങ്ങളിൽ കച്ചവടം നടത്തുന്ന സ്‍ഥാപനങ്ങളുടെ ഈ മാസത്തെ വാടക കൊറോണ രോഗബാധയുടെ പശ്‍ചാത്തലത്തിൽ ഒഴിവാക്കിയതായി നഗരസഭാധികൃതർ. ഇക്കാര്യം സർക്കാരിനെ അറിയിച്ചിട്ടുണ്ടെന്നും അറിയിച്ചു.

വീട്ടിലിരിക്ക്, സാധനമെത്തിക്കാം

എടക്കരയിൽ പ്രാഥമികാരോഗ്യ കേന്ദ്രത്തിന്റെയും വ്യാപാരി വ്യവസായി ഏകോപന സമിതി യൂണിറ്റ് കമ്മിറ്റിയുടെയും നേതൃത്വത്തിൽ വീടുകളിൽ നിരീക്ഷണത്തിൽ കഴിയുന്നവർക്കും കുടുംബത്തിനും അരിയും ഭക്ഷണസാധനങ്ങളും വീടുകളിലെത്തിച്ചു നൽകുന്നു സാധനങ്ങൾ എത്തിക്കുന്നത്. നിരീക്ഷണത്തിലുള്ളവർ ആരും പുറത്തിറങ്ങാതിരിക്കാനാണു നടപടിയെന്ന് മെഡിക്കൽ ഓഫിസർ ഡോ. ടി.കെ.ജാബിദ്, വ്യാപാരി വ്യവസായി ഏകോപന സമിതി പ്രസിഡന്റ് അനിൽ ലൈലാക്ക് എന്നിവർ അറിയിച്ചു.

പുസ്തകങ്ങളും ഡേറ്റ റീചാർജും

തണ്ണിക്കടവ് പ്രദേശത്ത് വീടുകളിൽ നിരീക്ഷണത്തിൽ കഴിയുന്നവർക്കു സമയം ചെലവഴിക്കാൻ പത്രങ്ങളും പുസ്തകങ്ങളുമെത്തിച്ച് തണ്ണിക്കടവ് ആരോഗ്യ ജാഗ്രത സമിതി. പുസ്തകത്തിനോടു താൽപര്യക്കുറവുള്ളവർക്കായി മൊബൈൽ ഫോണിൽ ഡേറ്റ റീചാർജ് ചെയ്തും നൽകുന്നുണ്ട്.

Leave a Reply

Latest News

കേട്ടുകേള്‍വിയുടെയും ഊഹാപോഹങ്ങളുടെയും അടിസ്ഥാനത്തിലാണ് പ്രതിപക്ഷം പ്രമേയം കൊണ്ടുവന്നതെന്ന് സ്പീക്കര്‍ ശ്രീരാമകൃഷ്ണന്‍

തിരുവനന്തപുരം : കേട്ടുകേള്‍വിയുടെയും ഊഹാപോഹങ്ങളുടെയും അടിസ്ഥാനത്തിലാണ് പ്രതിപക്ഷം പ്രമേയം കൊണ്ടുവന്നതെന്ന് സ്പീക്കര്‍ ശ്രീരാമകൃഷ്ണന്‍. ഇത്തരത്തില്‍ പ്രമേയം കൊണ്ടുവന്ന പ്രതിപക്ഷമെന്ന ബഹുമതി ഇന്ത്യയില്‍ നിങ്ങള്‍ക്കാണ്....

സ്വർണക്കടത്ത് കേസുമായി ബന്ധപ്പെട്ട് നിയമസഭയിൽ വാക്ക്പയറ്റ്

തിരുവനന്തപുരം: സ്വർണക്കടത്ത് കേസുമായി ബന്ധപ്പെട്ട് നിയമസഭയിൽ വാക്ക്പയറ്റ് . എസ്. ശർമ എം.എൽ എ യും പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയും തമ്മിലാണ് വാഗ്വാദം നടന്നത്. സ്വർണക്കടത്ത് കേസ് പ്രതി...

പ്രധാനമന്ത്രി നരേന്ദ്രമോദിയും മുഖ്യമന്ത്രിമാരും കൊവിഡ് വാക്സിൻ സ്വീകരിക്കും

ന്യൂഡൽഹി: പ്രധാനമന്ത്രി നരേന്ദ്രമോദിയും മുഖ്യമന്ത്രിമാരും കൊവിഡ് വാക്സിൻ സ്വീകരിക്കും. പാർശ്വഫലങ്ങളെക്കുറിച്ച് വേണ്ടത്ര പരീക്ഷണങ്ങൾ നടത്താതെയാണ് കേന്ദ്രസർക്കാർ രാജ്യത്ത് കൊവിഡ് വാക്സിന് അനുമതി നൽകിയതെന്നും അതിനാലാണ് കേന്ദ്രമന്ത്രിസഭയിലെ ഉന്നതർ അടക്കം വാക്സിൻ...

2021 ഐ.പി.എൽ ലേലത്തിന് മുമ്പായി ടീമുകളെല്ലാം നിരവധി താരങ്ങളെയാണ് റിലീസ് ചെയ്തത്

2021 ഐ.പി.എൽ ലേലത്തിന് മുമ്പായി ടീമുകളെല്ലാം നിരവധി താരങ്ങളെയാണ് റിലീസ് ചെയ്തത്. ഇതുവഴി പലടീമുകൾക്കും വൻതുക അടുത്ത ലേലത്തിൽ ചിവഴിക്കാനാകും. പൊന്നും വിലയുള്ള െഗ്ലൻ മാക്സ്വെൽ, ഷെൽഡ്രൻ കോട്രൽ, ജിമ്മി...

ശ്രീരാമകൃഷ്ണനെ സ്പീക്കർ സ്ഥാനത്ത് നിന്ന് മാറ്റണമെന്ന് ആവശ്യപ്പെട്ടുള്ള പ്രതിപക്ഷത്തിന്‍റെ അവിശ്വാസ പ്രമേയം സഭയിൽ

തിരുവനന്തപുരം: പി ശ്രീരാമകൃഷ്ണനെ സ്പീക്കർ സ്ഥാനത്ത് നിന്ന് മാറ്റണമെന്ന് ആവശ്യപ്പെട്ടുള്ള പ്രതിപക്ഷത്തിന്‍റെ അവിശ്വാസ പ്രമേയം സഭയിൽ. വളരെ അപൂർവമായാണ് സ്പീക്കർക്കെതിരെ അവിശ്വാസ പ്രമേയം ഉയർന്നുവന്നിട്ടുള്ളത്. ഡോളർ കടത്ത്, സഭ നടത്തിപ്പിലെ...

More News