Sunday, January 17, 2021

ചുമയും പനിയുമുണ്ടെന്ന് ബന്ധുക്കളിൽ ആരോ പറഞ്ഞതോടെ ഡോക്ടർ കൊറോണയാണെന്ന് സംശയം പ്രകടിപ്പിച്ചു; നെഞ്ചുവേദന വന്ന് മരിച്ച 45 കാരൻ്റെ  മൃതദേഹം 4 ദിവസമായിട്ടും വിട്ടുനൽകിയില്ലെന്ന് ആരോപണം

കൊറോണ സംശയമുണ്ടെന്ന് പറഞ്ഞ് അവന്റെ മൃതദേഹം സംസ്കരിക്കാതെ അവർ തടഞ്ഞുവെച്ചു. ഇപ്പോൾ നാലുദിവസം കഴിഞ്ഞു. ഞങ്ങളുമായി സഹകരിച്ചവരും അടുത്തിടപഴികയവരുമൊക്കെ വല്ലാത്ത പേടിയിലാണ്. കൊറോണ സംശയമുണ്ടെങ്കിൽ പരിശോധന നടത്തി എളുപ്പം ഫലം അറിയിക്കാമായിരുന്നു. ഇത്രയും വൈകിപ്പിച്ചതിന് ഒരു ന്യായീകരണവും പറയാനില്ല.'' 

Must Read

കേരളത്തില്‍ ഇന്ന് 5005 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു; എറണാകുളം 767, കോഴിക്കോട് 677, മലപ്പുറം 479, കൊല്ലം 439, പത്തനംതിട്ട 427, കോട്ടയം 399, ആലപ്പുഴ 302, തിരുവനന്തപുരം 296, തൃശൂര്‍ 262,...

കേരളത്തില്‍ ഇന്ന് 5005 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. എറണാകുളം 767, കോഴിക്കോട് 677, മലപ്പുറം 479, കൊല്ലം 439, പത്തനംതിട്ട 427, കോട്ടയം...

സംസ്ഥാനത്ത് തുടര്‍ച്ചയായ കോവിഡ് 19 വാക്‌സിനേഷന് വേണ്ടിയുള്ള വാക്‌സിനേഷന്‍ കേന്ദ്രങ്ങളുടെ ഒരുക്കങ്ങള്‍ പൂര്‍ത്തിയായതായി ആരോഗ്യ മന്ത്രി കെ കെ ശൈലജ

തിരുവനന്തപുരം: സംസ്ഥാനത്ത് തുടര്‍ച്ചയായ കോവിഡ് 19 വാക്‌സിനേഷന് വേണ്ടിയുള്ള വാക്‌സിനേഷന്‍ കേന്ദ്രങ്ങളുടെ ഒരുക്കങ്ങള്‍ പൂര്‍ത്തിയായതായി ആരോഗ്യ മന്ത്രി കെ കെ ശൈലജ. ആദ്യ...

ഹിന്ദുസ്ഥാനി സംഗീത ഇതിഹാസം ഗുലാം മുസ്തഫ ഖാന്‍ അന്തരിച്ചു

ന്യൂഡല്‍ഹി: ഹിന്ദുസ്ഥാനി സംഗീത ഇതിഹാസം ഗുലാം മുസ്തഫ ഖാന്‍ അന്തരിച്ചു. 89 വയസായിരുന്നു. വാര്‍ധക്യസഹജമായ അസുഖത്തെ തുടര്‍ന്ന് ചികിത്സയിലായിരുന്നു. വീട്ടില്‍ വച്ചായിരുന്നു അന്ത്യം.
ശിവ പ്രസാദ്
ആലപ്പുഴ: ”കൊറോണ സംശയമുണ്ടെന്ന് പറഞ്ഞ് അവന്റെ മൃതദേഹം സംസ്കരിക്കാതെ അവർ തടഞ്ഞുവെച്ചു. ഇപ്പോൾ നാലുദിവസം കഴിഞ്ഞു. ഞങ്ങളുമായി സഹകരിച്ചവരും അടുത്തിടപഴികയവരുമൊക്കെ വല്ലാത്ത പേടിയിലാണ്. കൊറോണ സംശയമുണ്ടെങ്കിൽ പരിശോധന നടത്തി എളുപ്പം ഫലം അറിയിക്കാമായിരുന്നു. ഇത്രയും വൈകിപ്പിച്ചതിന് ഒരു ന്യായീകരണവും പറയാനില്ല.”
ആലപ്പുഴ നൂറനാട്ടെ സ്വകാര്യ ആശുപത്രിയിൽ മരിച്ച അടൂരിലെ 45 വയസ്സുകാരന്റെ സഹോദരീ ഭർത്താവിന്റെ വാക്കുകളിൽ വേദനയും അമർഷവും ഒരുപോലെ കേൾക്കാം. കൊറോണ സംശയിച്ച് ശവസംസ്കാരം തടഞ്ഞവർ മൃതദേഹം എടുത്തവർക്കും അതുമായി ഇടപഴകിയവർക്കും സുരക്ഷാ മുൻകരുതൽ നൽകിയില്ലെന്ന വിമർശവും അദ്ദേഹം ഉന്നയിക്കുന്നു. 19-ന് രാത്രിയാണ് നൂറനാട്ടെ സ്വകാര്യ ആശുപത്രിയിൽ 45 വയസ്സുകാരനെ പ്രവേശിപ്പിച്ചത്. നെഞ്ചുവേദനയും വിമ്മിട്ടവും വന്നതോടെയാണ് ആശുപത്രിയിൽ കൊണ്ടുപോയത്. അവിടെയെത്തിയപ്പോൾ മരിച്ചു. ചുമയും പനിയുമുണ്ടെന്ന് ബന്ധുക്കളിൽ ആരോ പറഞ്ഞതോടെ ഡോക്ടർ കൊറോണയാണെന്ന് സംശയം പ്രകടിപ്പിച്ചു. വിവരം ജില്ലാ മെഡിക്കൽ ഓഫീസർക്ക് കൈമാറി.
ഇതോടെ മൃതദേഹം സംസ്കരിക്കാൻ വിട്ടുകൊടുക്കാൻ അവർ തയ്യാറായില്ല. പോസ്റ്റുമോർട്ടം വേണമെന്നായി അവർ. മരിച്ചയാൾ കൊറോണ ബാധിതരുമായി ഇടപഴകിയില്ലെന്ന് ആരോഗ്യപ്രവർത്തകർ പരിശോധിച്ച് ഉറപ്പാക്കുകയുംചെയ്തു. ഒടുവിൽ ഫൊറൻസിക് വിദഗ്ധരുമായി ആലോചിച്ചശേഷം പോസ്റ്റുമോർട്ടം വേണ്ടെന്നും സ്രവ പരിശോധന മതിയെന്നും തീരുമാനിച്ചു. അപ്പോഴേക്കും രണ്ടുദിവസം പിന്നിട്ടു. മൂന്നാംദിവസം ഞായറാഴ്ച സ്രവം പരിശോധനയ്ക്കെടുത്തു. തിങ്കളാഴ്ച വൈകിയും ഫലം ലഭിച്ചിട്ടില്ല. മൃതദേഹം ഇപ്പോൾ മറ്റൊരു സ്വകാര്യ ആശുപത്രിയിലാണ്.

Leave a Reply

Latest News

കേരളത്തില്‍ ഇന്ന് 5005 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു; എറണാകുളം 767, കോഴിക്കോട് 677, മലപ്പുറം 479, കൊല്ലം 439, പത്തനംതിട്ട 427, കോട്ടയം 399, ആലപ്പുഴ 302, തിരുവനന്തപുരം 296, തൃശൂര്‍ 262,...

കേരളത്തില്‍ ഇന്ന് 5005 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. എറണാകുളം 767, കോഴിക്കോട് 677, മലപ്പുറം 479, കൊല്ലം 439, പത്തനംതിട്ട 427, കോട്ടയം...

സംസ്ഥാനത്ത് തുടര്‍ച്ചയായ കോവിഡ് 19 വാക്‌സിനേഷന് വേണ്ടിയുള്ള വാക്‌സിനേഷന്‍ കേന്ദ്രങ്ങളുടെ ഒരുക്കങ്ങള്‍ പൂര്‍ത്തിയായതായി ആരോഗ്യ മന്ത്രി കെ കെ ശൈലജ

തിരുവനന്തപുരം: സംസ്ഥാനത്ത് തുടര്‍ച്ചയായ കോവിഡ് 19 വാക്‌സിനേഷന് വേണ്ടിയുള്ള വാക്‌സിനേഷന്‍ കേന്ദ്രങ്ങളുടെ ഒരുക്കങ്ങള്‍ പൂര്‍ത്തിയായതായി ആരോഗ്യ മന്ത്രി കെ കെ ശൈലജ. ആദ്യ ദിനത്തിലെ വിജയത്തെ തുടര്‍ന്ന് അതേ രീതിയില്‍...

ഹിന്ദുസ്ഥാനി സംഗീത ഇതിഹാസം ഗുലാം മുസ്തഫ ഖാന്‍ അന്തരിച്ചു

ന്യൂഡല്‍ഹി: ഹിന്ദുസ്ഥാനി സംഗീത ഇതിഹാസം ഗുലാം മുസ്തഫ ഖാന്‍ അന്തരിച്ചു. 89 വയസായിരുന്നു. വാര്‍ധക്യസഹജമായ അസുഖത്തെ തുടര്‍ന്ന് ചികിത്സയിലായിരുന്നു. വീട്ടില്‍ വച്ചായിരുന്നു അന്ത്യം. ഉസ്താദ് ഇനായത്ത്...

73കാരനെ വീട്ടിലെത്തിയ അജ്ഞാത സംഘം അതിക്രൂരമായി കൊലപ്പെടുത്തി

കൊല്‍ക്കത്ത: 73കാരനെ വീട്ടിലെത്തിയ അജ്ഞാത സംഘം അതിക്രൂരമായി കൊലപ്പെടുത്തി. കത്തികൊണ്ട് കഴുത്ത് മുറിച്ച ശേഷം പ്രഷര്‍കുക്കര്‍ കൊണ്ട് തലയ്ക്കടിച്ച് കൊല്ലുകയായിരുന്നു. കൊല്‍ക്കത്തയിലെ ബോബസാറിലെ ഫ്‌ളാറ്റിലാണ് സംഭവം. കൊലയ്ക്ക് ഉപയോഗിച്ച ആയുധങ്ങള്‍...

രണ്ട് വനിതാ ജഡ്ജിമാരെ വെടിവച്ച് കൊന്നു

കാബൂള്‍: അഫ്ഗാനിസ്ഥാനില്‍ രണ്ട് വനിതാ ജഡ്ജിമാരെ വെടിവച്ച് കൊന്നു. തലസ്ഥാനമായ കാബൂളിലാണ് സംഭവം. സുപ്രീം കോടതിയില്‍ ജഡ്ജിമാരാണ് മരിച്ച ഇരുവരും. കോടതിയിലേക്ക് കാറില്‍ പോകുമ്പോഴാണ് ഇരുവര്‍ക്കും...

More News