Wednesday, January 20, 2021

കോവിഡ് 19 രോഗബാധയുണ്ടാക്കുന്ന നോവൽ കൊറോണ വൈറസിന്റെ ജനിതക ഘടന പൂർണമായി ഡികോഡ് ചെയ്തെടുത്തതായി റഷ്യൻ ശാസ്ത്രജ്ഞര്‍

Must Read

കെവി തോമസ് നിയമസഭാ തെരഞ്ഞെടുപ്പിൽ ഇടത് സ്വതന്ത്രനായി മത്സരിക്കുമെന്ന അഭ്യൂഹം ശക്തമായിരിക്കെ നിലപാട് വ്യക്തമാക്കി സിപിഎം

കൊച്ചി: മുതിർന്ന കോൺഗ്രസ് നേതാവ് കെവി തോമസ് നിയമസഭാ തെരഞ്ഞെടുപ്പിൽ ഇടത് സ്വതന്ത്രനായി മത്സരിക്കുമെന്ന അഭ്യൂഹം ശക്തമായിരിക്കെ നിലപാട് വ്യക്തമാക്കി സിപിഎം. കെവി...

ഇലക്‌ട്രിക് വർക്‌ഷോപ്പിലെ ജീവനക്കാരൻ ലോറിക്കും തെങ്ങിനുമിടയിൽ കുടുങ്ങി മരിച്ചു

തിരുനാവായ: ഇലക്‌ട്രിക് വർക്‌ഷോപ്പിലെ ജീവനക്കാരൻ ലോറിക്കും തെങ്ങിനുമിടയിൽ കുടുങ്ങി മരിച്ചു. പുറത്തൂർ എടക്കനാട് പുളിയംപറമ്പിൽ പ്രകാശന്റെ മകൻ ആകാശ് (18) ആണ് മരിച്ചത്.

കോവിഡ് വിവര വിശകലനത്തിനു സ്പ്രിന്‍ക്ലര്‍ കമ്പനിയെ ഉള്‍പ്പെടുത്തിയത് ഐടി വകുപ്പിന്റെ ചുമതലയുള്ള മുഖ്യമന്ത്രി പിണറായി വിജയനോ അന്നത്തെ ചീഫ് സെക്രട്ടറി ടോം ജോസോ അറിയാതെയെന്ന് റിപ്പോര്‍ട്ട്

തിരുവനന്തപുരം : കോവിഡ് വിവര വിശകലനത്തിനു സ്പ്രിന്‍ക്ലര്‍ കമ്പനിയെ ഉള്‍പ്പെടുത്തിയത് ഐടി വകുപ്പിന്റെ ചുമതലയുള്ള മുഖ്യമന്ത്രി പിണറായി വിജയനോ അന്നത്തെ ചീഫ് സെക്രട്ടറി...

മോസ്കോ: കോവിഡ് 19 രോഗബാധയുണ്ടാക്കുന്ന നോവൽ കൊറോണ വൈറസിന്റെ ജനിതക ഘടന പൂർണമായി ഡികോഡ് ചെയ്തെടുത്തതായി റഷ്യൻ ശാസ്ത്രജ്ഞര്‍. സ്മോറോഡിൻസ്റ്റേവ് റിസര്‍ച്ച് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഇൻഫ്ലുവൻസയിലെ ശാസ്ത്രജ്ഞരാണ് ആദ്യമായി ഇതു സാധ്യമാക്കിയതെന്ന് റഷ്യൻ ആരോഗ്യ മന്ത്രാലയം പ്രതികരിച്ചു. കോവിഡ് രോഗിയിൽനിന്നു ശേഖരിച്ച സാംപിളുകളിൽ നിന്നായിരുന്നു ജനിതക ഘടന ഡികോ‍ഡ് ചെയ്തത്.

ഇതിന്റെ ചിത്രങ്ങളും റഷ്യ പുറത്തുവിട്ടു. ലോക ആരോഗ്യ സംഘടനയുടെ ഡാറ്റാ ബേസിലേക്കും ഇതു കൈമാറിയിട്ടുണ്ട്. കൊറോണ വൈറസിന്റെ ജനിതക പഠനം ഇതിന്റെ പരിണാമം, സ്വഭാവം എന്നിവ മനസ്സിലാക്കുന്നതിനു സഹായിക്കുമെന്നു ഗവേഷകർ വ്യക്തമാക്കി. ഞങ്ങൾക്കിത് പുതിയ കൊറോണ വൈറസാണ്. അതുകൊണ്ടുതന്നെ ഇതിന്റെ പരിണാമം എങ്ങനെയെന്നു മനസ്സിലാക്കുക പ്രധാനമാണ്. പ്രതിരോധ മരുന്നുകൾ വികസിപ്പിക്കാൻ ഇതു സഹായിക്കുമെന്നും റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ട് തലവൻ ദിമിത്രി ലിയോസ്നോവ് പ്രതികരിച്ചു.

വൈറസ് എങ്ങനെയാണു റഷ്യയുടെ അതിർത്തി കടന്നതെന്നു കണ്ടുപിടിക്കേണ്ടതു വെല്ലുവിളിയാണെന്നും അദ്ദേഹം പറഞ്ഞു. നോവൽ കൊറോണ വൈറസിന്റെ പരിണാമത്തെക്കുറിച്ചു പഠിക്കുന്ന ലോകത്തെ ഗവേഷകർക്കും റഷ്യ വിവരങ്ങൾ കൈമാറിയിട്ടുണ്ട്. 2019 ഡിസംബർ അവസാനമാണ് മധ്യ ചൈനയിലെ വുഹാന്‍ നഗരത്തിൽ തിരിച്ചറിയാൻ സാധിക്കാത്ത ന്യൂമോണിയ പടർന്നു പിടിക്കുന്നതായി ചൈന അറിയിച്ചത്. ഈ വർ‌ഷം മാർച്ച് 11ന് കോവിഡിനെ പകർച്ച വ്യാധിയായി ലോക ആരോഗ്യ സംഘടന പ്രഖ്യാപിച്ചു.

Leave a Reply

Latest News

കെവി തോമസ് നിയമസഭാ തെരഞ്ഞെടുപ്പിൽ ഇടത് സ്വതന്ത്രനായി മത്സരിക്കുമെന്ന അഭ്യൂഹം ശക്തമായിരിക്കെ നിലപാട് വ്യക്തമാക്കി സിപിഎം

കൊച്ചി: മുതിർന്ന കോൺഗ്രസ് നേതാവ് കെവി തോമസ് നിയമസഭാ തെരഞ്ഞെടുപ്പിൽ ഇടത് സ്വതന്ത്രനായി മത്സരിക്കുമെന്ന അഭ്യൂഹം ശക്തമായിരിക്കെ നിലപാട് വ്യക്തമാക്കി സിപിഎം. കെവി...

ഇലക്‌ട്രിക് വർക്‌ഷോപ്പിലെ ജീവനക്കാരൻ ലോറിക്കും തെങ്ങിനുമിടയിൽ കുടുങ്ങി മരിച്ചു

തിരുനാവായ: ഇലക്‌ട്രിക് വർക്‌ഷോപ്പിലെ ജീവനക്കാരൻ ലോറിക്കും തെങ്ങിനുമിടയിൽ കുടുങ്ങി മരിച്ചു. പുറത്തൂർ എടക്കനാട് പുളിയംപറമ്പിൽ പ്രകാശന്റെ മകൻ ആകാശ് (18) ആണ് മരിച്ചത്. ചൊവ്വാഴ്ച ഉച്ചയോടെ...

കോവിഡ് വിവര വിശകലനത്തിനു സ്പ്രിന്‍ക്ലര്‍ കമ്പനിയെ ഉള്‍പ്പെടുത്തിയത് ഐടി വകുപ്പിന്റെ ചുമതലയുള്ള മുഖ്യമന്ത്രി പിണറായി വിജയനോ അന്നത്തെ ചീഫ് സെക്രട്ടറി ടോം ജോസോ അറിയാതെയെന്ന് റിപ്പോര്‍ട്ട്

തിരുവനന്തപുരം : കോവിഡ് വിവര വിശകലനത്തിനു സ്പ്രിന്‍ക്ലര്‍ കമ്പനിയെ ഉള്‍പ്പെടുത്തിയത് ഐടി വകുപ്പിന്റെ ചുമതലയുള്ള മുഖ്യമന്ത്രി പിണറായി വിജയനോ അന്നത്തെ ചീഫ് സെക്രട്ടറി ടോം ജോസോ അറിയാതെയെന്ന് റിപ്പോര്‍ട്ട്. എല്ലാം...

നിയമസഭ തെരഞ്ഞെടുപ്പ് വിജ്ഞാപനം അടുത്ത മാസം അവസാനം ഉണ്ടായേക്കും

തിരുവനന്തപുരം : നിയമസഭ തെരഞ്ഞെടുപ്പ് വിജ്ഞാപനം അടുത്ത മാസം അവസാനം ഉണ്ടായേക്കും. തെരഞ്ഞെടുപ്പ് തീയതി സംബന്ധിച്ച് രാഷ്ട്രീയപാര്‍ട്ടികള്‍ അടക്കമുള്ളവരുമായി തെരഞ്ഞെടുപ്പ് കമ്മീഷന്‍ ഈ മാസം അവസാനത്തോടെ ചര്‍ച്ച തുടങ്ങും. ചര്‍ച്ചകള്‍ക്കായി...

പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ ബലാല്‍സംഗം ചെയ്ത ശേഷം ജീവനോടെ കുഴിച്ചുമൂടി

ഭോപ്പാല്‍ : പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ ബലാല്‍സംഗം ചെയ്ത ശേഷം ജീവനോടെ കുഴിച്ചുമൂടി. മധ്യപ്രദേശില്‍ ബൈതൂല്‍ ജില്ലയിലാണ് നടുക്കുന്ന സംഭവം അരങ്ങേറിയത്. 13 കാരിയെ പീഡിപ്പിച്ച ശേഷം കൃഷിയിടത്തില്‍ ജീവനോടെ കുഴിച്ചിടുകയായിരുന്നു.

More News