Thursday, January 21, 2021

ആരാധനാലയങ്ങളിൽ അമ്പതിലധികം ആളുകൾ ഒത്തുകൂടി; പുരോഹിതർക്കെതിരെ കേസെടുക്കുമെന്ന് കാസർഗോഡ്ജില്ലാ പൊലീസ് മേധാവി പി എസ് സാബു

Must Read

സംസ്ഥാനത്ത് ഇന്ന് 6334 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു; എറണാകുളം 771, മലപ്പുറം 657, കോട്ടയം 647, കൊല്ലം 628, കോഴിക്കോട് 579, പത്തനംതിട്ട 534, തിരുവനന്തപുരം 468, തൃശൂര്‍ 468, ആലപ്പുഴ 415,...

സംസ്ഥാനത്ത് ഇന്ന് 6334 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. എറണാകുളം 771, മലപ്പുറം 657, കോട്ടയം 647, കൊല്ലം 628, കോഴിക്കോട് 579, പത്തനംതിട്ട...

മണ്ണാര്‍ക്കാട് നിയമസഭ സീറ്റില്‍ വ്യവസായിയെ സ്ഥാനാര്‍ത്ഥിയാക്കണമെന്ന് ആവശ്യപ്പെട്ട് സിപിഐക്ക് ബിഷപ്പിന്റെ കത്ത്

പാലക്കാട് : മണ്ണാര്‍ക്കാട് നിയമസഭ സീറ്റില്‍ വ്യവസായിയെ സ്ഥാനാര്‍ത്ഥിയാക്കണമെന്ന് ആവശ്യപ്പെട്ട് സിപിഐക്ക് ബിഷപ്പിന്റെ കത്ത്. സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രനാണ് ബിഷപ്പ്...

കേരളത്തിലെ ബിജെപി നേതാക്കളിൽ 90 ശതമാനം പേരും വിശ്വസിക്കാൻ കൊള്ളാത്തവരാണെന്ന് ചലച്ചിത്ര സംവിധായകൻ മേജർ രവി

പാലക്കാട്: കേരളത്തിലെ ബിജെപി നേതാക്കളിൽ 90 ശതമാനം പേരും വിശ്വസിക്കാൻ കൊള്ളാത്തവരാണെന്ന് ചലച്ചിത്ര സംവിധായകൻ മേജർ രവി. തനിക്കെന്തുകിട്ടുമെന്ന ചിന്തയാണ് എല്ലാ നേതാക്കൾക്കും...
സജേഷ് സദൻ

കാസർകോട്: കാസർകോട്ടെ ചില ആരാധനാലയങ്ങളിൽ അമ്പതിലധികം ആളുകൾ ഒത്തുകൂടിയതായി പരാതി.  പരാതി ഉയർന്ന സാഹചര്യത്തിൽ അത്തരം ആരാധനാലയങ്ങളിലെ പുരോഹിതർക്കെതിരെ കേസെടുക്കുമെന്ന് ജില്ലാ പൊലീസ് മേധാവി പി എസ് സാബു.

ജില്ലാ കളക്ടറുടെ നിർദ്ദേശം ലംഘിച്ച് 150ലധികം പേരെ പങ്കെടുപ്പിച്ച് കുർബാന നടത്തിയ സംഭവത്തിൽ രണ്ട് പള്ളി വികാരിമാർക്കെതിരെ ഇന്നലെ പൊലീസ് കേസെടുത്തിരുന്നു. രാജപുരം സെന്റ് ജോസഫ് ഫൊറോന പള്ളിയിലാണ് കുർബാന നടന്നത്.

സർക്കാർ നിർദ്ദേശം ലംഘിച്ചതിനും പരിപാടി നടത്തിയതിനും പള്ളി വികാരിമാരായ ഫാദർതോമസ് പട്ടംകുളം, ഫാദർ ജോസഫ് ഓരത്ത് എന്നിവർക്കെതിരെയാണ് കേസ് എടുത്തത്. ഇവിടെ പൊലീസെത്തിയാണ് കുർബാന നിർത്തിച്ചത്.

കൊവിഡ് 19ന്റെ പശ്ചാത്തലത്തിൽ പള്ളികളിൽ കുർബാനയ്ക്ക് എത്തുന്ന വിശ്വാസികളുടെ എണ്ണം അമ്പതിൽ താഴെയായി ക്രമീകരിക്കണമെന്ന് കെസിബിസി സർക്കുലർ ഇറക്കിയിരുന്നു. ദേവാലയങ്ങളിൽ കുർബാന നിർത്തേണ്ട സാഹചര്യം ഉണ്ടെന്ന് തോന്നിയാൽ രൂപത അധ്യക്ഷന് തീരുമാനമെടുക്കാമെന്നും സർക്കുലറിലുണ്ടായിരുന്നു. വിശ്വാസികൾ സർക്കാർ നിർദ്ദേശങ്ങൾ പാലിക്കണമെന്നും സർക്കുലറിൽ പറഞ്ഞിരുന്നു.

അതേസമയം, കർണാടകയുമായി അതിർത്തിപങ്കിടുന്ന, ജില്ലയിലെ 12  റോഡുകൾ അടച്ചു.  5 അതിർത്തി റോഡുകളിൽ കർശന സുരക്ഷ ഏർപ്പെടുത്തുമെന്ന് ജില്ലാ കളക്‌ടർ  ഡി സജിത്ത് ബാബു അറിയിച്ചു.  മഞ്ചേശ്വരത്തെ തൂമിനാട് റോഡ്‌,  കെദംപാടി പദവ് റോഡ്‌,  സുങ്കദകട്ടെ മു ടിപ്പ് റോഡ്‌,  കുറുട പദവ്  റോഡ്‌,  മുളിഗദ്ദെ റോഡ്,  ബെരിപദവ് റോഡ്‌  എന്നിവയും ബദിയഡുക്ക സ്വർഗ അരിയപദവ് റോഡ്,  ആദൂരിലെ കൊട്ടിയാടി പള്ളത്തൂർ ഈശ്വര മംഗല റോഡ്,  ഗാളിമുഖ ഈശ്വര മംഗല ദേലംപാടി റോഡ്‌,  നാട്ടക്കൽ സുള്ള്യപദവ് റോഡ്‌,  ബേഡകത്തെ ചെന്നംകുണ്ട് ചാമകൊച്ചി റോഡും പൂർണമായി അടച്ചു.

തലപ്പാടി ദേശീയ ഹൈവേയും അടുക്കസ്ഥല  അഡ്യാനടുക്ക റോഡ്‌,  ആദൂർ- കൊട്ടിയാടി – സുള്ള്യ സംസ്ഥാനപാത,  മാണിമൂല സുള്ള്യറോഡ്‌,  പാണത്തൂർ ചെമ്പേരി മടിക്കേരി റോഡ്‌ എന്നിവ വഴി കടന്നുവരുന്ന യാത്രക്കാരെ കർശനപരിശോധനയ്ക്ക് വിധേയമാക്കിയതിന് ശേഷം മാത്രമെ കടത്തി വിടു.  ഡോക്ടർമാർ,  ജൂനിയർ ഹെൽത്ത് ഇൻസ്‌പെക്ടർമാർ ആരോഗ്യപ്രവർത്തകർ പോലീസുകാർ എന്നിവരടങ്ങിയ സംഘം 5 അതിർത്തി റോഡുകളിൽ പരിശോധന ഉണ്ടായിരിക്കും.

Leave a Reply

Latest News

സംസ്ഥാനത്ത് ഇന്ന് 6334 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു; എറണാകുളം 771, മലപ്പുറം 657, കോട്ടയം 647, കൊല്ലം 628, കോഴിക്കോട് 579, പത്തനംതിട്ട 534, തിരുവനന്തപുരം 468, തൃശൂര്‍ 468, ആലപ്പുഴ 415,...

സംസ്ഥാനത്ത് ഇന്ന് 6334 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. എറണാകുളം 771, മലപ്പുറം 657, കോട്ടയം 647, കൊല്ലം 628, കോഴിക്കോട് 579, പത്തനംതിട്ട...

മണ്ണാര്‍ക്കാട് നിയമസഭ സീറ്റില്‍ വ്യവസായിയെ സ്ഥാനാര്‍ത്ഥിയാക്കണമെന്ന് ആവശ്യപ്പെട്ട് സിപിഐക്ക് ബിഷപ്പിന്റെ കത്ത്

പാലക്കാട് : മണ്ണാര്‍ക്കാട് നിയമസഭ സീറ്റില്‍ വ്യവസായിയെ സ്ഥാനാര്‍ത്ഥിയാക്കണമെന്ന് ആവശ്യപ്പെട്ട് സിപിഐക്ക് ബിഷപ്പിന്റെ കത്ത്. സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രനാണ് ബിഷപ്പ് മാര്‍ ജേക്കബ് മനത്തോടത്ത് കത്തു നല്‍കിയത്....

കേരളത്തിലെ ബിജെപി നേതാക്കളിൽ 90 ശതമാനം പേരും വിശ്വസിക്കാൻ കൊള്ളാത്തവരാണെന്ന് ചലച്ചിത്ര സംവിധായകൻ മേജർ രവി

പാലക്കാട്: കേരളത്തിലെ ബിജെപി നേതാക്കളിൽ 90 ശതമാനം പേരും വിശ്വസിക്കാൻ കൊള്ളാത്തവരാണെന്ന് ചലച്ചിത്ര സംവിധായകൻ മേജർ രവി. തനിക്കെന്തുകിട്ടുമെന്ന ചിന്തയാണ് എല്ലാ നേതാക്കൾക്കും ഉള്ളത്. തെരഞ്ഞെടുപ്പ് കഴിഞ്ഞ ശേഷം ഒറ്റനേതാവും...

ആലപ്പുഴ ബൈപ്പാസ് ഉദ്ഘാടനം ജനുവരി 28ന്; പ്രധാനമന്ത്രി നരേന്ദ്ര മോദി ഉദ്ഘാടനത്തിന് എത്തില്ല

തിരുവനന്തപുരം: ആലപ്പുഴ ബൈപ്പാസ് ഉദ്ഘാടനം ജനുവരി 28ന്. പ്രധാനമന്ത്രി നരേന്ദ്ര മോദി ഉദ്ഘാടനത്തിന് എത്തില്ല. മുഖ്യമന്ത്രി പിണറായി വിജയനും കേന്ദ്ര ഉപരിതല ഗതാഗത വകുപ്പ് മന്ത്രി നിതിന്‍ ഗ്ഡകരിയും ചേര്‍ന്ന്...

ഡല്‍ഹിയില്‍ ട്രാക്ടര്‍ റാലി നടത്താന്‍ അനുവദിക്കില്ലെന്ന് പൊലീസ്; പിന്‍മാറില്ലെന്ന് കര്‍ഷകർ

ന്യൂഡല്‍ഹി: റിപ്പബ്ലിക് ദിനത്തില്‍ ഡല്‍ഹിയില്‍ കര്‍ഷകരെ ട്രാക്ടര്‍ റാലി നടത്താന്‍ അനുവദിക്കില്ലെന്ന് ഡല്‍ഹി പൊലീസ്. കര്‍ഷക നേതാക്കളുമായി രണ്ടാംവട്ടം നടത്തിയ ചര്‍ച്ചയിലാണ് പൊലീസ് ഇക്കാര്യം വ്യക്തമാക്കിയത്. ട്രാക്ടര്‍ റാലി നടത്തുമെന്ന...

More News