ചാലക്കുടി: കൊറോണ ബാധ സംശയത്തെ തുടർന്ന് നിരീക്ഷണത്തിലായിരുന്ന യുവാവ് വാഹനാപകടത്തിൽ മരിച്ചു. മേച്ചിറ സ്വദേശി സുജിത്താണ് മരിച്ചത്. അപകടത്തിൽ ഗുരുതരമായി പരുക്കേറ്റ ഇയാൾ ചികിത്സയിലിരിക്കെയാണ് മരിച്ചത്.
ഈ മാസം 11നാണ് യുവാവ് ദുബൈയിൽ നിന്ന് നാട്ടിലെത്തിയത്. ആരോഗ്യ പ്രവർത്തകർ വീട്ടിൽ തന്നെ കഴിയാൻ നിർദേശിച്ചിരുന്നുവെങ്കിലും ഇത് അവഗണിച്ച് പുറത്തിറങ്ങുകയായിരുന്നു.
ഞായറാഴ്ച പുലർച്ചെ സുഹൃത്തിനൊപ്പം സഞ്ചരിക്കവെ ബൈക്ക് മതിലിൽ ഇടിക്കുകയായിരുന്നു. ഒപ്പമുണ്ടായിരുന്ന സുഹൃത്ത് അന്ന് തന്നെ മരിച്ചു. ഗുരുതരമായി പരുക്കേറ്റ സജിത്തിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും ഇന്ന് മരണം സംഭവിക്കുകയായിരുന്നു.