Thursday, July 29, 2021

കോപ്പ അമേരിക്ക ഫുട്ബോൾ ഫൈനൽ; ആദ്യ പകുതിയിൽ അർജൻ്റീന  ഒരു ഗോളിന് മുന്നിൽ;അർജന്‍റീന ചരിത്രം എഴുതുമോ അതോ ശക്തമായ തിരിച്ചുവരവോടെ ബ്രസീൽ കിരീടം നിലനിർത്തുമോ?. ഫലം അറിയാൻ മിനിറ്റുകളുടെ ദൂരം മാത്രം

Must Read

മാറക്കാന: കോപ്പ അമേരിക്ക ഫുട്ബോൾ ഫൈനൽ ആദ്യ പകുതിയിൽ അർജൻ്റീന  ഒരു ഗോളിന് മുന്നിൽ.ഇരുപത്തി ഒന്നാം മിനുട്ടിൽ  എയ്ഞ്ചൽ ഡി മരിയ ആണ് ഗോൾ നേടിയത്.

പന്ത് തടയുന്നതിൽ ബ്രസീൽ ഡിഫൻഡർ റെനൻ ലോഡിക്ക് സംഭവിച്ച പിഴവാണ് ഗോളിന് കാരണമായത്. പാസ് സ്വീകരിച്ച് മുന്നേറിയ ഡി മരിയ ബ്രസീൽ ഗോൾകീപ്പർ എഡേഴ്സനെ കബളിപ്പിച്ച് പന്ത് ചിപ് ചെയ്ത് വലയിലെത്തിക്കുകയായിരുന്നു.

മത്സരത്തിന്റെ നിയന്ത്രണം ആദ്യം തന്നെ ഏറ്റെടുത്തത് ബ്രസീലായിരുന്നു. ആദ്യ 15 മിനിറ്റ് ഇരു ടീമും പരുക്കൻ കളി പുറത്തെടുത്തു. നിരവധി ഫൗളുകളാണ് ഈ സമയത്ത് ഉണ്ടായത്.

ആദ്യ പകുതിയിൽ മികച്ച ഗോളവസരങ്ങളൊന്നും സൃഷ്ടിക്കാൻ ബ്രസീലിന് സാധിച്ചില്ല. 29-ാം മിനിറ്റിൽ ഡി മരിയ വീണ്ടും ബ്രസീലിനെ ഞെട്ടിച്ചു. എന്നാൽ താരത്തിന്റെ ഷോട്ട് മാർക്കിന്യോസ് തടഞ്ഞു. 33-ാം മിനിറ്റിൽ മികച്ചൊരു മുന്നേറ്റത്തിനൊടുവിൽ മെസ്സിയുടെ ഷോട്ട് പുറത്തേക്ക് പോകുകയും ചെയ്തു.


ഇരു ടീമുകളും തുല്യ നിലയിലുള്ള മുന്നേറ്റം കാഴ്ചവെക്കുേമ്പാഴും അധികം സുന്ദരമായ നീക്കങ്ങളൊന്നും ഇരുപക്ഷത്തുനിന്നുമുണ്ടായിട്ടില്ല. ആദ്യ പകുതി പിന്നിടുേമ്പാഴേക്കും മത്സരത്തിൽ 20ലേറെ ഫൗളുകൾ പിറന്നു കഴിഞ്ഞു. 1993ന് ശേഷമുള്ള ആദ്യകിരീടവുമായി അർജന്‍റീന ചരിത്രം എഴുതുമോ അതോ ശക്തമായ തിരിച്ചുവരവോടെ ബ്രസീൽ കിരീടം നിലനിർത്തുമോ?. ഫലം അറിയാൻ മിനിറ്റുകളുടെ ദൂരം മാത്രം. 

പതിറ്റാണ്ടുകളായി തുടരുന്ന ഫൈനൽ വീഴ്ച​കളുടേയും കിരീട വരൾച്ചയുടെയും നിറം മങ്ങിയ ചരിത്രങ്ങൾ തിരുത്തിയെഴുതാൻ അർജന്‍റീനക്ക്​ മുന്നിൽ മിനിറ്റുകളുടെ ദൂരം മാ​ത്രം. ഓർക്കാനാഗ്രഹിക്കാത്ത മാറക്കാന ദുരന്തങ്ങളുടെ പട്ടികയിലേക്ക്​ മറ്റൊരു മത്സരം കൂടി ചേർത്തുവെക്കാതിരിക്കാൻ അരയും തലയും മുറുക്കി ബ്രസീൽ പൊരുതുന്നുണ്ട്

Leave a Reply

Latest News

കേരളത്തിനുള്ള മണ്ണെണ്ണ വിഹിതം വർദ്ധിപ്പിക്കണം :യു ഡി എഫ് എം പി മാർ മന്ത്രിയെ കണ്ടു

കൊച്ചി: പൊതുവിതരണ സംവിധാനം വഴി കേന്ദ്രത്തിൽ നിന്നും ലഭിക്കുന്ന മണ്ണെണ്ണ വിഹിതം കേരളത്തിന് പരിമിതമാണെന്നും കേരളത്തിനാവശ്യമായ തോതിലുള്ള മണ്ണെണ്ണ ലഭ്യമാക്കണമെന്നുള്ള ആവശ്യം ഉന്നയിച്ച് യു .ഡി...

More News