Sunday, December 5, 2021

ഹൈദരാബാദിൽ വഴിയാത്രക്കാരെ തടഞ്ഞുനിർത്തി പോലീസ് ഫോൺ പരിശോധിച്ച സംഭവം വിവാദത്തിൽ

Must Read

ഹൈദരാബാദിൽ വഴിയാത്രക്കാരെ തടഞ്ഞുനിർത്തി പോലീസ് ഫോൺ പരിശോധിച്ച സംഭവം വിവാദത്തിൽ. യാത്രക്കാരുടെ ഫോൺ അവരുടെ അനുവാദം വാങ്ങാതെ പിടിച്ചുവാങ്ങി വാട്‌സാപ്പ് ചാറ്റും, ഗൂഗിൾ സെർച്ച് ഹിസ്റ്ററിയുമാണ് പരിശോധിച്ചത്. ഇതിന്റെ വിഡിയോ ഇപ്പോൾ സോഷ്യൽ മീഡിയയിൽ പ്രചരിക്കുകയാണ്. വ്യക്തികളുടെ സ്വകാര്യത ലംഘനത്തിനെതിരെ രൂക്ഷമായ വിമർശനമാണ് ഉയരുന്നത്.

ഹൈദരാബാദിൽ കഞ്ചാവ് കടത്തോ ഉപയോഗമോ അനുവദിക്കരുതെന്ന നിർദ്ദേശത്തെ തുടർന്നാണ് ഫോൺ പിടിച്ചുവാങ്ങിയുള്ള പരിശോധന. ഇരുചക്രവാഹനങ്ങൾ നിർത്തി, അവരുടെ ഫോൺ കാണിക്കാൻ ആവശ്യപ്പെടുന്നതും ശേഷം സെർച്ച് ബോക്‌സിൽ കഞ്ചാവ് പോലുള്ള വാക്കുകൾ ടൈപ്പ് ചെയ്ത് അതുമായി ബന്ധപ്പെട്ട ചാറ്റ് നടത്തിയിട്ടുണ്ടോ എന്നും പൊലീസ് പരിശോധിക്കുന്നത് വിഡിയോയിൽ വ്യക്തമാണ്.

പരിശോധനയ്‌ക്കെതിരെ വിമർശനം ഉയർന്നുവരുന്നുണ്ടെങ്കിലും നിയമവിരുദ്ധമായി ഒന്നും ചെയ്തിട്ടില്ലെന്നാണ് പൊലീസ് പറയുന്നത്. സൗത്ത് സോൺ ഡിസിപി ഗജ്‌റാവു ഭൂപാൽ പറയുന്നതനുസരിച്ച്, അസദ്ബാബ നഗർ പ്രദേശത്ത് 100-ലധികം പൊലീസുകാർ തിരച്ചിൽ നടത്തി. 58 വാഹനങ്ങളും പരിശോധിച്ചു.

Leave a Reply

Latest News

ലോക്കപ്പിൽ നിന്നു രക്ഷപ്പെട്ടോടിയ യുവാവു പുഴയിൽ മുങ്ങി മരിച്ച സംഭവത്തിൽ എസ്ഐ അടക്കം രണ്ട് ഉദ്യോഗസ്ഥർക്കു സസ്പെൻഷൻ

തൊടുപുഴ: ലോക്കപ്പിൽ നിന്നു രക്ഷപ്പെട്ടോടിയ യുവാവു പുഴയിൽ മുങ്ങി മരിച്ച സംഭവത്തിൽ എസ്ഐ അടക്കം രണ്ട് ഉദ്യോഗസ്ഥർക്കു സസ്പെൻഷൻ. കോലാനി പാറക്കടവ് കുളങ്ങാട്ടു ഷാഫിയാണു (29)...

More News