Wednesday, December 1, 2021

മരുന്നുകമ്പനികൾ ഡോക്ടർമാർക്ക് നൽകുന്ന സൗജന്യങ്ങളും പാരിതോഷികങ്ങളും ആദായനികുതിയുടെ പരിധിയിൽ വരുമോയെന്ന കാര്യത്തിൽ തർക്കം തുടരും

Must Read

മരുന്നുകമ്പനികൾ ഡോക്ടർമാർക്ക് നൽകുന്ന സൗജന്യങ്ങളും പാരിതോഷികങ്ങളും ആദായനികുതിയുടെ പരിധിയിൽ വരുമോയെന്ന കാര്യത്തിൽ തർക്കം തുടരും. മുംബൈയിലെ രണ്ടംഗ ആദായനികുതി അപ്പലേറ്റ് ട്രിബ്യൂണലാണ് നിലവിലെ ഒരു കേസ് വലിയ ബെഞ്ചിന്റെ പരിഗണനയ്ക്ക് വിട്ടത്.

പ്രമുഖ കമ്പനിയായ മക്ലോയിഡിനെതിരേയായിരുന്നു ആദായനികുതിവകുപ്പിന്റെ നടപടി. 2011 മുതൽ 13 വരെ ഡോക്ടർമാർക്ക് ആനുകൂല്യങ്ങളായി നൽകിയ 248 കോടി രൂപ വിപണനച്ചെലവുകളിൽ ഉൾപ്പെടുത്തണമെന്നായിരുന്നു കമ്പനിവാദം. എന്നാൽ, നിയമപരമല്ലാത്ത നടപടിയായതിനാൽ നികുതി ആനുകൂല്യം നൽകാനാകില്ലെന്നായിരുന്നു വകുപ്പുദ്യോഗസ്ഥരുടെ നിലപാട്. ഉദ്യോഗസ്ഥരുടെ വാദം തള്ളിയ ആദായനികുതി അപ്പീൽ കമ്മിഷണറുടെ തീരുമാനത്തിനെതിരേയാണ് ട്രിബ്യൂണലിൽ പരാതിയെത്തിയത്.

സൗജന്യങ്ങൾ നിയമവിരുദ്ധമായതിനാൽ ആദായനികുതി ഉദ്യോഗസ്ഥർക്ക് വീഴ്‌ച പറ്റിയിട്ടില്ലെന്നായിരുന്നു ശക്തിജിത്ത് ഡേ ജുഡീഷ്യൽ അംഗവും പ്രമോദ്കുമാർ വൈസ് പ്രസിഡന്റുമായ ബെഞ്ചിന്റെ കണ്ടെത്തൽ. എന്നാൽ, വിഷയവുമായി ബന്ധപ്പെട്ട് വിവിധ കോടതിവിധികളും നിയമങ്ങളും കണക്കിലെടുക്കുമ്പോൾ യോജിച്ച് ഒരു തീരുമാനത്തിലെത്താൻ പ്രയാസമാണെന്ന വിലയിരുത്തലിലാണ് മേൽഘടകത്തിന്റെ ഇടപടലിന് ശുപാർശ ചെയ്തത്.

സമ്മാനങ്ങൾ, പരിപാടികളുടെ സ്പോൺസർഷിപ്പുകൾ, ഗിഫ്റ്റ് കാർഡുകൾ, വില കൂടിയ ആനുകൂല്യങ്ങൾ, മെഡിക്കൽ ഉപകരണങ്ങൾ, വിദേശയാത്രകൾ എന്നിങ്ങനെ വിവിധതലങ്ങളിലാണ് ആനുകൂല്യങ്ങൾ നൽകുന്നത്. ഡോക്ടർമാർക്കുള്ള മെഡിക്കൽ കൗൺസിലിന്റെ ധാർമികതാചട്ടങ്ങളിൽ മേൽപ്പറഞ്ഞ ഏതുവിധത്തിലുമുള്ള ആനുകൂല്യങ്ങളും കരസ്ഥമാക്കുന്നത് ശിക്ഷാർഹമാണെന്നാണ് പറയുന്നത്.

Leave a Reply

Latest News

പ്രളയത്തിൽ തകർന്നതിനാൽ ഭാരവാഹനങ്ങളുടെ പ്രവേശനം വിലക്കിയിരുന്ന പാലത്തിലൂടെ പോലീസ് ബസ് ഓടിച്ചു

കാഞ്ഞിരപ്പള്ളി: പ്രളയത്തിൽ തകർന്നതിനാൽ ഭാരവാഹനങ്ങളുടെ പ്രവേശനം വിലക്കിയിരുന്ന പാലത്തിലൂടെ പോലീസ് ബസ് ഓടിച്ചു. കാഞ്ഞിരപ്പള്ളി 26-ാം മൈലിലെ അപകടാവസ്ഥയിലുള്ള പാലത്തിലൂടെയാണ് പോലീസ് വാഹനം ഓടിച്ചത്. അയ്യപ്പഭക്തരും...

More News