Thursday, May 13, 2021

വകഭേദം സംഭവിച്ച കൊറോണ വൈറസിനെ തുരത്താന്‍ ‘നോ കൊറോണ നോ’; കോവിഡ് 19നെ തുരത്താന്‍ ‘ഗോ കൊറോണ ഗോ’ എന്ന മുദ്രാവാക്യം വിളിച്ചാല്‍ മതിയെന്ന് പറഞ്ഞ് വിവാദത്തിലായ കേന്ദ്രമന്ത്രി രാം ദാസ് അതവാലെ പുതിയ മുദ്രാവാക്യവുമായി രംഗത്ത്

Must Read

ന്യൂഡല്‍ഹി: കോവിഡ് 19നെ തുരത്താന്‍ ‘ഗോ കൊറോണ ഗോ’ എന്ന മുദ്രാവാക്യം വിളിച്ചാല്‍ മതിയെന്ന് പറഞ്ഞ് വിവാദത്തിലായ കേന്ദ്രമന്ത്രി രാം ദാസ് അതവാലെ പുതിയ മുദ്രാവാക്യവുമായി രംഗത്ത്. വകഭേദം സംഭവിച്ച കൊറോണ വൈറസിനെ തുരത്താന്‍ ‘നോ കൊറോണ നോ’ എന്ന മുദ്രാവാക്യം മുന്നോട്ടുവയ്ക്കുന്നു എന്നാണ് അതവാലെ പറഞ്ഞിരിക്കുന്നത്.

‘നേരത്തെ ഞാന്‍ ഗോ കൊറോണ, കൊറോണ ഗോ എന്നാണ് പറഞ്ഞത്. അത് മികച്ച ഫലം നല്‍കി. ഇപ്പോള്‍ കൊറോണ പോവുകയാണ്. എന്നാല്‍ കൊറോണയുടെ വകഭേദം സംഭവിച്ച പുതിയ വൈറസ് എത്തിയിരിക്കുന്നു. പുതിയ വൈറസിനെ പ്രതിരോധിക്കാന്‍ ഞാന്‍ മറ്റൊരു മുദ്രാവാക്യം നല്‍കുന്നു, നോ കൊറോണ നോ എന്നാണ് അത്. -അതവാലെ പറഞ്ഞു.

ഫെബ്രുവരി 20 ന് കൊറോണ വ്യാപനത്തിനെതിരെ ഇന്ത്യാഗേറ്റില്‍ വെച്ച് നടന്ന പരിപാടിയിലാണ് അതവാലെ ഗോ കൊറോണ മുദ്രാവാക്യം വിളിച്ചത്. പിന്നീട് ഒക്ടോബര്‍ 27 ന് അദ്ദേഹത്തിന് കോവിഡ് ബാധിച്ചു.

English summary

Controversial Union Minister Ram Das Atawale has come out with a new slogan saying that the slogan ‘Go Corona Go’ is enough to oust Kovid 19.

Leave a Reply

Latest News

ലോക്ഡൗണ്‍ പ്രഖ്യാപിച്ച് ഒരാഴ്ച പിന്നിട്ടതോടെ സംസ്ഥാനത്ത് വ്യാജമദ്യ നിർമാണം കൂടിയെന്ന് റിപ്പോർട്ട്

കോട്ടയം: ലോക്ഡൗണ്‍ പ്രഖ്യാപിച്ച് ഒരാഴ്ച പിന്നിട്ടതോടെ സംസ്ഥാനത്ത് വ്യാജമദ്യ നിർമാണം കൂടിയെന്ന് റിപ്പോർട്ട്. ബാറുകളും സർക്കാർ മദ്യശാലകളും അടച്ചതോടെയാണ് പലയിടത്തും വ്യാജവാറ്റ് കേന്ദ്രങ്ങൾ സജീവമായത്. ലോക്ഡൗണ്‍...

More News