കരാറുകാരന്‍റെ മരണം: രാജിവയ്ക്കുന്ന പ്രശ്നമില്ലെന്ന് മന്ത്രി ഈശ്വരപ്പ

0

ഗളൂരു: ബിൽ മാറി നൽകുന്നതിനു കമ്മീഷൻ ആവശ്യപ്പെട്ടെന്ന് ആരോപിച്ചു കരാറുകാരൻ ജീവനൊടുക്കിയ സംഭവത്തിൽ താൻ രാജിവയ്ക്കുന്ന പ്രശ്നമില്ലെന്നു കർണാടക ഗ്രാമവികസന-പഞ്ചായത്ത് രാജ് മന്ത്രി കെ.എസ്. ഈശ്വരപ്പ.

ബിജെപി കേന്ദ്രനേതൃത്വം ഈശ്വരപ്പയുടെ രാജി ആവശ്യപ്പെടുമെന്ന റിപ്പോർട്ടുകൾ പുറത്തുവന്നതിനു പിന്നാലെയാണ് ഈ വിഷയത്തിൽ രാജിവയ്ക്കുന്ന പ്രശ്നമില്ലെന്നു മന്ത്രി പ്രസ്താവിച്ചിരിക്കുന്നത്. എന്നാൽ, പ്രതിപക്ഷം വിഷയത്തിൽ സമരം ശക്തമാക്കിയിരിക്കുന്ന സാഹചര്യത്തിൽ ബിജെപി നേതൃത്വം കടുത്ത തീരുമാനത്തിലേക്കു പോകുമോയെന്നാണ് രാഷ്‌ട്രീയ വൃത്തങ്ങൾ ഉറ്റുനോക്കുന്നത്.

കരാറുകാരൻ സന്തോഷ് പാട്ടീൽ ജീവനൊടുക്കിയ കേസിൽ പ്രതി ചേർക്കപ്പെട്ടതിനു ശേഷമാണ് രാജിയില്ലെന്നു മന്ത്രി പറഞ്ഞിരിക്കുന്നത്. തന്‍റെ മരണത്തിന്‍റെ ഏക ഉത്തരവാദി മന്ത്രി ഈശ്വരപ്പയാണെന്നു സന്തോഷ് പാട്ടീൽ ആത്മഹത്യ കുറിപ്പിൽ പറഞ്ഞിരുന്നു.

ഉഡിപ്പിയിലെ ലോഡ്ജിൽ ചൊവ്വാഴ്ച രാവിലെയാണ് സന്തോഷ് പാട്ടീലിനെ മരിച്ച നിലയിൽ കണ്ടെത്തിയത്. സന്തോഷ് പാട്ടീലിന്‍റെ സഹോദരൻ നൽകിയ പരാതിയിൽ മന്ത്രിയെ പ്രതി ചേർത്തു. ഈശ്വരപ്പയുടെ കൂട്ടാളികളായ ബസവരാജ്, രമേഷ് എന്നിവരെയും എഫ്ഐആറിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.

സന്തോഷ് പാട്ടീൽ കൃത്യമായ രേഖകൾ ഇല്ലാതെയാണ് ചെയ്ത ജോലിക്കു കൂലി ആവശ്യപ്പെട്ടെന്നു മന്ത്രി കുറ്റപ്പെടുത്തി. എനിക്കു കോൺഗ്രസിനോട് ചോദിക്കണം, നിങ്ങൾ അധികാരത്തിലിരുന്നപ്പോൾ വർക്ക് ഓർഡർ ഇല്ലാതെ പണം നൽകിയോ?- മന്ത്രി ചോദിച്ചു.

ഗ്രാമവികസന-പഞ്ചായത്ത് രാജ് വകുപ്പിനു വേണ്ടി താൻ ചെയ്ത നാലു കോടി രൂപയുടെ നിർമാണത്തിന്‍റെ ബിൽ പാസാക്കാൻ മന്ത്രിയുടെ കൂട്ടാളികൾ 40 ശതമാനം കമ്മീഷൻ ആവശ്യപ്പെട്ടതായി സന്തോഷ് പാട്ടീൽ ആരോപിച്ചിരുന്നു. ജീവനൊടുക്കാൻ പോകുകയാണെന്ന് ഇയാൾ മാധ്യമങ്ങൾക്കും സുഹൃത്തുക്കൾക്കും സന്ദേശങ്ങൾ അയച്ചിരുന്നു.

ആർഡിപിആർ മന്ത്രി കെ.എസ്. ഈശ്വരപ്പ മാത്രമാണ് എന്‍റെ മരണത്തിന് ഉത്തരവാദി. എന്‍റെ ആഗ്രഹങ്ങൾ മാറ്റിവച്ചാണ് ഞാൻ ഈ തീരുമാനം എടുക്കുന്നത്. നമ്മുടെ പ്രധാനമന്ത്രിയോടും മുഖ്യമന്ത്രിയോടും നമ്മുടെ പ്രിയപ്പെട്ട ലിംഗായത്ത് നേതാവ് ബി.എസ്.വൈയോടും മറ്റെല്ലാവരോടും ഞാൻ കൈകൂപ്പി അഭ്യർഥിക്കുന്നു. എന്‍റെ ഭാര്യയും കുട്ടികളും സഹായിക്കണം- അദ്ദേഹം എഴുതി.

മന്ത്രിയോട് രാജിവയ്ക്കാൻ ബിജെപി കേന്ദ്രനേതൃത്വം നിർദേശിച്ചു എന്നാണ് സൂചന. ഇക്കാര്യത്തിൽ ഉടൻ തീരുമാനമുണ്ടാകുമെന്നു കർണാടകയുടെ ചുമതലയുള്ള ബിജെപി ദേശീയ ജനറൽ സെക്രട്ടറി അരുൺ സിംഗ് പറഞ്ഞു. ഈശ്വരപ്പയുമായി സംസാരിച്ചതിനു ശേഷം തീരുമാനമെടുക്കുമെന്നു മുഖ്യമന്ത്രി ബസവരാജ് ബൊമ്മൈ പറഞ്ഞിരുന്നു.

അതേസമയം, ഈശ്വരപ്പയെ സംസ്ഥാന മന്ത്രിസഭയിൽനിന്നു പുറത്താക്കണമെന്നും കരാറുകാരന്‍റെ മരണത്തിൽ അറസ്റ്റ് ചെയ്യണമെന്നും ആവശ്യപ്പെട്ടു കർണാടക കോൺഗ്രസ് സംസ്ഥാന അധ്യക്ഷൻ ഡികെ ശിവകുമാറിന്‍റെയും മുൻ മുഖ്യമന്ത്രി സിദ്ധരാമയ്യയുടെയും നേതൃത്വത്തിലുള്ള കർണാടക കോൺഗ്രസ് പ്രതിനിധി സംഘം ഗവർണർ തവർ ചന്ദ് ഗെലോട്ടിനെ കണ്ടു.

ഡെപ്യൂട്ടി പോലീസ് സൂപ്രണ്ട് എം.കെ. ഗണപതിയുടെ മരണവുമായി ബന്ധപ്പെട്ട് 2017ൽ അന്നത്തെ ആഭ്യന്തര മന്ത്രി കെ.ജെ. ജോർജിനെതിരെ സമാനമായ

Leave a Reply