മഞ്ചേരി ഗവണ്മെന്റ് മെഡിക്കല്‍ കോളജിലെ കരാര്‍ തൊഴിലാളികള്‍ ഇന്ന് നടത്താന്‍ തീരുമാനിച്ചിരുന്ന സൂചന പണിമുടക്ക് പിന്‍വലിച്ചു. മൂന്ന് മാസമായി ശമ്പളം കിട്ടാത്തതിനെ തുടര്‍ന്നായിരുന്നു സമരം പ്രഖ്യാപിച്ചത്. ശമ്പളം നല്കാന് ഫണ്ട് അനുവദിച്ചതായി ആശുപത്രി സൂപ്രണ്ട് അറിയിച്ചതിനെ തുടര്‍ന്നാണ് സമരം ഉപേക്ഷിച്ചതെന്ന് സമര സമിതി അറിയിച്ചു.
കൊവിഡിനെതിരെ പൊരുതുന്ന 553 ഓളം ജീവനക്കാര്‍ക്കാണ് ശമ്പളം ലഭിക്കാതിരുന്നത്. നേരത്തെ ഡിസംബര്‍ ഒന്ന് മുതല്‍ ശക്തമായ പ്രക്ഷോഭ പരിപാടികള്‍ നടത്താനായിരുന്നു ജീവനക്കാരുടെ തീരുമാനം
കൊവിഡ് ഡ്യൂട്ടി ചെയ്യുന്ന താത്ക്കാലിക ജീവനക്കാര്‍ക്ക് റിസ്ക്ക് അലവന്‍സും ഓണം അലവന്‍സുമെല്ലാം പ്രഖ്യാപിച്ചിരുന്നു. 450 മുതല്‍ 650 രൂപ വരെ ശമ്പളമുളള സാധാരണക്കാരായ ജീവനക്കാരാണ് ശമ്പളം ലഭിക്കാത്തത്. ആശുപത്രി മാനേജ്മെന്റ് കമ്മിറ്റിക്ക് പണമില്ലാത്തതുകൊണ്ടാണ് ശമ്പള വിതരണം തടസപ്പെട്ടതെന്നാണ് വാദം.
നേരത്തെ പരാതി ഉയര്‍ന്നപ്പോള്‍ നാഷണല്‍ ഹെല്‍ത്ത് മിഷന്റെ സഹായത്തോടെ ശമ്പളക്കുടിശിക നല്‍കിയിരുന്നങ്കിലും ജീവനക്കാര്‍ വീണ്ടും അവഗണിക്കപ്പെടുകയായിരുന്നു. ഇതോടെയാണ് പരിഹാരം കാണും വരെ ശക്തമായ പ്രക്ഷോഭങ്ങള്‍ നടത്താന്‍ ജീവനക്കാര്‍ തീരുമാനിച്ചത് Contract workers at Manjeri Government Medical College have called off their strike today. The strike was called after he had not been paid for three months. The strike was called off after the hospital superintendent said funds had been allocated to pay the salaries.