Friday, June 25, 2021

എറണാകുളം ജില്ലയിലെ കണ്ടെയ്ന്മെന്റ് സോണുകൾ

Must Read

എറണാകുളം: സംസ്ഥാന വ്യാപകമായി നടപ്പാക്കുന്ന ലോക്ഡൗണിന്റെ ഭാഗമായി എറണാകുളം ജില്ലയിലെ കോവിഡ് രോഗസ്ഥിരീകരണ നിരക്ക് 25 ശതമാനത്തിന് മുകളിലുള്ള 35 പഞ്ചായത്തുകൾ, പിറവം മുൻസിപ്പാലിറ്റി, നൂറിലധികം കോവിഡ് രോഗബാധിതരുള്ള കൊച്ചി കോർപ്പറേഷനിലെ വിവിധ ഡിവിഷനുകൾ എന്നിവ ഞായറാഴ്ച്ച അർദ്ധരാത്രി മുതൽ കണ്ടെയ്ന്മെന്റ് സോണുകളാകും.
അവശ്യസേവന വിഭാഗങ്ങൾ ഒഴികെ മറ്റുള്ള ആരെയും കണ്ടെയ്ന്മെന്റ് സോണുകളിൽ പ്രവേശിക്കുവാനോ സോണുകളിൽ നിന്നും പുറത്തുകടക്കുവാനോ അനുവദിക്കില്ല. അവശ്യസേവന വിഭാഗങ്ങളിൽ ഉള്ളവർ ബന്ധപ്പെട്ട ഓഫീസിൽ നിന്നുള്ള അനുമതി രേഖയുമായാണ് സഞ്ചരിക്കേണ്ടത്. രോഗബാധ കൂടുതലുള്ള വാർഡുകളിൽ നിയന്ത്രണങ്ങൾ കർശനമാക്കും. മഴക്കാല പൂർവ്വ പ്രവർത്തനങ്ങൾ, അത്യാഹിത വിഭാഗങ്ങളുടെ പ്രവർത്തനങ്ങൾ എന്നിവയ്ക്ക് തടസ്സം നേരിടില്ല. ജില്ലാ കളക്ടർ എസ്. സുഹാസിന്റെ അധ്യക്ഷതയിൽ ചേർന്ന ജില്ലാ ദുരന്തനിവാരണ അതോറിറ്റി യോഗത്തിലാണ് തീരുമാനം.
കണ്ടെയ്ന്മെന്റ് സോണുകളാകുന്ന പഞ്ചായത്തുകൾ. ചെല്ലാനം, മാഞ്ഞള്ളൂർ, മുളവുകാട്, എളങ്കുന്നപ്പുഴ, എടവനക്കാട്, ഞാറക്കൽ, എടത്തല, ചേരാനെല്ലൂർ,
കുമ്പളങ്ങി, ചെങ്ങമനാട്, ആമ്പല്ലൂർ, കവലങ്ങാട്, പൂതൃക്ക, മലയാറ്റൂർ – നീലേശ്വരം, നായരമ്പലം, കടമക്കുടി, ഏഴിക്കര, കീഴ്മാട്, ഒക്കൽ, ശ്രീമൂലനഗരം, വാരപ്പെട്ടി, കുമ്പളം, കോട്ടുവള്ളി, കാഞ്ഞൂർ, പായിപ്ര, കാലടി, വാഴക്കുളം, വെങ്ങോല, വടക്കേക്കര, പുത്തൻവേലിക്കര, ചിറ്റാറ്റുകര, ചോറ്റാനിക്കര, തിരുവാണിയൂർ, കുന്നത്തുനാട്, കുട്ടമ്പുഴ, പിറവം നഗരസഭ.
കണ്ടെയ്ന്മെന്റ് സോണുകളാകുന്ന കൊച്ചി കോർപ്പറേഷനിലെ ഡിവിഷനുകൾ . 5, 13, 14, 15, 16, 17, 18, 19, 21, 22, 31, 32, 33, 34, 43, 44, 45, 52, 53, 54, 57, 64, 69, 70, 71.
തൃക്കാക്കര, തൃപ്പൂണിത്തുറ മുൻസിപ്പാലിറ്റികളിലെ കോവിഡ് വ്യാപന സാഹചര്യങ്ങൾ വിലയിരുത്തി തുടർ ദിവസങ്ങളിൽ തീരുമാനമെടുക്കും. ദുരന്തനിവാരണ അതോറിറ്റി യോഗത്തിൽ
ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഉല്ലാസ് തോമസ്, കൊച്ചി മേയർ എം. അനിൽകുമാർ , പോലീസ്, ആരോഗ്യവകുപ്പ് ഉൾപ്പെടെ വിവിധ വകുപ്പുകളിലെ ജില്ലാതല ഉദ്യോഗസ്ഥർ എന്നിവർ പങ്കെടുത്തു.

Leave a Reply

Latest News

ബി. സന്ധ്യ പോലീസ് മേധാവി ആയാൽ അതൊരു ചരിത്രമാകും; സംസ്ഥാനത്തിനൊരു വനിതാ പോലീസ് മേധാവി; സാഹിത്യകാരി, കവയത്രി, ഗാനരചയിതാവ്… വിശേഷണങ്ങൾ ഏറെ

സൂര്യ സുരേന്ദ്രൻ തിരുവനന്തപുരം: സംസ്ഥാനത്ത് ചരിത്രം തിരുത്തി കുറിച്ച് വനിത പോലീസ് മേധാവി എത്തിയേക്കും.   അന്തിമ പട്ടികയിൽ ഇടം പിടിച്ച ബി.സന്ധ്യയ്ക്കാണ് സാധ്യത കൂടുതൽ. പാർട്ടിയുമായുള്ള അടുപ്പവും...

More News