പകർച്ച പനിയും കൊറോണ വൈറസും ഒന്നിച്ചു വരുന്ന രോഗം; ജനങ്ങളിൽ ഭീതിപടർത്തി ഫ്ലൂറോണ; ഇത് മനുഷ്യരുടെ രോഗപ്രതിരോധ ശേഷിയെ ഗുരുതരമായി ബാധിക്കും; ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

0

അബുദാബി: പകർച്ച പനിയും കൊറോണ വൈറസും ഒന്നിച്ചു വരുന്ന രോഗമായ ഫ്ലൂറോണയാണ് ഇപ്പോൾ ജനങ്ങളെ വീണ്ടും ഭീതിയിലാക്കുന്നത്. പനി 39 ഡിഗ്രി സെൽഷ്യസിനു മുകളിൽ നിലനിൽക്കുന്നവർ ഫ്ലൂറോണ ടെസ്റ്റ് നടത്തണമെന്ന് ആരോഗ്യവിദഗ്ധർ സൂചിപ്പിച്ചിട്ടുണ്ട്. ഇത് മനുഷ്യരുടെ രോഗപ്രതിരോധ സംവിധാനത്തെ ഗുരുതരമായി ബാധിക്കും. ഇൻഫ്ലൂവൻസ (എ, ബി), പിസിആർ പരിശോധനകൾ നടത്തി രണ്ടും പോസിറ്റീവ് ആണെങ്കിൽ ഫ്ലൂറോണ ഉണ്ടെന്ന് ഉറപ്പാക്കാമെന്ന് ഡോക്ടർമാർ പറയുന്നു.

ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ ഫ്ലൂറോണ റിപ്പോർട്ട് ചെയ്തിട്ടുണ്ടെന്നും ഇവ പിടിപെട്ടാൽ മാറാൻ സമയമെടുക്കുമെന്നതിനാൽ ജാഗ്രത പാലിക്കണമെന്നും ഡോക്ടർമ‍ാർ മുന്നറിയിപ്പു നൽകുന്നു.മാത്രമല്ല, ദീർഘകാല പ്രതിരോധ ശേഷി കുറയാനും സാധ്യതയുണ്ട്. ‌ഡെൽറ്റ, ഒമിക്രോൺ വകഭേദങ്ങൾ സംയോജിച്ച് വിവിധ രാജ്യങ്ങളിൽ ഡെൽമിക്രോൺ എന്ന പുതിയ വകഭേദവും റിപ്പോർട്ട് ചെയ്തിട്ടുണ്ട്. കാല, ദേശ ഭേദമന്യേ സാഹചര്യങ്ങളോടു പൊരുത്തപ്പെട്ട് പുതിയ വകഭേദമായി അതിജീവിക്കുന്ന വൈറസുകൾക്കെതിരെ പ്രതിരോധം ശക്തിപ്പെടുത്തുക മാത്രമാണ് മാർഗമെന്നു ഡോക്ടർമാർ പറയുന്നു.

രോഗമുള്ളയാൾ ചുമയ്ക്കുമ്പോഴും തുമ്മുമ്പോഴും സംസാരിക്കുമ്പോഴും മുഖാവരണമില്ലാതെ ശ്വസിക്കുമ്പോഴുമെല്ലാം രോഗം പകരാൻ സാധ്യതയുണ്ട്. അതുകൊണ്ടുതന്നെ ത്രീ ലെയർ മാസ്ക് ധരിക്കണമെന്നും ഇൻഫ്ലുവൻസ, കോവിഡ് വാക്സീനുകൾ എടുത്ത് പ്രതിരോധം ശക്തിപ്പെടുത്തണമെന്നും മുന്നറിയിപ്പു നൽകുന്നു.ഒന്നു മുതൽ നാലു ദിവസത്തിനുള്ളിൽ ഇൻഫ്ലുവൻസ വൈറസ് ലക്ഷണങ്ങൾ പ്രകടമാകും. എന്നാൽ കോവിഡ് പ്രത്യക്ഷപ്പെടാൻ 14 ദിവസം വരെ എടുത്തേക്കാം. ഒരിക്കൽ കോവിഡ് ബാധിച്ചവർക്ക് ഫ്ലൂറോണ ലക്ഷണങ്ങൾ പ്രകടിപ്പിക്കാൻ സമയം

Leave a Reply