കോണ്‍ഗ്രസ് അധ്യക്ഷ സോണിയാ ഗാന്ധിക്ക് ഇന്ന് ആഘോഷങ്ങളില്ലാതെ 75-ാം പിറന്നാൾ

0

ന്യൂഡൽഹി: കോണ്‍ഗ്രസ് അധ്യക്ഷ സോണിയാ ഗാന്ധിക്ക് ഇന്ന് ആഘോഷങ്ങളില്ലാതെ 75-ാം പിറന്നാൾ. സംയുക്ത സേനാ മേധാവി ജനറൽ ബിപിൻ റാവത്തിന്‍റെ വേർപാടിൽ അനുശോചിച്ച് വ്യക്തിപരമായും പാർട്ടിയുടെയും ഇന്നത്തെ എല്ലാ പരിപാടികളും സോണിയ റദ്ദു ചെയ്തു.

എ​ഴു​പ​ത്തി​നാ​ലു വ​യ​സു തി​ക​ഞ്ഞ​പ്പോ​ഴും ക​ർ​മ​നി​ര​ത​യാ​ണ് സോ​ണി​യ. പാ​ർ​ല​മെ​ന്‍റി​ലെ​ത്തി ഇ​ന്ന​ലെ കോ​ണ്‍​ഗ്ര​സ് പാ​ർ​ല​മെ​ന്‍റ​റി പാ​ർ​ട്ടി യോ​ഗ​ത്തി​ൽ പ​ങ്കെ​ടു​ത്തു. ക​ഴി​ഞ്ഞ ദി​വ​സ​ങ്ങ​ളി​ലും സോ​ണി​യ ലോ​ക്സ​ഭ​യി​ലെ മു​ൻ​നി​ര​യി​ൽ രാ​വി​ലെ ത​ന്നെ​യെ​ത്തി​യി​രു​ന്നു.

കോ​ണ്‍​ഗ്ര​സി​നു മു​ഴു​സ​മ​യ അ​ധ്യ​ക്ഷ​നെ തെ​ര​ഞ്ഞെ​ടു​ക്കാ​ൻ വൈ​കി​യ​തി​നെ തു​ട​ർ​ന്നാ​ണു സോ​ണി​യ താ​ത്കാ​ലി​ക പ്ര​സി​ഡ​ന്‍റാ​യി തു​ട​രു​ന്ന​ത്. മ​ക്ക​ളാ​യ രാ​ഹു​ൽ, പ്രി​യ​ങ്ക എ​ന്നി​വ​രും കൊ​ച്ചു​മ​ക്ക​ളും അ​ടു​ത്ത ജീ​വ​ന​ക്കാ​രും മാ​ത്ര​മാ​കും ഇ​ന്നു സോ​ണി​യ​യെ കാ​ണു​ക.

കു​ടും​ബ​ത്തി​ലും പു​റ​ത്തും ഇ​ന്ന് ആ​ഘോ​ഷ​ങ്ങ​ളൊ​ന്നും വേ​ണ്ടെ​ന്നു സോ​ണി​യ ത​ന്നെ​യാ​ണു നി​ർ​ദേ​ശി​ച്ച​ത്.

Leave a Reply