Friday, September 18, 2020

കായംകുളത്തെ സിപിഎം പ്രാദേശിക നേതാവ് സിയാദിന്‍റെ കൊലപാതകം; കോൺഗ്രസ് നഗരസഭാ കൗൺസിലർ കാവിൽ നിസാമിന് ജാമ്യം

Must Read

അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപിനെതിരെ ലൈംഗിക ആരോപണവുമായി മുന്‍ മോഡല്‍

യു എസ് :അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപിനെതിരെ ലൈംഗിക ആരോപണവുമായി മുന്‍ മോഡല്‍ രംഗത്ത്. രണ്ട് ദശാബ്ദം മുമ്ബ് ന്യൂയോര്‍ക്കിലെ യുഎസ് ഓപ്പണ്‍ സ്റ്റാന്റിലെ വിഐപി...

പോപ്പുലര്‍ ഫിനാന്‍സ് നിക്ഷേപ തട്ടിപ്പ്: ഫിനാൻസ് ഡയറക്ടർ . റിയ തോമസിനെ ഇന്ന് കോടതിയില്‍ ഹാജരാക്കും

പോപ്പുലര്‍ ഫിനാന്‍സ് നിക്ഷേപ തട്ടിപ്പ് കേസില്‍ അറസ്റ്റിലായ ഡോ. റിയ തോമസിനെ ഇന്ന് കോടതിയില്‍ ഹാജരാക്കും. തെളിവെടുപ്പിന്റെ ഭാഗമായി റിയയെ കസ്റ്റഡിയില്‍ വാങ്ങാനാണ് പൊലീസിന്റെ തീരുമാനം....

അ​ക്ഷ​യ് ​കു​മാ​ര്‍​ ​-​ ​രാ​ഘ​വ​ ​ലോ​റ​ന്‍​സ് ​ചി​ത്രം നവംബർ 9ന് ഡി​സ്‌​നി​ ​പ്ല​സ് ​ഹോ​ട് ​സ്റ്റാ​റി​ല്‍​ ​റി​ലീ​സ്

അ​ക്ഷ​യ് ​കു​മാ​ര്‍​ ​-​ ​രാ​ഘ​വ​ ​ലോ​റ​ന്‍​സ് ​ചി​ത്ര​മാ​യ​ ​'​ ​ല​ക്ഷ്മി​ ബോം​ബ് " ​ന​വം​ബ​ര്‍​ 9​ ​ന് ​ഡി​സ്‌​നി​ ​പ്ല​സ് ​ഹോ​ട് ​സ്റ്റാ​റി​ല്‍​ ​റി​ലീ​സ് ​ചെ​യ്യും.​​ത​മി​ഴി​ല്‍​...

ആലപ്പുഴ: കായംകുളത്തെ സിപിഎം പ്രാദേശിക നേതാവ് സിയാദിന്‍റെ കൊലപാതകത്തിൽ അറസ്റ്റിലായ കോൺഗ്രസ് നഗരസഭാ കൗൺസിലർ കാവിൽ നിസാമിന് ജാമ്യം. ഫസ്റ്റ് ക്ലാസ് ജുഡീഷ്യൽ മജിസ്ട്രേറ്റ് കോടതിയാണ് ജാമ്യം അനുവദിച്ചത്. കേസിലെ മുഖ്യപ്രതി മുജീബിനെ രക്ഷപ്പെടാൻ സഹായിച്ചതിനും കുറ്റകൃത്യം അറിഞ്ഞിട്ടും മറച്ചുവച്ചതിനുമായിരുന്നു ഇയാളെ അറസ്റ്റ് ചെയ്തത്.

കൊലപാതകത്തിൽ കോൺഗ്രസ് നേതൃത്വത്തിന് പങ്കുണ്ടെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ ആരോപിച്ചു. എന്നാൽ കായംകുളത്ത് ഗുണ്ടകളെ സഹായിക്കുന്ന സിപിഎം, രക്തസാക്ഷി കൃഷിക്ക് ഇറങ്ങിയിരിക്കുകയാണെന്ന് ഡിസിസി പ്രസിഡന്‍റ് എം. ലിജു മറുപടി നൽകി.

കോൺഗ്രസ് നഗരസഭാ കൗൺസലിറുടെ അറസ്റ്റോടെ കായംകുളം സിയാദ് വധക്കേസിൽ രാഷ്ട്രീയം ആരോപണങ്ങളും ഉയരുകയാണ്. കൃത്യം നടത്തിയ ശേഷം മുഖ്യപ്രതി മുജീബ് റഹ്മാൻ വീട്ടിലെത്തിയത് കൗൺസിലറായ നിസാമിന്‍റെ സ്കൂട്ടറിലാണ്. വഴിമധ്യേ കൊലപാതക വിവരം നിസാമിനോട്, മുജീബ് വെളിപ്പെടുത്തിയിരുന്നു. സംഭവം മറച്ചുവെച്ചതിനും പ്രതിയെ സഹായിച്ചതിനുമാണ് അറസ്റ്റ്.

കോൺഗ്രസ് നേതൃത്വത്തിന്‍റെ അറിവോടെയാണ് സിയാദിനെ വകവരുത്തിയതെന്നാണ് സിപിഎം ആരോപണം. ക്വട്ടേഷൻ സംഘത്തെ ഉപയോഗിച്ച് പ്രതിയോഗികളെ ഇല്ലാതാക്കുന്ന ശൈലി കോൺഗ്രസ് അവസാനിപ്പിക്കണമെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ ആവശ്യപ്പെട്ടു. എന്നാൽ സിപിഎം ആരോപണം പൂർണ്ണമായി തള്ളുകയാണ് കോൺഗ്രസ്.
സിയാദ് വധക്കേസിൽ മുഖ്യപ്രതി മുജീബിനെ കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിൽ നിന്ന് പൊലീസ് കസ്റ്റഡിയിൽ എടുത്തിരുന്നു. കൃത്യം നടത്തിയ ശേഷം മറ്റൊരു സംഘ‍ർഷത്തിൽ ഏർപ്പെട്ട മുജീബിന് തോളിൽ വെട്ടേറ്റിരുന്നു. അക്രമി സംഘത്തിൽപ്പെട്ട ഫൈസലിന്‍റെ അറസ്റ്റ് രേഖപ്പെടുത്തി. കൂട്ടുപ്രതികളായ ഷഫീക്ക്, ആഷിക് എന്നിവർക്കായി അന്വേഷണം ഊർജ്ജിതമാക്കി. കായംകുളം എംഎസ്എം കോളേജ് പരിസരത്തെ ഗുണ്ടാവിളയാട്ടം ചോദ്യം ചെയ്തതിലെ വൈരാഗ്യമാണ് സിയാദിനെ കൊലപ്പെടുത്താൻ കാരണമെന്നാണ് പൊലീസിന്‍റെ ഇപ്പോഴത്തെ നിഗമനം.

English summary

Congress Municipal Councilor Kavil Nizam, who was arrested in the murder of CPM local leader Siyad in Kayamkulam, has been granted bail. Bail was granted by the First Class Judicial Magistrate’s Court. He was arrested for helping Mujeeb, the main accused in the case, to escape and for concealing the crime.

Leave a Reply

Latest News

അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപിനെതിരെ ലൈംഗിക ആരോപണവുമായി മുന്‍ മോഡല്‍

യു എസ് :അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപിനെതിരെ ലൈംഗിക ആരോപണവുമായി മുന്‍ മോഡല്‍ രംഗത്ത്. രണ്ട് ദശാബ്ദം മുമ്ബ് ന്യൂയോര്‍ക്കിലെ യുഎസ് ഓപ്പണ്‍ സ്റ്റാന്റിലെ വിഐപി...

പോപ്പുലര്‍ ഫിനാന്‍സ് നിക്ഷേപ തട്ടിപ്പ്: ഫിനാൻസ് ഡയറക്ടർ . റിയ തോമസിനെ ഇന്ന് കോടതിയില്‍ ഹാജരാക്കും

പോപ്പുലര്‍ ഫിനാന്‍സ് നിക്ഷേപ തട്ടിപ്പ് കേസില്‍ അറസ്റ്റിലായ ഡോ. റിയ തോമസിനെ ഇന്ന് കോടതിയില്‍ ഹാജരാക്കും. തെളിവെടുപ്പിന്റെ ഭാഗമായി റിയയെ കസ്റ്റഡിയില്‍ വാങ്ങാനാണ് പൊലീസിന്റെ തീരുമാനം. റിയയില്‍ നിന്ന് സാമ്ബത്തിക തിരിമറി സംബന്ധിച്ചുള്ള...

അ​ക്ഷ​യ് ​കു​മാ​ര്‍​ ​-​ ​രാ​ഘ​വ​ ​ലോ​റ​ന്‍​സ് ​ചി​ത്രം നവംബർ 9ന് ഡി​സ്‌​നി​ ​പ്ല​സ് ​ഹോ​ട് ​സ്റ്റാ​റി​ല്‍​ ​റി​ലീ​സ്

അ​ക്ഷ​യ് ​കു​മാ​ര്‍​ ​-​ ​രാ​ഘ​വ​ ​ലോ​റ​ന്‍​സ് ​ചി​ത്ര​മാ​യ​ ​'​ ​ല​ക്ഷ്മി​ ബോം​ബ് " ​ന​വം​ബ​ര്‍​ 9​ ​ന് ​ഡി​സ്‌​നി​ ​പ്ല​സ് ​ഹോ​ട് ​സ്റ്റാ​റി​ല്‍​ ​റി​ലീ​സ് ​ചെ​യ്യും.​​ത​മി​ഴി​ല്‍​ ​രാ​ഘ​വ​ ​ലോ​റ​ന്‍​സ് ​നാ​യ​ക​നാ​യി​ ​അ​ഭി​ന​യി​ച്ചു​ ​സം​വി​ധാ​നം​...

ബലാത്സംഗം ചെയ്താല്‍ പ്രതികളുടെ ലൈംഗിക അവയവം ഛേദിക്കും: നൈജീരിയന്‍ സംസ്ഥാനത്ത് പുതിയ നിയമം

  നൈജീരിയ: ലൈംഗികാതിക്രമം തടയാന്‍ വിചിത്രമായ നിയമം. ബലാത്സംഗം ചെയ്താല്‍ പ്രതികളുടെ ലൈംഗിക അവയവം ഛേദിക്കും കുട്ടികളെ പീഡിപ്പിച്ചാല്‍ സത്രീകള്‍ക്കും കടുത്ത ശിക്ഷ. ബലാത്സംഗ കേസിലെ പുരുഷ പ്രതികളുടെ ലൈംഗിക അവയവം ഛേദിക്കാനുള്ള നിയമവുമായി നൈജീരിയന്‍...

കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ ആശുപത്രി വിട്ടു

  ഡൽഹി :കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായെ ആശുപത്രിയില്‍ നിന്ന് ഡിസ്ചാര്‍ജ് ചെയ്തു. തിങ്കളാഴ്ച മുതല്‍ പാര്‍ലമെന്റ് സമ്മേളനത്തില്‍ പങ്കെടുക്കും. കോവിഡാനന്തര രോഗങ്ങളെ തുടര്‍ന്ന് കഴിഞ്ഞ ശനിയാഴ്ചയാണ് അദ്ദേഹത്തെ ഡല്‍ഹിയിലെ എയിംസ് ആശുപത്രിയില്‍...

More News