Saturday, September 19, 2020

മന്ത്രിക്കസേര മോഹിച്ച് കോൺഗ്രസ് എം.പിമാർ;
നിയമസഭ തിരഞ്ഞെടുപ്പില്‍ മത്സരിക്കാനുള്ള തയ്യാറെടുപ്പുകൾ തുടങ്ങി

Must Read

2004ല്‍ താന്‍ മുഖ്യമന്ത്രിസ്ഥാനം രാജിവച്ചതിനെക്കുറിച്ചും ഉമ്മന്‍ചാണ്ടി മുഖ്യമന്ത്രിയായതിനെക്കുറിച്ചുമുള്ള ഓര്‍മ്മകള്‍ പങ്കുവച്ച് കോണ്‍ഗ്രസ് നേതാവ് എ.കെ. ആന്റണി

തിരുവനന്തപുരം: 2004ല്‍ താന്‍ മുഖ്യമന്ത്രിസ്ഥാനം രാജിവച്ചതിനെക്കുറിച്ചും ഉമ്മന്‍ചാണ്ടി മുഖ്യമന്ത്രിയായതിനെക്കുറിച്ചുമുള്ള ഓര്‍മ്മകള്‍ പങ്കുവച്ച് കോണ്‍ഗ്രസ് നേതാവ് എ.കെ. ആന്റണി. നിയമസഭാ സാമാജികന്‍ എന്ന നിലയില്‍...

കാമുകൻ വിവാഹത്തില്‍ നിന്ന് പിന്മാറിയതിനെത്തുടര്‍ന്ന് കൊട്ടിയത്ത് റംസി എന്ന യുവതി ആത്മഹത്യ ചെയ്ത സംഭവത്തില്‍ അന്വേഷണം ജില്ലാ ക്രൈംബ്രാഞ്ചിന്

കൊല്ലം: കാമുകൻ വിവാഹത്തില്‍ നിന്ന് പിന്മാറിയതിനെത്തുടര്‍ന്ന് കൊട്ടിയത്ത് റംസി എന്ന യുവതി ആത്മഹത്യ ചെയ്ത സംഭവത്തില്‍ അന്വേഷണം ജില്ലാ ക്രൈംബ്രാഞ്ചിന്. എസിപിയുടെ നേത്യത്വത്തിലുള്ള...

മുംബൈ നേവൽ ഡോക്‌യാർഡിൽ നിന്ന് ഗുജറാത്തിലെ ഭാവ്നഗറിനു സമീപം അലാങ്കിലെ കപ്പൽപൊളിക്കൽ കേന്ദ്രത്തിലേക്ക് ഇന്നു പുറപ്പെടും; ഐഎൻഎസ് വിരാടിന് ഇന്ന് ‘അന്ത്യയാത്ര’

മുംബൈ: ഡീകമ്മിഷൻ ചെയ്ത നാവികസേനാ യുദ്ധക്കപ്പൽ ഐഎൻഎസ് വിരാടിന് ഇന്ന് ‘അന്ത്യയാത്ര’. മുംബൈ നേവൽ ഡോക്‌യാർഡിൽ നിന്ന് ഗുജറാത്തിലെ ഭാവ്നഗറിനു സമീപം അലാങ്കിലെ...

തിരുവനന്തപുരം: മന്ത്രിക്കസേര മോഹിച്ച് കോൺഗ്രസ് എം.പിമാർ.
അടുത്ത നിയമസഭ തിരഞ്ഞെടുപ്പില്‍ മത്സരിക്കാനുള്ള തയ്യാറെടുപ്പിലാണ് സംസ്ഥാനത്തെ ചില സിറ്റിംഗ് എം.പിമാര്‍. കെ സുധാകരന്‍, കെ മുരളീധരന്‍, ബെന്നി ബഹന്നാന്‍, അടൂര്‍ പ്രകാശ്, കൊടിക്കുന്നില്‍ സുരേഷ്, ശശി തരൂര്‍ എന്നിവര്‍ക്കാണ് ഇപ്പോള്‍ നിയമസഭാ മോഹം ഉദിച്ചിട്ടുള്ളത്.

കോണ്‍ഗ്രസിന്റെ അര ഡസനിലധികം എംപിമാര്‍ക്കാണ് ഇപ്പോള്‍ സ്ഥാനം മടുത്ത് എംഎല്‍എമാരായി ഇനി ജനങ്ങളെ സേവിക്കാനുള്ള താല്‍പര്യം.കേന്ദ്രത്തില്‍ യു.പി.എ അധികാരത്തില്‍ വരുമെന്ന ഒറ്റ പ്രതീക്ഷയിലാണ് കഴിഞ്ഞ തവണ ഇവരെല്ലാം ലോകസഭയിലേക്ക് മത്സരിച്ചിരുന്നത്.

2021ലെ നിയമസഭ തിരഞ്ഞെടുപ്പില്‍ യു.ഡി.എഫ് അധികാരത്തില്‍ എത്തുമെന്ന പ്രതീക്ഷയിലാണ് ഈ കരുനീക്കങ്ങളെല്ലാം. നേരത്തെ 2019ലെ ലോക്‌സഭ തെരഞ്ഞെടുപ്പില്‍ ഹൈബി ഈഡന്‍, അടൂര്‍ പ്രകാശ്, കെ മുരളീധരന്‍ എന്നിവരെ എംഎല്‍എ സ്ഥാനം രാജിവയ്പ്പിച്ചാണ് ഹൈക്കമാന്‍ഡ് മത്സരിപ്പിച്ചത്.

വയനാട്ടിലെ രാഹുല്‍ എഫക്റ്റില്‍ 20ല്‍ 19 സീറ്റും യുഡിഎഫിന് നേടാനായി. പക്ഷേ കേന്ദ്ര ഭരണത്തില്‍ വരാനായില്ലെന്നു മാത്രമല്ല ദേശീയതലത്തില്‍ കനത്ത തിരിച്ചടിയും ഏല്‍ക്കേണ്ടി വന്നു.

ഈ സാഹചര്യത്തില്‍ പാര്‍ലമെന്റില്‍ വെറുതേ ഇരിക്കുന്നതിന് പകരം സംസ്ഥാനത്ത് തിരികെ എത്തിപ്പയറ്റാമെന്നാണ് ഇവരുടെ പ്രതീക്ഷ. എല്ലാവരുടെയും പ്രതീക്ഷ ഭരണം കിട്ടിയാലുള്ള മന്ത്രിപദവിയടക്കമുള്ള മോഹങ്ങളാണ്.

ലോക്‌സഭയിലേക്ക് മത്സരിക്കാന്‍ താല്‍പര്യമില്ലാതിരുന്ന കെ.സുധാകരന്‍, കെ.മുരളീധരന്‍, കൊടിക്കുന്നില്‍ സുരേഷ് എന്നിവരെ ഹൈക്കമാന്റ് നിര്‍ബന്ധപൂര്‍വ്വമാണ് മത്സരിപ്പിച്ചത്.

എ.കെ ആന്റണിയുടെയും മുല്ലപ്പള്ളി രാമചന്ദ്രന്റെയും ബുദ്ധിയായിരുന്നു ഇവരെ മത്സരിപ്പിച്ചതിന് പിന്നില്‍. ഈ എംപിമാരെല്ലാം ഇനി ഡല്‍ഹിയില്‍ നിന്നിട്ട് കാര്യമില്ലെന്ന നിലപാടിലാണ്.

അടുത്ത കാലത്തൊന്നും കേന്ദ്ര ഭരണം സ്വപ്നം കാണാന്‍ കഴിയില്ലെന്നും ഇവര്‍ തിരിച്ചറിയുന്നുണ്ട്. ഈ സാഹചര്യത്തിലാണ് കേരളത്തിലേക്ക് മടങ്ങാന്‍ താല്‍പര്യം കാട്ടുന്നത്.

യു.ഡി.എഫ് കണ്‍വീനര്‍ കൂടിയായ ബെന്നി ബെഹന്നാന്‍ എ ഗ്രൂപ്പിന്റെ ശക്തനായ നേതാവായിരുന്നു . കെ.സുധാകരനാകട്ടെ ഐ ഗ്രൂപ്പിന്റെ മുന്നണി പോരാളിയും. കെ.മുരളീധരന്‍ ഐ ഗ്രൂപ്പാണെങ്കിലും ഉമ്മന്‍ ചാണ്ടിയുമായും സഹകരിച്ചാണ് മുന്നോട്ട് പോകുന്നത്.

അറിയപ്പെടുന്ന ഐ വിഭാഗക്കാരനായ അടൂര്‍ പ്രകാശും നിലവില്‍ സ്വതന്ത്ര നിലപാടുകാരനാണ്. ഇരുവരും എ വിഭാഗത്തോടും യോജിച്ചാണ് മുമ്പോട്ടു പോകുന്നത്.

നിയമസഭ തിരഞ്ഞെടുപ്പില്‍ മത്സരിച്ചാല്‍ അടുത്ത തവണ മന്ത്രിയാകാമെന്ന കാര്യത്തില്‍ ഇവര്‍ക്ക് വിശ്വാസമുണ്ട്. സംസ്ഥാനത്ത് ഭരണ തുടര്‍ച്ച ഒരു മുന്നണിക്കും കിട്ടിയ ചരിത്രമില്ലാത്തതിനാല്‍ യു.ഡി.എഫ് ഭരണം പിടിക്കുമെന്ന് തന്നെയാണ് ഇവരുടെ കണക്ക് കൂട്ടല്‍. തിരുവനന്തപുരത്തെ എം.പി ശശി തരൂരിന് മോഹങ്ങള്‍ ഇത്തിരി കൂടുതലാണ്.

മുഖ്യമന്ത്രി കസേരയിലാണ് അദ്ദേഹത്തിനും കണ്ണുള്ളത്. അതു തിരിച്ചറിഞ്ഞ അദ്ദേഹത്തെ കെട്ടുകെട്ടിക്കാനുള്ള നീക്കം ഇപ്പോഴെ തുടങ്ങിയിട്ടുണ്ട്. കൊടിക്കുന്നില്‍ സുരേഷാകട്ടെ മന്ത്രി സ്ഥാനം അല്ലെങ്കില്‍ സ്പീക്കര്‍ എന്ന പദവിയാണ് മോഹിക്കുന്നത്. ഏറ്റവും കൂടുതല്‍ കാലം എം.പിയായ വ്യക്തി എന്ന നിലയില്‍ അതിന് തനിക്ക് അവകാശമുണ്ടെന്ന നിലപാടിലാണ് അദ്ദേഹം.

എംപിമാരുടെ ഈ മോഹങ്ങളെല്ലാം പല യുവനേതാക്കളുടെയും ഉറക്കം കെടുത്തുന്നുണ്ട്. അതിനു തടയിടാന്‍ ഇപ്പോഴെ ഹൈക്കമാന്‍ഡില്‍ ഇവര്‍ സമ്മര്‍ദം ചെലുത്തുന്നുണ്ട്. എംപിമാര്‍ രാജിവച്ചാല്‍ ഉപതെരഞ്ഞെടുപ്പില്‍ ജയിക്കാന്‍ കഴിയില്ലെന്നാണ് ഇവരുടെ പക്ഷം.

അതുകൊണ്ടുതന്നെ എംപിമാര്‍ക്ക് മത്സരിക്കാന്‍ അനുവാദം നല്‍കരുതന്നും ഇവര്‍ വാദിക്കുന്നു. ഏതെങ്കിലുമൊരാള്‍ക്ക് ഇളവു കൊടുത്താല്‍ മറ്റുള്ളവരും ഇതിനായി വാദമുന്നയിക്കുമെന്നുറപ്പാണ്. അതുകൊണ്ടുതന്നെ ഹൈക്കമാന്‍ഡ് ആരെയും മത്സരിക്കാന്‍ അനുവദിക്കില്ലെന്നാണ് പ്രതീക്ഷ.

English summary

Congress MPs aspiring for cabinet
Some sitting MPs in the state are preparing to contest the next assembly elections. K Sudhakaran, K Muraleedharan, Benny Behannan, Adoor Prakash, Kodikunnil Suresh and Shashi Tharoor are the aspirants for the assembly.

Leave a Reply

Latest News

2004ല്‍ താന്‍ മുഖ്യമന്ത്രിസ്ഥാനം രാജിവച്ചതിനെക്കുറിച്ചും ഉമ്മന്‍ചാണ്ടി മുഖ്യമന്ത്രിയായതിനെക്കുറിച്ചുമുള്ള ഓര്‍മ്മകള്‍ പങ്കുവച്ച് കോണ്‍ഗ്രസ് നേതാവ് എ.കെ. ആന്റണി

തിരുവനന്തപുരം: 2004ല്‍ താന്‍ മുഖ്യമന്ത്രിസ്ഥാനം രാജിവച്ചതിനെക്കുറിച്ചും ഉമ്മന്‍ചാണ്ടി മുഖ്യമന്ത്രിയായതിനെക്കുറിച്ചുമുള്ള ഓര്‍മ്മകള്‍ പങ്കുവച്ച് കോണ്‍ഗ്രസ് നേതാവ് എ.കെ. ആന്റണി. നിയമസഭാ സാമാജികന്‍ എന്ന നിലയില്‍...

കാമുകൻ വിവാഹത്തില്‍ നിന്ന് പിന്മാറിയതിനെത്തുടര്‍ന്ന് കൊട്ടിയത്ത് റംസി എന്ന യുവതി ആത്മഹത്യ ചെയ്ത സംഭവത്തില്‍ അന്വേഷണം ജില്ലാ ക്രൈംബ്രാഞ്ചിന്

കൊല്ലം: കാമുകൻ വിവാഹത്തില്‍ നിന്ന് പിന്മാറിയതിനെത്തുടര്‍ന്ന് കൊട്ടിയത്ത് റംസി എന്ന യുവതി ആത്മഹത്യ ചെയ്ത സംഭവത്തില്‍ അന്വേഷണം ജില്ലാ ക്രൈംബ്രാഞ്ചിന്. എസിപിയുടെ നേത്യത്വത്തിലുള്ള പ്രത്യേക സംഘത്തിന് അന്വേഷണ ചുമതല കൈമാറി...

മുംബൈ നേവൽ ഡോക്‌യാർഡിൽ നിന്ന് ഗുജറാത്തിലെ ഭാവ്നഗറിനു സമീപം അലാങ്കിലെ കപ്പൽപൊളിക്കൽ കേന്ദ്രത്തിലേക്ക് ഇന്നു പുറപ്പെടും; ഐഎൻഎസ് വിരാടിന് ഇന്ന് ‘അന്ത്യയാത്ര’

മുംബൈ: ഡീകമ്മിഷൻ ചെയ്ത നാവികസേനാ യുദ്ധക്കപ്പൽ ഐഎൻഎസ് വിരാടിന് ഇന്ന് ‘അന്ത്യയാത്ര’. മുംബൈ നേവൽ ഡോക്‌യാർഡിൽ നിന്ന് ഗുജറാത്തിലെ ഭാവ്നഗറിനു സമീപം അലാങ്കിലെ കപ്പൽപൊളിക്കൽ കേന്ദ്രത്തിലേക്ക് ഇന്നു പുറപ്പെടും. ലോകത്തെ...

“ബ്രോ പെട്ടു ബ്രോ”കൂട്ടുകാരന്റെ ബൈക്കുമെടുത്തു ചുമ്മാ കറങ്ങാനിറങ്ങിയ യുവാവിന് എട്ടിൻ്റെ പണി; ഹെൽമറ്റ് വയ്ക്കാതിരുന്നതിനാലാണ് തടഞ്ഞതെങ്കിലും പരിശോധനയിൽ നിയമ ലംഘനത്തിന്റെ പരമ്പര തന്നെ കണ്ടെത്തി. ബൈക്കിന്റെ പിൻഭാഗത്തു നമ്പർ പ്ലേറ്റിനു പകരം ഇംഗ്ലിഷിൽ...

കാക്കനാട്: ലൈസൻസ് ഇല്ലാതെ ബൈക്ക് ഓടിച്ചതിനു 5,000 രൂപ, നമ്പർ പ്ലേറ്റ് ഇല്ലാതിരുന്നതിനു 3,000 രൂപ, സൈലൻസർ രൂപമാറ്റം വരുത്തിയതിനു 5,000 രൂപ, ലൈസൻസ് ഇല്ലാത്ത വ്യക്തിക്കു ബൈക്ക് കൊടുത്തതിനു...

സ്വപ്നയുടെ ഡിലീറ്റ് ചെയ്ത വാട്സാപ് ചാറ്റുകളിൽ മന്ത്രിയുടെ സന്ദേശവും; എം.ശിവശങ്കറെ എൻഐഎ വീണ്ടും ചോദ്യം ചെയ്യും

തിരുവനന്തപുരം: സ്വപ്നയുടെ ഡിലീറ്റ് ചെയ്ത വാട്സാപ് ചാറ്റുകളിൽ മന്ത്രിയുടെ സന്ദേശവും. സ്വപ്നയുമായി അടുപ്പമുള്ള ഒരു മന്ത്രിയുടെ സന്ദേശങ്ങളും എൻഐഎ വിശകലനം ചെയ്യുകയാണ്. യുഎഇ കോൺസുലേറ്റിലെ അക്കൗണ്ട്സ്...

More News