തൃക്കാക്കര നഗരസഭ കൗണ്‍സിലര്‍മാര്‍ക്ക് ചെയര്‍പേഴ്‌സണ്‍ ഓണക്കോടിക്കൊപ്പം പണം നല്‍കിയ വിഷയം അന്വേഷിക്കുമെന്ന് കോണ്‍ഗ്രസ് നേതൃത്വം

0

കൊച്ചി: തൃക്കാക്കര നഗരസഭ കൗണ്‍സിലര്‍മാര്‍ക്ക് ചെയര്‍പേഴ്‌സണ്‍ ഓണക്കോടിക്കൊപ്പം പണം നല്‍കിയ വിഷയം അന്വേഷിക്കുമെന്ന് കോണ്‍ഗ്രസ് നേതൃത്വം. വിഷയം അന്വേഷിക്കാന്‍ ഡിസിസി പ്രസിഡന്‍റിനെ ചുമതലപ്പെടുത്തിയിട്ടുണ്ട്. കുറ്റം ചെയ്തിട്ടുണ്ടെന്ന് വ്യക്തമായാല്‍ കര്‍ശന നടപടിയുണ്ടാകുമെന്ന് സതീശന്‍ വ്യക്തമാക്കി.

ചെ​യ​ര്‍​പേ​ഴ്സ​ണ്‍ ഓ​ണ​ക്കോ​ടി​ക്കൊ​പ്പം കൗ​ണ്‍​സി​ല​ര്‍​മാ​ര്‍​ക്ക് പ​തി​നാ​യി​രം രൂ​പ വി​ത​ര​ണം ചെ​യ്ത​തി​നെ കു​റി​ച്ച് അ​ന്വേ​ഷി​ക്ക​ണ​മെ​ന്ന് ആ​വ​ശ്യ​പ്പെ​ട്ട് കോ​ണ്‍​ഗ്ര​സ് കൗ​ണ്‍​സി​ല​ര്‍​മാ​ര്‍ ത​ന്നെ രം​ഗ​ത്തെ​ത്തി​യി​രു​ന്നു.

ക​ഴി​ഞ്ഞ ചൊ​വ്വാ​ഴ്ച്ച​യാ​ണ് ചെ​യ​ര്‍​പേ​ഴ്‌​സ​ണ്‍ അ​ജി​ത ത​ങ്ക​പ്പ​ന്‍ ഓ​ണ​ക്കോ​ടി​ക്കൊ​ടൊ​പ്പം കൗ​ണ്‍​സി​ല​ര്‍​മാ​ര്‍​ക്ക് പ​ണം ന​ല്‍​കി​യ​ത്. കൗ​ണ്‍​സി​ല​ര്‍​മാ​ര്‍​ക്ക് ഓ​രോ അം​ഗ​ങ്ങ​ള്‍​ക്കും വാ​ര്‍​ഡി​ല്‍ വി​ത​ര​ണം ചെ​യ്യാ​നു​ള്ള ഓ​ണ​ക്കോ​ടി​യോ​ടൊ​പ്പ​മാ​ണ് ക​വ​റി​ല്‍ 10,000 രൂ​പ​യും ന​ല്‍​കി​യ​ത്. അം​ഗ​ങ്ങ​ളെ ഓ​രോ​രു​ത്ത​രെ​യാ​യി കാ​ബി​നി​ല്‍ വി​ളി​ച്ച് വ​രു​ത്തി​യാ​ണ് ഇ​ത് കൈ​മാ​റി​യ​ത്. ക​വ​റി​ല്‍ പ​ണം ആ​ണെ​ന്ന് അ​റി​ഞ്ഞ​തോ​ടെ കൈ​പ്പ​റ്റി​യ പ​ത്തോ​ളം പേ​ര്‍ ഇ​ത് തി​രി​കെ ഏ​ല്‍​പ്പി​ക്കു​ക​യാ​യി​രു​ന്നു.

43 അം​ഗ കൗ​ണ്‍​സി​ലി​ല്‍ നാ​ല് സ്വ​ത​ന്ത്ര​രു​ടെ പി​ന്തു​ണ​യോ​ടെ​യാ​ണ് യു​ഡി​എ​ഫ് ഇ​വി​ടെ ഭ​ര​ണം ന​ട​ത്തു​ന്ന​ത്.

Leave a Reply