Friday, April 16, 2021

തദ്ദേശ തെരഞ്ഞെടുപ്പിലെ തിരിച്ചടി മറികടക്കാൻ കോൺഗ്രസ് നേതൃത്വം; കളത്തിലിറങ്ങി ഉമ്മൻ ചാണ്ടി

Must Read

പ്രമുഖ വ്യവസായി എം എ യൂസഫലി നട്ടെല്ലിന് ശസ്ത്രക്രിയയ്ക്ക് വിധേയനായി

കൊച്ചി: പ്രമുഖ വ്യവസായി എം എ യൂസഫലി നട്ടെല്ലിന് ശസ്ത്രക്രിയയ്ക്ക് വിധേയനായി. ഹെലികോപ്റ്റർ അപകടത്തിൽ നടുവിന് പരിക്കേറ്റതിനെത്തുടർന്നാണ് ശസ്ത്രക്രിയ നടത്തിയത്. ജർമനിയിൽ നിന്നുള്ള പ്രശസ്ത ന്യൂറോ...

പാനൂരിലെ ലീഗ് പ്രവർത്തകൻ മൻസൂറിനെ കൊലപ്പെടുത്തിയ കേസിൽ മുഖ്യപ്രതി സൂഹൈൽ കീഴടങ്ങി

കണ്ണൂർ: പാനൂരിലെ ലീഗ് പ്രവർത്തകൻ മൻസൂറിനെ കൊലപ്പെടുത്തിയ കേസിൽ മുഖ്യപ്രതി സൂഹൈൽ കീഴടങ്ങി. നിയമ വ്യവസ്ഥയ്ക്ക് മുന്നിലേക്ക് വരികയാണെന്ന് ഫേസ്ബുക്ക് പോസ്റ്റിട്ടതിനു ശേഷം തലശ്ശേരി കോടതിയിലാണ്...

കോവിഡ് രോഗബാധ രൂക്ഷമായ സാഹചര്യത്തില്‍ രോഗവ്യാപനം തടയുക ലക്ഷ്യമിട്ട് സംസ്ഥാനത്ത് ഇന്നും നാളെയും കൂട്ടപ്പരിശോധന നടത്തും

തിരുവനന്തപുരം : കോവിഡ് രോഗബാധ രൂക്ഷമായ സാഹചര്യത്തില്‍ രോഗവ്യാപനം തടയുക ലക്ഷ്യമിട്ട് സംസ്ഥാനത്ത് ഇന്നും നാളെയും കൂട്ടപ്പരിശോധന നടത്തും. വെള്ളി, ശനി ദിവസങ്ങളിലായി രണ്ടര ലക്ഷം...

കോട്ടയം: തദ്ദേശ തെരഞ്ഞെടുപ്പിലെ തിരിച്ചടി മറികടക്കാൻ കോൺഗ്രസ് നേതൃത്വം രംഗത്ത്. കേരള കോൺഗ്രസ് ജോസ് വിഭാഗം മുന്നണി വിട്ടതും ക്രൈസ്തവസഭ യു.ഡി.എഫ് വിരുദ്ധ നിലപാട് സ്വീകരിച്ചതും മധ്യകേരളത്തിൽ യു.ഡി.എഫിനു തിരിച്ചടിക്ക് കാരണമായിരുന്നു.

സ​ഭാ നേ​താ​ക്ക​ളെ നേ​രി​ൽ​ക്ക​ണ്ടും പി​ണ​ക്കം പ​റ​ഞ്ഞു​തീ​ർ​ത്തും ക​ള​മൊ​രു​ക്കാ​ൻ യു.​ഡി.​എ​ഫ്​ പ്ര​ചാ​ര​ക​നാ​യി മു​ന്ന​ണി ചു​മ​ത​ല​പ്പെ​ടു​ത്തി​യ ഉ​മ്മ​ൻ ചാ​ണ്ടി ത​ന്നെ ഇ​റ​ങ്ങി. സ​മു​ദാ​യ നേ​താ​ക്ക​ളു​ടെ അ​തൃ​പ്​​തി അ​വ​സാ​നി​പ്പി​ക്കു​ക​യാ​ണ്​ ആ​ദ്യ​ദൗ​ത്യം. ബു​ധ​നാ​ഴ്​​ച ഉ​മ്മ​ൻ ചാ​ണ്ടി ച​ങ്ങ​നാ​ശ്ശേ​രി അ​തി​രൂ​പ​ത ആ​ർ​ച്ച്​ ബി​ഷ​പ് മാ​ർ ജോ​സ​ഫ് പെ​രു​ന്തോ​ട്ട​വു​മാ​യും എ​ൻ.​എ​സ്.​എ​സ്​ ജ​ന​റ​ല്‍ സെ​ക്ര​ട്ട​റി സു​കു​മാ​ര​ന്‍ നാ​യ​രു​മാ​യും കൂ​ടി​ക്കാ​ഴ്ച ന​ട​ത്തി. അ​ടു​ത്ത ദി​വ​സ​ങ്ങ​ളി​ൽ മ​റ്റ്​ മ​ത​മേ​ല​ധ്യ​ക്ഷ​രെ​യും കാ​ണും. മു​സ്​​ലിം​ലീ​ഗ്​ നേ​താ​വ്​ പി.​കെ. കു​ഞ്ഞാ​ലി​ക്കു​ട്ടി​യും എ.​ഐ.​സി.​സി ജ​ന​റ​ൽ സെ​ക്ര​ട്ട​റി താ​രി​ഖ്​ അ​ൻ​വ​റും ക​ഴി​ഞ്ഞ ദി​വ​സ​ങ്ങ​ളി​ൽ സ​ഭാ നേ​താ​ക്ക​ളു​മാ​യി കൂ​ടി​ക്കാ​ഴ്​​ച ന​ട​ത്തി​യി​രു​ന്നു. മ​ന്നം ജ​യ​ന്തി ദി​ന​ത്തി​ൽ ച​ങ്ങ​നാ​ശ്ശേ​രി​യി​ലെ​ത്തി​യ യു.​ഡി.​എ​ഫ്​ നേ​താ​ക്ക​ളും സു​കു​മാ​ര​ന്‍ നാ​യ​രു​മാ​യി ച​ർ​ച്ച ന​ട​ത്തി.

പി.​ജെ. ജോ​സ​ഫ്​ അ​ട​ക്കം കേ​ര​ള കോ​ൺ​ഗ്ര​സി​െൻറ എ​ല്ലാ​വി​ഭാ​ഗം നേ​താ​ക്ക​ളും സു​കു​മാ​ര​ൻ നാ​യ​രു​മാ​യി പ്ര​േ​ത്യ​ക ച​ർ​ച്ച​യും ന​ട​ത്തി. ബി​ഷ​പ് ജോ​സ​ഫ് പെ​രു​ന്തോ​ട്ട​ത്തി​നു​ പു​റ​മെ സ​ഹാ​യ മെ​ത്രാ​ന്‍ ബി​ഷ​പ് ത​റ​യി​ലു​മാ​യും ഉ​മ്മ​ൻ ചാ​ണ്ടി ച​ർ​ച്ച ന​ട​ത്തി. മു​ന്നാ​ക്ക സം​വ​ര​ണ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട​ത​ട​ക്കം വി​ഷ​യ​ങ്ങ​ളി​ലൂ​ന്നി ബി​ഷ​പ്​ പെ​രു​ന്തോ​ട്ടം എ​ഴു​തി​യ ലേ​ഖ​നം വി​വാ​ദ​മാ​യി​രു​ന്നു. ലീ​ഗി​നെ​തി​രെ​യാ​യി​രു​ന്നു വി​മ​ർ​ശ​ന​മേ​റെ​​യും.

തദ്ദേശ തെരഞ്ഞെടുപ്പിൽ സ്വന്തം തട്ടകമായ പുതുപ്പള്ളിയിലെ അഞ്ചു പഞ്ചായത്തിൽ കോൺഗ്രസിനുണ്ടായ ദയനീയ പരാജയത്തെ അതിജീവിക്കാൻ ഉമ്മൻ ചാണ്ടി ബുധനാഴ്ച കേന്ദ്രത്തിെൻറ കർഷക നിയമങ്ങൾക്കെതിരെ ആരംഭിച്ച പദയാത്രയും വൻവിജയമായി. പാളത്തൊപ്പി ധരിച്ച് നൂറുകണക്കിനു പ്രവർത്തകരെ അണിനിരത്തിയായിരുന്നു പദയാത്ര. നിയമസഭ തെരഞ്ഞെടുപ്പിനുള്ള പ്രചാരണ പരിപാടികൾക്കാണ് കോൺഗ്രസ് ഇതോടെ തുടക്കമിട്ടത്.

English summary

Congress leadership to overcome setback in local elections

Leave a Reply

Latest News

ശാരീരിക ബുദ്ധിമുട്ടുകൾ മാറിയ നർത്തകിമാർ വീണ്ടും ചിലങ്ക അണിയുന്നു

പെരുമ്പാവൂർ: ശാരീരിക ബുദ്ധിമുട്ടുകൾ മാറിയ നർത്തകിമാർ വീണ്ടും ചിലങ്ക അണിയുന്നു. ശ്രീ സ്വാമി വൈദ്യഗുരുകുലത്തിൻ്റെ ആഭിമുഖ്യത്തിൽ പെരുമ്പാവൂർ അപ്പൂസ്‌ ഓഡിറ്റോറിയത്തിൽ ആയുർ നടനം എന്ന പേരിലാണ്...

More News