Sunday, October 17, 2021

ഉത്തർപ്രദേശിലെ ലഖിംപുരിൽ കൊല്ലപ്പെട്ട കർഷകരുടെ ബന്ധുകളെ സന്ദർശിച്ച് കോണ്‍ഗ്രസ് നേതാക്കളായ രാഹുൽ ഗാന്ധിയും പ്രിയങ്ക ഗാന്ധിയും

Must Read

ലക്നോ: ഉത്തർപ്രദേശിലെ ലഖിംപുരിൽ കൊല്ലപ്പെട്ട കർഷകരുടെ ബന്ധുകളെ സന്ദർശിച്ച് കോണ്‍ഗ്രസ് നേതാക്കളായ രാഹുൽ ഗാന്ധിയും പ്രിയങ്ക ഗാന്ധിയും. ഇന്ന് രാത്രി ഒൻപതോടെയാണ് ഇവർ കർഷക കുടുംബങ്ങളെ കണ്ടത്.

പ​ഞ്ചാ​ബ് മു​ഖ്യ​മ​ന്ത്രി ച​ര​ണ്‍​ജി​ത് സിം​ഗ് ച​ന്നി, ഛത്തീ​സ്ഗ​ഡ് മു​ഖ്യ​മ​ന്ത്രി ഭൂ​പേ​ഷ് ഭാ​ഗ​ൽ, കെ.​സി. വേ​ണു​ഗോ​പാ​ൽ തു​ട​ങ്ങി​യ​വ​രും രാ​ഹി​ലി​നൊ​പ്പ​മു​ണ്ടാ​യി​രു​ന്നു.

വ​ലി​യ പ്ര​തി​ഷേ​ധ​ങ്ങ​ൾ​ക്കും ത​ർ​ക്ക​ങ്ങ​ൾ​ക്കും ഒ​ടു​വി​ലാ​ണ് രാ​ഹു​ലി​നും സം​ഘ​ത്തി​നും യോ​ഗി സ​ർ​ക്കാ​ർ ല​ഖിം​പു​ർ സ​ന്ദ​ർ​ശി​ക്കാ​ൻ അ​നു​മ​തി ന​ൽ​കി​യ​ത്. ഞാ​യ​റാ​ഴ്ച ല​ഖിം​പു​ർ സ​ന്ദ​ർ​ശി​ക്കാ​നെ​ത്തി​യ പ്രി​യ​ങ്ക​യെ യു​പി പോ​ലീ​സ് അ​റ​സ്റ്റു ചെ​യ്തി​രു​ന്നു. ഇ​ന്നാ​ണ് പ്രി​യ​ങ്ക​യെ പോ​ലീ​സ് വി​ട്ട​യ​ച്ച​ത്.

പ്രി​യ​ങ്ക ഗാ​ന്ധി​യെ 30 മ​ണി​ക്കൂ​റോ​ളം ക​സ്റ്റ​ഡി​യി​ൽ വ​ച്ച​ശേ​ഷം ചൊ​വ്വാ​ഴ്ച രാ​വി​ലെ​യാ​ണ് യു​പി പോ​ലീ​സ് അ​റ​സ്റ്റ് രേ​ഖ​പ്പെ​ടു​ത്തി​യ​ത്. ഇ​തി​നെ​തി​രേ ഏ​റെ വി​മ​ർ​ശ​ന​വും ഉ​യ​ർ​ന്നി​രു​ന്നു. ക്ര​മ​സ​മാ​ധാ​നം ത​ക​ർ​ക്കാ​ർ ശ്ര​മി​ച്ചു എ​ന്നാ​രോ​പി​ച്ചാ​യി​രു​ന്നു അ​റ​സ്റ്റ്.

ല​ഖിം​പു​ർ സ​ന്ദ​ർ​ശ​ന​ത്തി​നാ​യി ല​ക്നോ വി​മാ​ന​ത്താ​വ​ള​ത്തി​ലെ​ത്തി​യ രാ​ഹു​ൽ ഗാ​ന്ധി​യും പോ​ലീ​സും ത​മ്മി​ലാ​ണ് ത​ർ​ക്ക​മു​ണ്ടാ​യ​ത്. ല​ഖിം​പു​ർ സ​ന്ദ​ർ​ശി​ക്കാ​ൻ പോ​ലീ​സ് വാ​ഹ​ന​ത്തി​ൽ പോ​ക​ണ​മെ​ന്ന ആ​വ​ശ്യം രാ​ഹു​ൽ ത​ള്ളി.

പോ​ലീ​സ് നി​ർ​ദേ​ശി​ക്കു​ന്ന റൂ​ട്ടു വ​ഴി മാ​ത്ര​മേ രാ​ഹു​ലി​ന്‍റെ വാ​ഹ​നം ക​ട​ത്തി വി​ടു​ക​യു​ള്ളു​വെ​ന്നാ​ണ് പോ​ലീ​സ് പ​റ​യു​ന്ന​ത്. എ​ന്നാ​ൽ താ​ൻ സ്വ​കാ​ര്യ വാ​ഹ​ന​ത്തി​ൽ പൊ​യ്ക്കൊ​ള്ളാ​മെ​ന്നും പോ​ലീ​സു​കാ​രു​ടെ നി​യ​ന്ത്ര​ണ​ത്തി​ൽ പോ​കാ​ൻ താ​ൽ​പ​ര്യ​മി​ല്ലെ​ന്നും രാ​ഹു​ലും പ​റ​ഞ്ഞു.

പി​ന്നാ​ലെ മു​ഖ്യ​മ​ന്ത്രി​മാ​രാ​യ ച​ര​ൺ​ജി​ത് സിം​ഗ് ച​ന്നി​യ്ക്കും ഭൂ​പേ​ഷ് ഭാ​ഗ​ലി​നു​മൊ​പ്പം രാ​ഹു​ൽ വി​മാ​ന​ത്താ​വ​ള​ത്തി​ൽ കു​ത്തി​യി​രു​ന്നു പ്ര​തി​ഷേ​ധി​ച്ചു. പോ​ലീ​സ് മ​റ്റെ​ന്തോ ആ​സൂ​ത്ര​ണം ചെ​യ്യു​ക​യാ​ണ്. ഇ​താ​ണ് യു​പി സ​ർ​ക്കാ​ർ ന​ൽ​കു​ന്ന അ​നു​മ​തി​യെ​ന്നും രാ​ഹു​ൽ പ​റ​ഞ്ഞു.

ത​ർ​ക്ക​ത്തി​നൊ​ടു​വി​ൽ പോ​ലീ​സ് രാ​ഹു​ലി​ന് സ്വ​കാ​ര്യ വാ​ഹ​ന​ത്തി​ൽ ല​ഖിം​പു​രി​ലേ​ക്ക് പോ​കാ​നു​ള്ള അ​നു​മ​തി ന​ൽ​കി​യ​ത്.

Leave a Reply

Latest News

സംസ്ഥാനത്ത് ഇന്നും ശക്തമായ മഴയും ആഞ്ഞു വിശുന്ന കാറ്റും തുടരുകയാണ്

കാറ്റത്തും മഴയത്തും മരങ്ങളുടെ ചുവട്ടിൽ നിൽക്കരുത്മരച്ചുവട്ടിൽ വാഹനങ്ങൾ പാർക്ക് ചെയ്യരുത്.വീട്ട് വളപ്പിലെ അപകടകരമായ രീതിയിലുള്ള ചില്ലകൾ വെട്ടിയൊതുക്കണം.പൊതു ഇടങ്ങളിൽ അപകടകരമായ അവസ്ഥയിലുള്ള മരങ്ങൾ ശ്രദ്ധയിൽ പെട്ടാൽ...

More News