Sunday, October 17, 2021

രാജ്യത്ത് വർഗീയത ആളിക്കത്തിക്കുവാൻ ബിജെപി പരമാവധി ശ്രമിച്ചു കൊണ്ടിരിക്കുകയാണെന്ന് കോണ്‍ഗ്രസ് നേതാവ് രമേശ് ചെന്നിത്തല

Must Read

തിരുവനന്തപുരം: രാജ്യത്ത് വർഗീയത ആളിക്കത്തിക്കുവാൻ ബിജെപി പരമാവധി ശ്രമിച്ചു കൊണ്ടിരിക്കുകയാണെന്ന് കോണ്‍ഗ്രസ് നേതാവ് രമേശ് ചെന്നിത്തല. മുൻപ് എങ്ങും ഇല്ലാത്ത നിലയിൽ ഇന്ന് രാജ്യത്തും, സംസ്ഥാനത്തും വർഗീയ ചേരിതിരിവ് ഉണ്ടാക്കുവാൻ ബിജെപി ശ്രമം നടത്തുകയാണ്.

പാ​ലാ ബി​ഷ​പ്പി​ന്‍റെ പ്ര​സ്താ​വ​ന​യെ ചൊ​ല്ലി ക​ല​ക്ക​വെ​ള്ള​ത്തി​ൽ മീ​ൻ പി​ടി​ക്കാ​ൻ നോ​ക്കു​ക​യാ​ണ് ബി​ജെ​പി. ന​മു​ക്ക് ആ​വ​ശ്യം മ​ത വി​ശ്വാ​സി​ക​ൾ ത​മ്മി​ലു​ള്ള അ​നു​ര​ഞ്ജ​ന​വും, യോ​ജി​പ്പും പ​ര​സ്പ​ര വി​ശ്വാ​സ​ത്തോ​ടു​കൂ​ടി ഉ​ള്ള പ്ര​വ​ർ​ത്ത​ന​ങ്ങ​ളും ആ​ണ്. കേ​ര​ളം മ​ത​നി​ര​പേ​ക്ഷ​ത​യി​ൽ ഉ​റ​ച്ചു നി​ൽ​ക്കു​ന്ന ഒ​രു സം​സ്ഥാ​ന​മാ​ണ്.

ന​മ്മു​ടെ സം​സ്ഥാ​ന​ത്ത് ബി​ജെ​പി ജ​ന​ങ്ങ​ളെ ത​മ്മി​ല​ടി​പ്പി​ക്കാ​നു​ള്ള കാ​ര​ണ​ങ്ങ​ൾ ക​ണ്ടെ​ത്തു​വാ​ൻ ബോ​ധ​പൂ​ർ​വം ശ്ര​മി​ക്കു​ന്നു. ഗോ​വ ഗ​വ​ർ​ണ​ർ ശ്രീ​ധ​ര​ൻ പി​ള്ള​യു​ടെ പ്ര​സ്താ​വ​ന ഗ​വ​ർ​ണ​റു​ടെ ക​സേ​ര​യ്ക്ക് ഒ​രി​ക്ക​ലും യോ​ജി​ച്ച​ത​ല്ല. മ​തേ​ത​ര​ത്വ​ത്തി​ന് പേ​രു​കേ​ട്ട ന​മ്മു​ടെ കേ​ര​ള​ത്തി​ൽ സ​മാ​ധാ​ന അ​ന്ത​രീ​ക്ഷം ക​ള​ങ്ക​പ്പെ​ടു​ത്താ​ൻ നോ​ക്കു​ന്ന ബി​ജെ​പി യെ ​നാം ഒ​രു​മി​ച്ച് നി​ന്ന് നേ​രി​ട​ണം.

ഗോ​ൾ​വാ​ൾ​ക്ക​റു​ടെ ച​രി​ത്രം പ​ഠി​പ്പി​ക്കാ​ൻ താ​ല്പ​ര്യം എ​ടു​ക്കു​ന്ന പി​ണ​റാ​യി വി​ജ​യ​ന്‍റെ വൈ​സ് ചാ​ൻ​സ​ല​ർ ആ​ണ് ഇ​ന്ന് കേ​ര​ള​ത്തി​ൽ ഉ​ള്ള​ത്. മ​ഹാ​ത്മാ ഗാ​ന്ധി​യെ​യും ജ​വ​ഹ​ർ​ലാ​ൽ നെ​ഹ്റു​വി​നെ​യും മാ​റ്റി​നി​ർ​ത്തി ഗോ​ൾ​വാ​ൾ​ക്ക​റെ പ​ഠി​പ്പി​ക്ക​ണം എ​ന്ന് പ​റ​യു​ന്ന വൈ​സ് ചാ​ൻ​സ​ല​റും അ​ക്കാ​ഡ​മി​ക് സ​മി​തി​ക​ളും ആ​രു​ടെ താ​ൽ​പ​ര്യ​ങ്ങ​ളാ​ണ് സം​ര​ക്ഷി​ക്കാ​ൻ നോ​ക്കു​ന്ന​തെ​ന്നും ചെ​ന്നി​ത്ത​ല ചോ​ദി​ച്ചു

Leave a Reply

Latest News

കൊല്ലം പരവൂർ പുറ്റിങ്ങൽ ക്ഷേത്രത്തിലെ വെടിക്കെട്ട് ദുരന്തവുമായി ബന്ധപ്പെട്ട കേസുകളുടെ വിചാരണക്ക് പ്രത്യേക കോടതി അനുവദിക്കാമെന്ന് ഹൈകോടതി

കൊല്ലം പരവൂർ പുറ്റിങ്ങൽ ക്ഷേത്രത്തിലെ വെടിക്കെട്ട് ദുരന്തവുമായി ബന്ധപ്പെട്ട കേസുകളുടെ വിചാരണക്ക് പ്രത്യേക കോടതി അനുവദിക്കാമെന്ന് ഹൈകോടതി. ഈ ആവശ്യമുന്നയിച്ച് കൊല്ലം ജില്ല പൊലീസ് മേധാവി...

More News