Sunday, January 23, 2022

പി.ടി തോമസ് എംഎൽഎയ്ക്ക് അന്ത്യാഞ്ജലി അർപ്പിച്ച് കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി

Must Read

പി.ടി തോമസ് എംഎൽഎയ്ക്ക് അന്ത്യാഞ്ജലി അർപ്പിച്ച് കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി. എറണാകുളം ടൗൺഹാളിലെത്തിയാണ് രാഹുൽ ഗാന്ധി അന്ത്യാഞ്ജലി അർപ്പിച്ചത്. പി.ടിയുടെ മക്കളോടും ഭാര്യ ഉഷയോടും ഏറെനേരം സംസാരിച്ച ശേഷമാണ് രാഹുൽ മടങ്ങിയത്.

സംസ്ഥാനത്തെ വിവിധ പരിപാടികളിൽ പങ്കെടുക്കാൻ ബുധനാഴ്ചയായിരുന്നു രാഹുൽ ഗാന്ധി കേരളത്തിലെത്തിയത്. എന്നാൽ പി.ടി തോമസിന്റെ വിയോഗം അറിഞ്ഞതോടെ പരിപാടികൾ മാറ്റിവെച്ച് രാഹുൽ ഗാന്ധി എറണാകുളത്തേക്ക് തിരിക്കുകയായിരുന്നു.

സംസ്ഥാന തലത്തിൽ മാത്രമല്ല ദേശീയ തലത്തിൽ കോൺഗ്രസിന് വലിയ നഷ്ടമാണ് പി.ടിയുടെ അന്ത്യമെന്നായിരുന്നു രാഹുൽ ഗാന്ധിയുടെ പ്രതികരണം. മതേതര നിലപാടുകൾ ഉയർത്തിപ്പിടിച്ച് വിവിധ സമുദായങ്ങളിലുള്ള ജനങ്ങളെ ഒരുമിപ്പിച്ച് നിർത്താൻ അദ്ദേഹത്തിന് കഴിഞ്ഞു. മുന്നോട്ടുള്ള പ്രവർത്തനങ്ങളിൽ പി.ടി നൽകിയ ഊർജ്ജം ചെറുതല്ലെന്നും തനിക്കും ഓരോ കോൺഗ്രസ് പ്രവർത്തകനും അത് മഹത്തായ നേട്ടമാണെന്നും രാഹുൽ ഗാന്ധി പറഞ്ഞു.

ആയിരങ്ങളാണ് പി.ടിയെ അവസാനമായൊന്ന് കാണാൻ ടൗൺഹാളിലും പരിസരത്തും തടിച്ചുകൂടിയത്. ജനങ്ങളെ നിയന്ത്രിക്കാൻ പോലീസ് വലിയ സന്നാഹങ്ങളാണ് ഒരുക്കിയിരുന്നത്. പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ ഉൾപ്പെടെയുള്ള പ്രമുഖ നേതാക്കളെല്ലാം ഇന്നലെ മുതൽ തന്നെ കൊച്ചിയിൽ ക്യാമ്പ് ചെയ്യുന്നുണ്ടായിരുന്നു.

Leave a Reply

Latest News

സംവിധായകൻ എന്ന നിലയിലാണ് ദിലീപ് തനിക്ക് പണം നൽകിയതെന്നും കേസിനും വർഷങ്ങൾക്ക് മുമ്പാണ് ഇതെന്നും ബാലചന്ദ്രകുമാർ

കൊച്ചി: ‌നടിയെ ആക്രമിച്ച കേസിൽ വെളിപ്പെടുത്തൽ നടത്തിയ സംവിധായകൻ ബാലചന്ദ്രകുമാറിനെതിരെ ദിലീപ് നൽകിയ സത്യവാങ്മൂലത്തിലെ ആരോപണങ്ങൾ നിഷേധിച്ച് ബാലചന്ദ്രകുമാർ. സംവിധായകൻ എന്ന നിലയിലാണ് ദിലീപ് തനിക്ക്...

More News