തിരഞ്ഞെടുപ്പ് ഓഫർ’ ഉടൻ തീരും, എല്ലാവരും ഫുൾ ടാങ്ക് പെട്രോൾ നിറച്ചോളാൻ ആഹ്വാനം ചെയ്ത് രാഹുൽ ഗാന്ധി

0

ന്യൂഡൽഹി ∙ ‘തിരഞ്ഞെടുപ്പ് ഓഫർ’ ഉടൻ തീരുമെന്നതിനാൽ എല്ലാവരും ഫുൾ ടാങ്ക് പെട്രോൾ നിറച്ചോളാൻ ആഹ്വാനം ചെയ്ത് കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി. 5 സംസ്ഥാനങ്ങളിലെ നിയമസഭാ തിരഞ്ഞെടുപ്പിനു ശേഷം വരാനിരിക്കുന്ന ഇന്ധനവില വർധന സംബന്ധിച്ചാണ് രാഹുലിന്റെ പരിഹാസം. വിലവർധന ഉടൻ നിങ്ങളുടെ സമീപത്തെ പെട്രോൾ പമ്പിലേക്കു വരുന്നു എന്ന അടിക്കുറിപ്പുള്ള ചിത്രവും രാഹുൽ ട്വിറ്ററിൽ പോസ്റ്റ് ചെയ്തു. അവസാന റൗണ്ട് തിരഞ്ഞെടുപ്പ് നാളെയാണ്. 10നാണ് വോട്ടെണ്ണൽ.

രാജ്യാന്തര ക്രൂഡ് ഓയിൽ വില വർധിച്ചിട്ടും രാജ്യത്ത് പെട്രോൾ, ഡീസൽ വില 123 ദിവസമായി മാറ്റമില്ലാതെ തുടരുകയാണ്. 5 സംസ്ഥാനങ്ങളിലെ വോട്ടെടുപ്പ് ആണ് ഇതിനു കാരണമെന്നാണു കരുതപ്പെടുന്നത്. രാജ്യാന്തര വിപണിയിലെ ഏറ്റക്കുറച്ചിലുകൾക്കനുസരിച്ചാണ് വില കുറയുകയും കൂടുകയും ചെയ്യുന്നതെന്നാണ് കമ്പനികളും കേന്ദ്രസർക്കാരും വിശദീകരിക്കാറുള്ളത്.

Leave a Reply