Monday, April 12, 2021

വിടി ബലറാം എംഎല്‍എയ്‌ക്കെതിരെ ഫേസ് ബുക്കില്‍ വിമര്‍ശനമുന്നയിച്ച കോണ്‍ഗ്രസ് നേതാവ് പിജെ കുര്യന് സോഷ്യല്‍ മീഡിയയില്‍ തെറിവിളി

Must Read

അനധികൃത സ്വത്ത് സമ്പാദന കേസിൽ മുസ്‌ലീം ലീഗ് എംഎൽഎ കെ.എം. ഷാജിയുടെ വീട്ടിൽ വിജിലൻസ് പരിശോധന

കോഴിക്കോട്: അനധികൃത സ്വത്ത് സമ്പാദന കേസിൽ മുസ്‌ലീം ലീഗ് എംഎൽഎ കെ.എം. ഷാജിയുടെ വീട്ടിൽ വിജിലൻസ് പരിശോധന. ഷാജിയുടെ കോഴിക്കോട്ടെ വീട്ടിലാണ് വിജലൻസ് പരിശോധന നടത്തുന്നത്. ഷാ​ജി​ക്ക്...

കെ എം ഷാജി എംഎല്‍എയുടെ വീട്ടിൽ നിന്ന് അരക്കോടി രൂപ പിടിച്ചെടുത്തു

കണ്ണൂര്‍: കെ എം ഷാജി എംഎല്‍എയുടെ വീട്ടിൽ നിന്ന് അരക്കോടി രൂപ പിടിച്ചെടുത്തു. കണ്ണൂരിലെ വീട്ടില്‍ നിന്നാണ് പണം പിടിച്ചെടുത്തത്. വിജിലന്‍സ് പരിശോധനയിലാണ് പണം കണ്ടെത്തിയത്....

അറബ് രാജ്യത്ത് നിന്നുള്ള ആദ്യ ബഹികാരാശ യാത്രികയാകാനൊരുങ്ങി നൂറ അൽ മത്ശൂറി

ദുബായ്: അറബ് രാജ്യത്ത് നിന്നുള്ള ആദ്യ ബഹികാരാശ യാത്രികയാകാനൊരുങ്ങി നൂറ അൽ മത്ശൂറി. യു.എ.ഇ പ്രധാനമന്ത്രിയും വൈസ് പ്രസിഡന്റുമായ ഷേഖ് മുഹമ്മദ് ബിൻ റാഷിദ് അൽ...


കൊച്ചി; വിടി ബലറാം എംഎല്‍എയ്‌ക്കെതിരെ ഫേസ് ബുക്കില്‍ വിമര്‍ശനമുന്നയിച്ച കോണ്‍ഗ്രസ് നേതാവ് പിജെ കുര്യന് സോഷ്യല്‍ മീഡിയയില്‍ തെറിവിളി. ശ്രീ എമ്മിനെതിരെ വി ടി ബലറാം എഴുതിയ ഫേസ് ബുക്ക് പോസ്റ്റിനെ വിമര്‍ശിച്ചെഴുതിയതിനാണ് സോഷ്യല്‍ മീഡിയയിലൂടെ കുര്യനെ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ രൂക്ഷമായ രീതിയില്‍ ആക്ഷേപിച്ചത്

‘ ശ്രീഎം-നെ ‘ആള്‍ ദൈവമെന്നും ‘ആര്‍എസ്എസ് സഹയാത്രികനെന്നും’ വിശേഷിപ്പിച്ചത് എം- നെ അറിയാവുന്നവര്‍ക്കെല്ലാം വേദന ഉണ്ടാക്കുന്നതാണെന്ന് പറഞ്ഞ പി ജെ കുര്യന്‍, തനിക്ക് എമ്മുമായി നല്ല പരിചയമുണ്ടെന്നും വളരെ ബഹുമാനിക്കുന്ന ഒരു വ്യക്തിത്വമാണ് അദ്ദേഹമെന്നും ഫേസ് ബുക്കില്‍ കുറിച്ചു. എന്നാലിതിനെതിരെ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ വലിയ തോതില്‍ ആക്ഷേപം ചൊരിഞ്ഞ് രംഗത്തെത്തുകയായിരുന്നു

ഇത്രയും എഴുതിയതുകൊണ്ട് ഒരുപക്ഷെ തനിക്കെതിരെ സോഷ്യല്‍ മീഡിയ ആക്രമണം ഉണ്ടായേക്കാമെന്നും അത്ഗൗനിക്കുന്നില്ലെന്നും കുര്യന്‍ കുറിപ്പില്‍ പറഞ്ഞിരുന്നു.

കുറിപ്പിന്റെ പൂർണരൂപം

ശ്രീ.എം –നെ ക്കുറിച്ച്

സംസ്ഥാന ഗവണ്മെന്റ് ശ്രീ.എം –ന് യോഗ സെന്റര്‍ തുടങ്ങാന്‍ സ്ഥലം അനുവദിച്ചതിന് വിമര്‍ശിച്ചുകൊണ്ടുള്ള ശ്രീ.വി ടി .ബല്‍റാം MLA യുടെ ഫെയ്സ് ബുക്ക് പോസ്റ്റ് എന്‍റെ ഒരു സുഹൃത്ത് വാട്സ് ആപ്പില്‍ തന്നത് വായിച്ചു.

സര്‍ക്കാര്‍ ഭൂമി നല്‍കിയതിനെ വിമര്‍ശിക്കുവാന്‍ ശ്രീ.ബല്‍റാമിന് എല്ലാ അവകാശവും ഉണ്ട്. അതിനെ ഞാന്‍ ചോദ്യം ചെയ്യുന്നില്ല. എന്നാല്‍ ശ്രീഎം-നെ ‘ആള്‍ ദൈവമെന്നും ‘RSS സഹയാത്രികനെന്നും’ വിശേഷിപ്പിച്ചത് ശ്രീ.എം- നെ അറിയാവുന്നവര്‍ക്കെല്ലാം വേദന ഉണ്ടാക്കുന്നതാണ്.

എനിക്ക് ശ്രീ.എം –മായി നല്ല പരിചയമുണ്ട്. ഞാന്‍ വളരെ ബഹുമാനിക്കുന്ന ഒരു വ്യക്തിത്വമാണ്‌ അദ്ദേഹം. അദ്ദേഹത്തെ ഞാന്‍ പല പ്രാവശ്യം സന്ദര്‍ശിച്ചിട്ടുണ്ട്. അദ്ദേഹം എന്‍റെ ഭവനത്തിലും ഒരു തവണ വന്നിട്ടുണ്ട്. അദ്ദേഹത്തിന്‍റെ എകതായാത്രയില്‍ ഞാന്‍ പങ്കെടുത്തിട്ടുമുണ്ട്. അദ്ദേഹം ആള്‍ ദൈവവുമല്ല RSS ഉം

അല്ല. എല്ലാ മതങ്ങളെയും ആദരിക്കുകയും ബഹുമാനിക്കുകയും ചെയ്യുന്ന മതേതര വാദിയാണ്. ഭാരതീയ ദര്‍ശനങ്ങളില്‍ പാണ്ഡിത്യവും ഭാരതീയ സംസ്കാരത്തോട് ആദരവും, പ്രതിബദ്ധതയും ഉണ്ട് എന്നതുകൊണ്ട് ഒരാള്‍ RSS ആകുമോ ?. ആധ്യാത്മിക പ്രഭാഷണം നടത്തുകയും ആധ്യാത്മിക ജീവിതം നയിക്കുകയും ചെയ്യുന്നതുകൊണ്ട് ഒരാള്‍ ആള്‍ ദൈവം ആകുമോ?.

ഒരു MLA ആയ ശ്രീ.ബല്‍റാം മറ്റുള്ളവരെ വിധിക്കുന്നതില്‍ കുറേക്കൂടി വസ്തുതാപരം ആകേണ്ടതായിരുന്നു. ശ്രീ.എം നെക്കുറിച്ചുള്ള വസ്തുതാപരമല്ലാത്ത പരാമര്‍ശങ്ങള്‍ ബല്‍റാം തിരുത്തുമെന്ന്‍ ഞാന്‍ പ്രതീക്ഷിക്കുന്നു. അത്തരമൊരു നടപടി ശ്രീ.എം ന്‍റെ ആയിരക്കണക്കിന് ആരാധകരുടെ ഹൃദയത്തിലെ മുറിവ്‌ ഉണക്കാന്‍ ആവശ്യമാണ്.

ഞാന്‍ ഇത്രയും എഴുതിയതുകൊണ്ട് ഒരു പക്ഷെ എനിക്കെതിരെ സോഷ്യല്‍ മീഡിയ ആക്രമണം ഉണ്ടായേക്കാം. ഞാനത് ഗൌനിക്കുന്നില്ല.

English summary

Congress leader PJ Kurien has taken to social media to criticize VT Balaram MLA on Facebook.

Leave a Reply

Latest News

സംസ്ഥാനത്ത് കോഴിവില കുതിച്ചുയരുന്നു

സംസ്ഥാനത്ത് കോഴിവില കുതിച്ചുയരുന്നു. ഒരാഴ്ച്ചക്കിടെ 50 രൂപയോളമാണ് വില വർധിച്ചത്. കേരളത്തിൽ കോഴി ലഭ്യതക്കുറവും, കോഴിത്തീറ്റ വില വർധനവുമാണ് വിലക്കയറ്റത്തിന് കാരണമെന്ന് കച്ചവടക്കാർ പറയുന്നു. റമദാൻ വ്രതവും,...

More News