34 വർഷം മുൻപത്തെ കേസിൽ കോൺഗ്രസ് നേതാവ് നവ്ജ്യോത് സിംഗ് സിദ്ദു ഇന്ന് കോടതിയിൽ കീഴടങ്ങും

0

ന്യൂഡൽഹി: 34 വർഷം മുൻപത്തെ കേസിൽ കോൺഗ്രസ് നേതാവ് നവ്ജ്യോത് സിംഗ് സിദ്ദു ഇന്ന് കോടതിയിൽ കീഴടങ്ങും. പട്യാല കോടതിയിലാണ് സിദ്ദു കീഴടങ്ങുക.‌‌‌ സുപ്രീംകോടതിയുടെ ഉത്തരവിനെ തുടർന്നാണ് സിദ്ദു കീഴടങ്ങുന്നത്.

1988 ഡി​സം​ബ​ര്‍ 27 നാ​ണ് കേ​സി​നാ​സ്പ​ദ​മാ​യ സം​ഭ​വം. സി​ദ്ധു ത​ല​യ്ക്ക​ടി​ച്ച് പ​രി​ക്കേ​ല്‍​പ്പി​ച്ച ഗു​ര്‍​ണം സിം​ഗ് എ​ന്ന​യാ​ള്‍ കൊ​ല്ല​പ്പെ​ട്ടന്നാ​ണ് കേ​സ്. വ​ഴി​യി​ല്‍ വാ​ഹ​നം നി​ര്‍​ത്തി​യി​ടു​ന്ന​തി​നെ ചൊ​ല്ലി​യു​ണ്ടാ​യ ത​ര്‍​ക്ക​മാ​ണ് സം​ഘ​ർ​ഷ​ത്തി​ൽ ക​ലാ​ശി​ച്ച​ത്..

കേ​സി​ല്‍ സു​പ്രീം​കോ​ട​തി സി​ദ്ധു​വി​നു നേ​ര​ത്തെ 1000 രൂ​പ പി​ഴ ചു​മ​ത്തി വി​ട്ട​യ​ച്ചി​രു​ന്നു. ഇ​ര​യു​ടെ കു​ടും​ബം സ​മ​ര്‍​പ്പി​ച്ച പു​നഃ​പ​രി​ശോ​ധ​നാ ഹ​ര്‍​ജി പ​രി​ഗ​ണി​ക്കു​ന്ന​തി​നി​ടെ​യാ​ണ് സു​പ്രീം കോ​ട​തി ശി​ക്ഷ വ​ര്‍​ധി​പ്പി​ച്ച​ത്.

സെ​ക്ഷ​ന്‍ 323 അ​നു​സ​രി​ച്ചു​ള്ള പ​ര​മാ​വ​ധി ശി​ക്ഷ​യാ​യ ഒ​രു വ​ര്‍​ഷം ത​ട​വാ​ണ് കോ​ട​തി വി​ധി​ച്ച​ത്. ഇ​ര​യു​ടെ മ​ര​ണം ഒ​രൊ​റ്റ അ​ടി ഏ​റ്റ​തു​കൊ​ണ്ടാ​ണെ​ന്ന​തി​നു തെ​ളി​വി​ല്ലെ​ന്ന മു​ന്‍ സു​പ്രീം​കോ​ട​തി പ​രാ​മ​ർ​ശം സി​ദ്ധു കോ​ട​തി​യി​ല്‍ ചൂ​ണ്ടി​ക്കാ​ട്ടി.

LEAVE A REPLY

Please enter your comment!
Please enter your name here