Sunday, January 23, 2022

തന്റെ മക്കളുടെ ഇൻസ്റ്റഗ്രാം അക്കൗണ്ടുകൾ വരെ ഹാക്ക് ചെയ്യപ്പെട്ടുവെന്നു കോൺഗ്രസ് ജനറൽ സെക്രട്ടറി പ്രിയങ്ക ഗാന്ധി വാധ്‍ര

Must Read

പ്രതിപക്ഷ നേതാക്കളുടെ ഫോൺ സർക്കാർ ടാപ്പ് ചെയ്യുന്നുവെന്ന ആരോപണങ്ങളെക്കുറിച്ചു പ്രതികരിക്കുകയായിരുന്നു പ്രിയങ്ക.‘സർക്കാരിനു വേറെ ജോലിയില്ലേ?’ എന്നു പ്രിയങ്ക ചോദിച്ചു.

ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് ഫോൺ ടാപ്പ് ചെയ്ത്, എല്ലാ വൈകുന്നേരവും തന്റെ സംഭാഷണങ്ങളുടെ റെക്കോർഡിങ് കേൾക്കുന്നുണ്ടെന്നു സമാജ്‍വാദി പാർട്ടി അധ്യക്ഷൻ അഖിലേഷ് യാദവ് കഴിഞ്ഞ ദിവസം ആരോപിച്ചിരുന്നു.

പ്രിയങ്കയുടെ മകൻ, റെയ്ഹാൻ ഫൊട്ടോഗ്രഫറാണ്. ഇൻസ്റ്റ അക്കൗണ്ടിൽ ഫൊട്ടോകളാണ് പ്രധാനമായി പോസ്റ്റ് ചെയ്യുന്നത്. മകൾ മിറായ വിദ്യാർഥിയാണ്.

ഉത്തർപ്രദേശിൽ കോൺഗ്രസ് ആരംഭിച്ച ‘പെൺകുട്ടിയാണ്, പോരാടും’ എന്ന പ്രചാരണപരിപാടിയുടെ വിജയം പ്രധാനമന്ത്രി നരേന്ദ്ര മോദിയെ പ്രയാഗ്‍രാജിൽ വനിതാ സമ്മേളനം നടത്താൻ നിർബന്ധിതനാക്കിയെന്നും പ്രിയങ്ക പറഞ്ഞു.

Leave a Reply

Latest News

പത്തനംതിട്ട കൊടുമണ്ണിലെ സിപിഎം–സിപിഐ സംഘർഷത്തിന്റെ ദൃശ്യങ്ങൾ പുറത്ത്

കൊടുമൺ∙ പത്തനംതിട്ട കൊടുമണ്ണിലെ സിപിഎം–സിപിഐ സംഘർഷത്തിന്റെ ദൃശ്യങ്ങൾ പുറത്ത്. സിപിഐ നേതാക്കളെ മർദിക്കുന്ന ദൃശ്യങ്ങളാണ് പുറത്തുവന്നത്. ലോക്കൽ സെക്രട്ടറി സുരേഷ് ബാബു, മുൻ പഞ്ചായത്തംഗം ഉദയകുമാർ...

More News