കൊച്ചി: നഗരസഭ 73-ാം ഡിവിഷനില്‍ വിമത സ്ഥാനാര്‍ഥിയായി മത്സരിക്കുന്ന മഹിളാ കോണ്‍ഗ്രസ് ജില്ലാ സെക്രട്ടറിയും കോണ്‍ഗ്രസ് ബ്ലോക്ക് സെക്രട്ടറിയുമായ ഡെലീന പിന്‍ഹീറോയെ പാര്‍ട്ടി പ്രാഥമിക അംഗത്വത്തില്‍ നിന്നും ഡിസിസി പ്രസിഡന്റ് ടി.ജെ വിനോദ് എംഎല്‍എ പുറത്താക്കി. വനിതയായിട്ടു കൂടി ജനറല്‍ സീറ്റിലും മറ്റു ഡിവിഷനുകളിലും ഉള്‍പ്പടെ നാലു തവണ പാര്‍ട്ടി ചിഹ്നത്തില്‍ ഇവരെ മത്സരിപ്പിച്ചിരുന്നു. ഇക്കുറി സീറ്റ് ലഭിക്കാതെ വന്നതിനെ തുടര്‍ന്ന് വിമത സ്ഥാനാര്‍ഥിയായി. പാര്‍ട്ടി ഔദ്യോഗിക സ്ഥാനാര്‍ഥികള്‍ക്കെതിരെ റിബല്‍ സ്ഥാനാര്ഥിയാകുന്നവരെ ആജീവനാന്തം പുറത്താക്കുമെന്ന് കെപിസിസി പ്രസിഡന്റ് പ്രഖ്യാപിച്ചിരുന്നു ഇതേ തുടര്‍ന്നാണ് നടപടിയെന്ന് ജില്ലാ പ്രസിഡന്റ് പറഞ്ഞു.
English summary
Congress expels rebel woman leader