Sunday, June 20, 2021

സി.ബി.എസ്.ഇ 12-ാംക്ളാസ് പരീക്ഷാ നടത്തിപ്പ്; സംസ്ഥാന വിദ്യാഭ്യാസ സെക്രട്ടറിമാരുടെ യോഗത്തിൽ തീരുമാനമായില്ല

Must Read

ന്യൂഡൽഹി: സി.ബി.എസ്.ഇ 12-ാംക്ളാസ് പരീക്ഷാ നടത്തിപ്പ് സംബന്ധിച്ച് കേന്ദ്ര വിദ്യാഭ്യാസ മന്ത്രി രമേശ് പൊക്രിയാൽ ഇന്നലെ വിളിച്ച സംസ്ഥാന വിദ്യാഭ്യാസ സെക്രട്ടറിമാരുടെ യോഗത്തിൽ തീരുമാനമായില്ല. ജൂൺ ആദ്യവാരം സ്ഥിതിഗതികൾ അവലോകനം ചെയ്ത ശേഷം തീരുമാനമെടുക്കുമെന്നാണ് സൂചന.

അതിനിടെ, കൊവിഡും ലോക്ക്ഡൗണും പരിഗണിച്ച് 12-ാം ക്ളാസ് പരീക്ഷ റദ്ദു ചെയ്യണമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദിയോടും വിദ്യാഭ്യാസ മന്ത്രി രമേശ് പൊക്രിയാലിനോടും രക്ഷിതാക്കളും വിദ്യാർത്ഥികളും ആവശ്യപ്പെടുന്ന സന്ദേശങ്ങൾ സമൂഹമാദ്ധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്.

Leave a Reply

Latest News

മഹാരാഷ്ട്രയെ ആശങ്കയിലാഴ്ത്തി ഒന്നിലധികം ഡെല്‍റ്റ പ്ലസ് വകഭേദം

മുംബൈ: കോവിഡ് രണ്ടാം തരംഗത്തിന്റെ പിടിയില്‍ നിന്ന് കരകയറുന്ന മഹാരാഷ്ട്രയെ ആശങ്കയിലാഴ്ത്തി ഒന്നിലധികം ഡെല്‍റ്റ പ്ലസ് വകഭേദം ബാധിച്ച കേസുകള്‍ കണ്ടെത്തി. രത്‌നഗിരി, നവി മുംബൈ,...

More News