Wednesday, September 23, 2020

മാളുകൾ ഹൈപ്പർമാർക്കറ്റുകളും ഉൾപ്പടെ വ്യാപാരശാലകൾക്ക് രാവിലെ 7 മണി മുതൽ രാത്രി 9 മണി വരെ തുറക്കാം;ഭക്ഷണശാലകൾക്ക് അകലം ഉറപ്പാക്കി രാത്രി 9 മണി വരെ പ്രവർത്തിക്കാം. ഓണസദ്യകൾക്ക് ആൾക്കൂട്ടം പാടില്ല;ബെവ്‍കോ, കൺസ്യൂമെർഫെഡ് മദ്യവിൽപ്പനശാലകളുടെ പ്രവർത്തനസമയം രാവിലെ 9 മണി മുതൽ രാത്രി 7 മണി വരെ; നിയന്ത്രണങ്ങളിൽ ഓണക്കാലത്ത് സർക്കാർ അനുവദിച്ച ഇളവുകൾ നിലവിൽ വന്നു

Must Read

സംസ്ഥാനത്ത് ഇന്ന് 4125 പേര്‍ക്ക് കൊവിഡ്

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് 4125 പേര്‍ക്ക് കൊവിഡ്. ഇതില്‍ 3463 പേര്‍ക്ക് സമ്പർക്കത്തിലൂടെയാണ് രോഗം പിടിപ്പെട്ടത്.ഇതില്‍ 412 പേരുടെ ഉറവിടം അറിയില്ല. 40382...

ആറാമതും ജന്മം നല്‍കുന്നത് പെണ്‍കുഞ്ഞിനെയാണെന്ന് കരുതി ഭര്‍ത്താവ് അരിവാള്‍ കൊണ്ട് ഭാര്യയുടെ വയര്‍ പിളര്‍ന്നു

ഉത്തര്‍പ്രദേശ് : ആറാമതും ജന്മം നല്‍കുന്നത് പെണ്‍കുഞ്ഞിനെയാണെന്ന് കരുതി ഭര്‍ത്താവ് അരിവാള്‍ കൊണ്ട് ഭാര്യയുടെ വയര്‍ പിളര്‍ന്നു. ഉത്തര്‍പ്രദേശിലാണ് മനസാക്ഷിയെ നടുക്കുന്ന സംഭവും അരങ്ങേറിയത്. ഭാര്യ...

രാജ്യസഭയില്‍ നിന്നും പുറത്താക്കപ്പെട്ട പ്രതിപക്ഷ എം.പിമാര്‍ക്ക്​ പിന്തുണയുമായി എന്‍.സി.പി അധ്യക്ഷന്‍ ശരദ്​ പവാര്‍

ന്യൂഡല്‍ഹി: കാര്‍ഷിക ബില്ലിനെതിരെ പ്രതിഷേധിച്ചതിനെ തുടര്‍ന്ന്​ രാജ്യസഭയില്‍ നിന്നും പുറത്താക്കപ്പെട്ട പ്രതിപക്ഷ എം.പിമാര്‍ക്ക്​ പിന്തുണയുമായി എന്‍.സി.പി അധ്യക്ഷന്‍ ശരദ്​ പവാര്‍. ​സസ്​പെന്‍ഷനിലായ എട്ട്​ പ്രതിപക്ഷ അംഗങ്ങളോട്​...

തിരുവനന്തപുരം: നിയന്ത്രണങ്ങളിൽ ഓണക്കാലത്ത് സർക്കാർ അനുവദിച്ച ഇളവുകൾ നിലവിൽ വന്നു.
സെപ്റ്റംബർ 2 വരെ രാവിലെ 6 മണി മുതൽ രാത്രി 10 മണി വരെ കൊവിഡ് മാർഗനിർദേശങ്ങൾ പാലിച്ച് പൊതുഗതാഗതമാകാം എന്നാണ് സർക്കാർ നിർദേശം.

കെഎസ്ആർടിസി ദീർഘദൂരസർവീസുകൾ തുടങ്ങിയിട്ടുണ്ട്. യാത്രക്കാരുടെ ആവശ്യം അനുസരിച്ച് വിവിധ ഡിപ്പോകളിൽ നിന്ന് കൊവിഡ് പ്രോട്ടോക്കോൾ പാലിച്ച് പൊതുഗതാഗതം നടത്തും. പ്രധാന ഡിപ്പോകളിൽ നിന്ന് ചെന്നൈ, ബെംഗളുരു എന്നീ നഗരങ്ങളിലേക്കും സർവീസുണ്ട് എന്നതാണ് ശ്രദ്ധേയം.

മാളുകൾ ഹൈപ്പർമാർക്കറ്റുകളും ഉൾപ്പടെ വ്യാപാരശാലകൾക്ക് രാവിലെ 7 മണി മുതൽ രാത്രി 9 മണി വരെ തുറക്കാം. സ്ഥാപനങ്ങളുടെ വലിപ്പമനുസരിച്ച്, ഒരേസമയം എത്ര പേരെ പ്രവേശിപ്പിക്കും എന്ന കാര്യം പുറത്ത് വലുതായി എഴുതിവയ്ക്കണം. വാങ്ങാൻ വരുന്നവർ നിശ്ചിതസമയത്തിൽ കൂടുതൽ കടയിൽ സമയം ചെലവഴിക്കരുത്. കണ്ടെയ്ൻമെന്‍റ് സോണുകളിൽ പക്ഷേ, ഈ ഇളവുകളൊന്നും ബാധകമല്ല.

ഭക്ഷണശാലകൾക്ക് അകലം ഉറപ്പാക്കി രാത്രി 9 മണി വരെ പ്രവർത്തിക്കാം. ഓണസദ്യകൾക്ക് പക്ഷേ ആൾക്കൂട്ടം പാടില്ല. ഹോട്ടലുകളിൽ മുറി അനുവദിക്കുമ്പോൾ താമസക്കാർ ഒഴിഞ്ഞ ശേഷം മുറി അണുവിമുക്തമാക്കണം. ജീവനക്കാർ നിശ്ചിത ഇടവേളകളിൽ കൊവിഡ് പരിശോധനയ്ക്ക് വിധേയരാകണം.

ബാങ്ക്, ഇൻഷൂറൻസ് കേന്ദ്രം എന്നീ സ്ഥാപനങ്ങൾക്ക് 50 ശതമാനം ജീവനക്കാരുമായി പ്രവർത്തിക്കാം. ഉത്രാടദിവസം, അതായത് 30-ന് ഓണക്കിറ്റ് വിതരണത്തിനായി റേഷൻ കടകൾ തുറന്ന് പ്രവർത്തിക്കും. കിറ്റ് കിട്ടാത്ത എഎവൈ, പിഎച്ച്എച്ച് വിഭാഗക്കാർക്ക് ഇനിയും വാങ്ങാം. തിരുവോണദിനത്തിൽ റേഷൻ കട ഉണ്ടാകില്ല.

മറ്റ് സംസ്ഥാനങ്ങളിൽ നിന്ന് വരുന്ന പൂക്കച്ചവടക്കാർക്ക് ഇ- ജാഗ്രത റജിസ്ട്രേഷൻ അടക്കമുള്ള നടപടിക്രമങ്ങൾ പാലിച്ചേ കച്ചവടം നടത്താനാകൂ. കുട്ടകളെല്ലാം ഉപയോഗിച്ച ശേഷം നശിപ്പിക്കണം. കാഷ്‍ലെസ് സംവിധാനം ഉപയോഗിച്ചാൽ അത്രയും നല്ലത്.

ഓണക്കാലത്ത് ബെവ്‍കോ, കൺസ്യൂമെർഫെഡ് മദ്യവിൽപ്പനശാലകളുടെ പ്രവർത്തനസമയം രാവിലെ 9 മണി മുതൽ രാത്രി 7 മണി വരെയാണ്. ഇന്ന് മുതൽ ഇത് പ്രാബല്യത്തിൽ വരും. എന്നാൽ ബാർ പ്രവർത്തനസമയത്തിൽ മാറ്റമില്ല. രാവിലെ 9 മുതൽ 5 വരെ മാത്രമേ പ്രവർത്തിക്കാവൂ. കള്ളുഷാപ്പുകൾക്ക് രാവിലെ 8 മണി മുതൽ രാത്രി 7 മണി വരെ പ്രവർത്തിക്കാം.

ബവ്‍ക്യൂ ആപ്പ് വഴി ഒരിക്കൽ ബുക്ക് ചെയ്താൽ 3 ദിവസം കഴിഞ്ഞേ പിന്നീട് ബുക്ക് ചെയ്യാനാകൂ എന്ന വ്യവസ്ഥ ഇപ്പോൾ ഒഴിവാക്കിയിട്ടിണ്ട്. ബുക്ക് ചെയ്താൽ അപ്പോൾത്തന്നെ മദ്യം വാങ്ങാം. ഓരോ ചില്ലറ വിൽപ്പനശാലയിലെയും ടോക്കണുകളുടെ എണ്ണവും കൂട്ടിയിട്ടുണ്ട്. 400-ന് പകരം ഇനി മുതൽ 600 ടോക്കണുകൾ അനുവദിക്കും.

English summary

Concessions granted by the government during the Onam period came into effect in the restrictions.
Until September 2, the government has directed public transport to follow Kovid guidelines from 6 am to 10 pm.

Previous articleപെണ്‍കുട്ടികളുടെ പേരും ചിത്രവുമുളള ഫേസ്ബുക്ക് അക്കൗണ്ടുകളില്‍ നിന്ന് ഫ്രണ്ട് റിക്വസ്റ്റ് അയച്ചുകൊണ്ടാണ് തട്ടിപ്പുകാര്‍ പണി തുടങ്ങുന്നത്. സൗഹൃദാഭ്യര്‍ഥന അംഗീകരിക്കുന്നവര്‍ക്ക് പിന്നെ ഇന്‍ബോക്‌സില്‍ സന്ദേശങ്ങള്‍ വന്നു തുടങ്ങും. അശ്ലീല സംഭാഷണങ്ങളിലൂടെ അടുപ്പം സ്ഥാപിച്ചാല്‍ വീഡിയോ കോളില്‍ നഗ്‌നത പ്രദര്‍ശിപ്പിച്ച് വിശ്വാസമാര്‍ജിക്കും.പ്രത്യേക സോഫ്റ്റ് വെയര്‍ ഉപയോഗിച്ച് പുരുഷന്‍മാര്‍ തന്നെയാണ് ഈ തട്ടിപ്പും നടത്തുന്നത്. സ്ത്രീകളാണ് മറുതലയ്ക്കലെന്ന് തെറ്റിദ്ധരിച്ച് പലരും സ്വന്തം നഗ്‌നദൃശ്യങ്ങളും പങ്കുവയ്ക്കും. ഈ ദൃശ്യങ്ങളുപയോഗിച്ചാണ് പിന്നെ വിലപേശല്‍; ബ്ലാക്ക് മെയിൽ ചെയ്ത് പണം തട്ടുന്ന സംഘത്തിനെതിരെ അന്വേഷണം തുടങ്ങി
Next articleരോഗബാധ ഇല്ലാത്ത അമ്മയെയും കുഞ്ഞിനെയുമാണ് കോവിഡ് ചികിത്സാ കേന്ദ്രത്തിൽ പാർപ്പിച്ചു

Leave a Reply

Latest News

സംസ്ഥാനത്ത് ഇന്ന് 4125 പേര്‍ക്ക് കൊവിഡ്

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് 4125 പേര്‍ക്ക് കൊവിഡ്. ഇതില്‍ 3463 പേര്‍ക്ക് സമ്പർക്കത്തിലൂടെയാണ് രോഗം പിടിപ്പെട്ടത്.ഇതില്‍ 412 പേരുടെ ഉറവിടം അറിയില്ല. 40382...

ആറാമതും ജന്മം നല്‍കുന്നത് പെണ്‍കുഞ്ഞിനെയാണെന്ന് കരുതി ഭര്‍ത്താവ് അരിവാള്‍ കൊണ്ട് ഭാര്യയുടെ വയര്‍ പിളര്‍ന്നു

ഉത്തര്‍പ്രദേശ് : ആറാമതും ജന്മം നല്‍കുന്നത് പെണ്‍കുഞ്ഞിനെയാണെന്ന് കരുതി ഭര്‍ത്താവ് അരിവാള്‍ കൊണ്ട് ഭാര്യയുടെ വയര്‍ പിളര്‍ന്നു. ഉത്തര്‍പ്രദേശിലാണ് മനസാക്ഷിയെ നടുക്കുന്ന സംഭവും അരങ്ങേറിയത്. ഭാര്യ വീണ്ടും ജന്മംനല്‍കുന്നത് പെണ്‍കുഞ്ഞിനെയാണെന്ന് തെറ്റിദ്ധരിച്ചാണ് ഭര്‍ത്താവ്...

രാജ്യസഭയില്‍ നിന്നും പുറത്താക്കപ്പെട്ട പ്രതിപക്ഷ എം.പിമാര്‍ക്ക്​ പിന്തുണയുമായി എന്‍.സി.പി അധ്യക്ഷന്‍ ശരദ്​ പവാര്‍

ന്യൂഡല്‍ഹി: കാര്‍ഷിക ബില്ലിനെതിരെ പ്രതിഷേധിച്ചതിനെ തുടര്‍ന്ന്​ രാജ്യസഭയില്‍ നിന്നും പുറത്താക്കപ്പെട്ട പ്രതിപക്ഷ എം.പിമാര്‍ക്ക്​ പിന്തുണയുമായി എന്‍.സി.പി അധ്യക്ഷന്‍ ശരദ്​ പവാര്‍. ​സസ്​പെന്‍ഷനിലായ എട്ട്​ പ്രതിപക്ഷ അംഗങ്ങളോട്​ ഐക്യദാള്‍ഢ്യം പ്രഖ്യാപിച്ച്‌​ ഇന്ന്​ നിരാഹാര സമരം...

ബോളിവുഡ് നടന്‍ വിവേക് ഒബ്‌റോയിയുടെ ഭാര്യാ സഹോദരനെതിരെ ലുക്ക് ഔട്ട് നോട്ടീസ്

ബംഗളൂരു: മയക്കുമരുന്ന് കേസില്‍ ബോളിവുഡ് നടന്‍ വിവേക് ഒബ്‌റോയിയുടെ ഭാര്യാ സഹോദരനെതിരെ ലുക്ക് ഔട്ട് നോട്ടീസ്. മയക്കുമരുന്ന് കേസില്‍ ഉന്നതര്‍ക്ക് പങ്കുണ്ടെന്ന് കണ്ടെത്തിയതിന് പിന്നാലെ വിവേക് ഒബ്‌റോയിയുടെ ബന്ധുവും പ്രമുഖ പരിപാടികളുടെ സംഘാടകനുമായ...

ബീഹാര്‍ നിയമസഭാ തെരഞ്ഞെടുപ്പില്‍ മത്സരിക്കാനില്ലെന്ന് സമാജ് വാദി പാര്‍ട്ടി

ലഖ്നൗ: വരാനിരിക്കുന്ന ബിഹാര്‍ നിയമസഭാ തെരഞ്ഞെടുപ്പില്‍ മത്സരിക്കാനില്ലെന്ന് സമാജ് വാദി പാര്‍ട്ടി (എസ്‌പി)യുടെ പ്രഖ്യാപനം. ലാലുപ്രസാദ് യാദവിന്റെ ആര്‍ജെഡിക്ക് പിന്തുണ നല്‍കുമെന്നും അറിയിച്ചു. സമാജ് വാദി പാര്‍ട്ടിയുടെ ഔദ്യോഗിക ട്വിറ്റര്‍ അക്കൗണ്ടിലൂടെയാണ് പിന്തുണ...

More News