തിരുവനന്തപുരം: ശ്രീപത്മനാഭസ്വാമിക്ഷേത്രത്തില്‍ ഭക്തർക്ക് പ്രവേശനത്തിന് ഇളവ്. കോവിഡ് കാരണം ക്ഷേത്രത്തില്‍ ഏര്‍പ്പെടുത്തിയിരുന്ന നിയന്ത്രണങ്ങളില്‍ ഡിസംബർ ഒന്നുമുതല്‍ ഇളവ് നല്‍കാനാണ് തീരുമാനം. കോവിഡ് മാനദണ്ഡങ്ങള്‍ പാലിച്ചുകൊണ്ട് നാലുനടകളിലൂടെയും പ്രവേശനം അനുവദിക്കും. മുതിര്‍ന്ന പൗരന്മാര്ക്കും ദര്‍ശനാനുമതി നല്കി. വിവാഹം, ചോറൂണ്, തുലഭാരം എന്നിവക്കും സൗകര്യം ഏര്‍പ്പെടുത്തി. പുലര്‍ച്ച 3.45 മുതല്‍ 4.30 വരെയും 5.15 മുതല്‍ 6.15 വരെയും പത്തുമുതല്‍ 12.00 വരെയും വൈകീട്ട് അഞ്ച് മുതല്‍ ആറ് വരെയുമാണ് ദര്‍ശനസമയം.
English summary
Concession for devotees to enter Sri Padmanabhaswamy Temple