Sunday, June 20, 2021

ചൈനയിലെ മെഡിക്കൽ സർവകലാശാലകളിൽ പഠിക്കുന്ന പതിനായിരത്തോളം കുട്ടികളുടെ ഭാവി ആശങ്കയിൽ

Must Read

തൃശ്ശൂർ:കേരളത്തിൽനിന്നുമാത്രം പതിനായിരത്തിനടുത്ത് വിദ്യാർഥികൾ ഇന്ത്യൻ മെഡിക്കൽ കൗൺസിൽ അംഗീകരിച്ച ചൈനയിലെ 45 മെഡിക്കൽ സർവകലാശാലകളിൽ പഠിക്കുന്നുണ്ട്. കോവിഡ് പ്രതിസന്ധിമൂലം ചൈനയിലെ മെഡിക്കൽ സർവകലാശാലകളിലേയ്ക്ക് മടങ്ങിപ്പോകാൻ കഴിയാത്ത ഇന്ത്യൻ വിദ്യാർഥികളുടെ ഭാവി പ്രതിസന്ധിയിൽ.

വിദ്യാഭ്യാസവായ്പയെടുത്തവരാണ് പലരും. വിദേശത്ത് പഠിക്കുന്ന വിദ്യാർഥികൾക്ക് ക്ലാസിൽ നേരിട്ട് ഹാജരാകാൻ ഒരുവർഷത്തിനപ്പുറം ഇളവ് നൽകാൻ സാധിക്കില്ലെന്നാണ് കമ്മിഷന്റെ നിലപാട്.

ഒരുവർഷത്തിലധികമായി നാട്ടിലിരുന്ന് ഓൺലൈൻ വഴിയാണ് ഇവരുടെ പഠനം. 2020 ജനുവരിയിൽ നാട്ടിലെത്തിയ ഈ വിദ്യാർഥികളുടെ ഓൺലൈൻ പഠനം അംഗീകരിക്കില്ലെന്നും ഇന്ത്യയിലെ യോഗ്യതാപരീക്ഷ എഴുതാൻ അനുവദിക്കുകയില്ലെന്നുമുള്ള ദേശീയ മെഡിക്കൽ കമ്മിഷന്റെ നിലപാടാണ് വിദ്യാർഥികളെ ആശങ്കയിലാഴ്ത്തിയത്.

തിരിച്ചുപോകുന്ന വിദ്യാർഥികൾ ഏത് വാക്സിനെടുക്കണമെന്ന നിർദേശം ചൈനീസ് സർക്കാരിൽനിന്ന് ലഭിച്ചിട്ടില്ല. നിലവിൽ സർക്കാർ നിർദേശപ്രകാരം ലോകാരോഗ്യസംഘടന അംഗീകരിച്ച കോവിഷീൽഡ് എടുക്കാൻ രജിസ്ട്രേഷൻ ആരംഭിച്ചിട്ടുണ്ട്.

പ്രാക്ടിക്കൽ പഠനവും ഇന്റേൺഷിപ്പും ചെയ്താലേ മെഡിക്കൽ വിദ്യാഭ്യാസം പൂർത്തിയാകൂവെന്നതിനാൽ എത്രയും വേഗം സർവകലാശാലകളിലേക്ക് മടങ്ങിപ്പോകാൻ സാഹചര്യമുണ്ടാക്കണമെന്ന ആവശ്യവും വിദ്യാർഥികൾ മുന്നോട്ടുവെയ്ക്കുന്നു. അതോടൊപ്പം ഇതുവരെയുള്ള ഓൺലൈൻ പഠനം ദേശീയ മെഡിക്കൽ കമ്മിഷൻ അംഗീകരിക്കുകയും വേണം. ഇന്ത്യയിലെ ആരോഗ്യമന്ത്രാലയവും വിദേശമന്ത്രാലയവും ഇടപെട്ട് ഉടനെ പരിഹാരം കാണണമെന്നും ഇവർ ആവശ്യപ്പെടുന്നു.

ഇന്ത്യയിൽ പഠിച്ച വിദ്യാർഥികൾ സൗജന്യമായി ഇവിടെ ഇന്റേൺഷിപ്പ് ചെയ്യുമ്പോൾ വിദേശത്ത് പഠിച്ചവർ ഒരുലക്ഷത്തി ഇരുപതിനായിരം രൂപ ഫീസ് നൽകണമെന്ന സംസ്ഥാന സർക്കാർ തീരുമാനവും വിദ്യാർഥികൾക്ക് ഇരുട്ടടിയായിരിക്കുകയാണ്. പ്രശ്നപരിഹാരങ്ങൾക്കായി വിദ്യാർഥികളുടെ രക്ഷിതാക്കൾ ചേർന്ന് ഫോറിൻ മെഡിക്കൽ ഗ്രാജുവേറ്റ്സ് പേരന്റ്സ് അസോസിയേഷൻ എന്ന സംഘടനയ്ക്ക് രൂപം നൽകി.

Leave a Reply

Latest News

മഹാരാഷ്ട്രയെ ആശങ്കയിലാഴ്ത്തി ഒന്നിലധികം ഡെല്‍റ്റ പ്ലസ് വകഭേദം

മുംബൈ: കോവിഡ് രണ്ടാം തരംഗത്തിന്റെ പിടിയില്‍ നിന്ന് കരകയറുന്ന മഹാരാഷ്ട്രയെ ആശങ്കയിലാഴ്ത്തി ഒന്നിലധികം ഡെല്‍റ്റ പ്ലസ് വകഭേദം ബാധിച്ച കേസുകള്‍ കണ്ടെത്തി. രത്‌നഗിരി, നവി മുംബൈ,...

More News